Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില കുത്തനെ...

സ്വർണവില കുത്തനെ ഇടിഞ്ഞു

text_fields
bookmark_border
Gold Rate
cancel

കൊച്ചി: ഇസ്രായേൽ, യു.എസ്, ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ഏറെ നാളായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന സ്വർണവില ഇന്നും (23.03.2026) കുറഞ്ഞു. പവന് ഒറ്റയടിക്ക് 4,360 രൂപയാണ് കുറഞ്ഞത്. 1,02,680 രൂപയാണ് ഇന്ന് ഒരുപവന് വില. ഗ്രാമിന് 545 രൂപ കുറഞ്ഞ് 12835 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 445 രൂപ കുറഞ്ഞ് 10605 രൂപയായി. 73 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ശനിയാഴ്ച ഗ്രാമിന് 275 രൂപയും പവന് 2200 രൂപയും കുറഞ്ഞിരുന്നു. യഥാക്രമം 13,380 രൂപയും 1,07,040 രൂപയുമായിരുന്നു വില. വ്യാഴാഴ്ച സ്വർണവിലയിൽ മൂന്നു തവണ മാറ്റമുണ്ടായി. രാവിലെയും ഉച്ചക്കും വൈകീട്ടുമായി പവന് 5,240 രൂപയാണ് കുറഞ്ഞത്.

ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. പിന്നീട് കുറഞ്ഞും ഏറിയും വിപണിയിൽ ചാഞ്ചാട്ടം തുടർന്നു.

ആഗോളവിപണിയിൽ സ്വർണവില കുത്തനെ ഇടിയുകയാണ്. സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 117.76 ഡോളർ കുറഞ്ഞ് 4,373.99 ഡോളറായി. 2.62ശതമാനമാണ് കുറഞ്ഞത്.

മാർച്ചിലെ സ്വർണവില

1. 126920 (Highest of Month)

2. 1,24,520 (രാവിലെ)1,25,040 (ഉച്ച)

3. 1,24,6803. 122920

4. 1,20,640

5. 1,19,9201,19,440

6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം)

7. 1,20,000

8. 1,20,000

9. 1,18,560

10. 1,19,080

11. 119760

11. 119320

12. 118960

13. 1,18,240

13. 117840

14. 117080

15. 117080

16. 116720 (Morning)

16. 1,15,440 (after noon)

​17. 116320

17. 115920 (Evening)

18. 1,15,680

18. 1,15440 (Evening)

19. 1,13,400

19. 1,11,400 (Evening)

19. 110200

20. 1,10,680

21. 1,07,040

22. 1,07,040

23. 1,02,680 (Lowest of Month)

Show Full Article
TAGS:Gold Rate Gold Gold Price Malayalam News 
News Summary - todays gold rate kerala
Next Story