Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില കൂടി; ഈ...

സ്വർണവില കൂടി; ഈ മാസത്തെ ഉയർന്ന വില

text_fields
bookmark_border
Gold Rate
cancel

കൊച്ചി: ഇന്നലെ നേരിയ കുറവ് അനുഭവപ്പെട്ട സ്വർണത്തിന് ഇന്ന് വില കൂടി. പവന് 1080 രൂപയും ഗ്രാമിന് 135 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 1,12,880 രൂപയും ഗ്രാമിന് 14,110 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

അന്താരാഷ്ട്ര വിപണിയിലും വില കുതിച്ചുയരുകയാണ്. 4,788.66 ഡോളറാണ് ഇന്ന് ട്രോയ് ഔൺസിന് വില. 45.33 ഡോളർ കൂടി. 0.96 ശതമാനമാണ് വർധന.

അമേരിക്ക- ഇറാന്‍ രണ്ടാംവട്ട സമാധാന ചര്‍ച്ചകള്‍ക്ക് നീക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. പവന് 1,31,160 രൂപയായിരുന്നു സ്വർണത്തിന് കേരളത്തിൽ എക്കാലത്തെയും ഉയർന്നവില. ഈവർഷം ജനുവരി 29നാണ് മഞ്ഞലോഹം മോഹനവിലയിൽ എത്തിയത്.

1- 111080 (Morning)

1 112160 (Evening)

111040 (Morning)

2- Rs. 1,09,240 (Afternoon -Lowest of Month)

3- 110680

4- 110680

5- 110680

6- 109360 (Morning)

6- 110480 (Afternoon)

7- 109880

8- 112800

9- 111080 (Morning)

9- 111600 (Night)

10- 112200

10- 111720

11- 112080

12- 112080

13- 111800

14- 1,12,880 (Highest of Month)

Show Full Article
TAGS:Gold Rate Gold Gold Price 
News Summary - todays gold rate kerala
Next Story