Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഇന്നും വൻ ഇടിവ്!...

ഇന്നും വൻ ഇടിവ്! സ്വർണവില 2025ലെ നിലവാരത്തിലേക്ക് കൂപ്പുകുത്തി

text_fields
bookmark_border
gold rate
cancel

കൊച്ചി: സ്വർണവിലയിൽ ഇന്നും വൻ ഇടിവ്. 2025 ഡിസംബർ ആദ്യവാരത്തിലെ വില നിലവാരത്തിലേക്ക് വിപണി കൂപ്പുകുത്തി. ഇന്ന് പവന് ഒറ്റയടിക്ക് 2,040 രൂപയും ഗ്രാമിന് 255 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 97,720 രൂപയും ഗ്രാമിന് 12,215 രൂപയുമാണ് ഇന്നത്തെ വില. 2025 ഡിസംബർ 12ന് 97680 രൂപയായിരുന്നു പവൻ വില.

അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 61.02 ഡോളർ ഇടിഞ്ഞു. 3,788.64 ഡോളറാണ് വില. 1.59 ശതമാനമാണ് ഇടിവ്.

ഈ വർഷം ജനുവരി 29ന് 1,31,160 രൂപയുണ്ടായിരുന്ന സ്വർണത്തിന് 10 മാസം കൊണ്ട് 33,440 രൂപയാണ് കുറഞ്ഞത്. വെള്ളിവിലയിലും വൻ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 185 രൂപയാണ് വില.

ഇന്നലെയാണ് സ്വർണം ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഒരുലക്ഷത്തിന് താഴേക്ക് പതിച്ചത്. 99,760 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 12470 രൂപയായും കുറഞ്ഞു. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് കുറഞ്ഞത്.

തിങ്കളാഴ്ച പവന് 600 രൂപയും ഗ്രാമിന് 75രൂപയും കുറഞ്ഞിരുന്നു. യഥാക്രമം 1,00,320​രൂപയും 12,540 രൂപയുമായിരുന്നു വില.

അമേരിക്കൻ ഡോളറിന്റെ ശക്തിപ്പെടൽ, പലിശനിരക്കുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ, നിക്ഷേപകരുടെ വൻതോതിലുള്ള ലാഭമെടുപ്പ്, ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങൾ എന്നിവയാണ് സ്വർണ്ണവിലയിലെ തിരുത്തലിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

നവംബറിലെ സ്വർണവില (പവനിൽ)

01: 1,01,840

02: 1,02,200

03. 1,02,400

04. 1,02,600 (morning)

04. 1,04,720

05. 1,07,080

06. 1,07,080

06. 1,05,120

06. 1,05,200

07. 1,05,280

09. 1,06,040

10. 1,05,680 (രാവിലെ)

10. 1,04,640 (വൈകീട്ട്)

11. 1,04,120

12. 1,02,520

13. 1,01,560 (രാവിലെ)

13. 1,00720 (വൈകീട്ട്)

14. 1,00,920

15. 1,00,920

16. 1,00,320

17. 99,760

18. 99,760

ഒക്ടോബറിലെ സ്വർണവില (പവനിൽ)

01: 1,09,440

02: 1,10,200

03: 1,09,400

04: 1,09,400

05: 1,09,400

06: 1,09,280

07: 1,09,680

8: 109680

9: 1,10,520

10: 1, 11,040

12: 1,107,20 (രാവിലെ)

12: 1,09,760 (ഉച്ച)

13: 1,09,480

14: 1,08,720

15: 1,08,120

16: 1,08,120

17. 1,08,280

18. 1,08,280

19: 1,08,560

19: 1,07,920 (രാവിലെ)

19: 1,07,120 (ഉച്ച)

20: 1,07,120

21: 1,07,120

22: 1,05,880

23: 1,04,480

24: 1,04,480

25: 1,04,680

26: 1,04,680

27: 1,05,080

28: 1,05,560

29: 1,05,560

30: 1,04,320

31: 1,01,840

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Gold Rate Gold Price Kerala Gold 
News Summary - todays gold rate kerala
Next Story