Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightവീണ്ടും ട്രംപ് ഇഫക്ട്;...

വീണ്ടും ട്രംപ് ഇഫക്ട്; യു.എസ് ഓഹരി വിപണിയും ഡോളർ ഇൻഡക്സും ഇടിഞ്ഞു

text_fields
bookmark_border
വീണ്ടും ട്രംപ് ഇഫക്ട്; യു.എസ് ഓഹരി വിപണിയും ഡോളർ ഇൻഡക്സും ഇടിഞ്ഞു
cancel

വാഷിങ്ടൺ: യു.എസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവിന്റെ ചെയർമാനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശിച്ചതിന് ഓഹരി വിപണിയും ഡോളർ ഇൻഡക്സും ഇടിഞ്ഞു. യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറക്കാത്തതാണ് ട്രംപിനെ ചൊടുപ്പിച്ചത്. തുടർന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

സമ്പദ്‍വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ വളരെ മന്ദഗതിയിലാണ് അദ്ദേഹം ഏർപ്പെടുന്നതെന്ന് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ പലിശനിരക്ക് കുറച്ചില്ലെങ്കിൽ സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോകുമെന്നും കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

പവലിനെ കുറിച്ചുള്ള പരാമർശവും മാന്ദ്യമുണ്ടാകാനുള്ള സാഹചര്യവും യു.എസ് ഓഹരി വിപണിൽ കനത്ത വിൽപന സമ്മർദം ഉടലെടുക്കുന്നതിന് കാരണമായിരുന്നു. എസ്&പി 500 2.4 ശതമാനമാണ് ഇടിഞ്ഞത്. ഈ വർഷം മാത്രം 12 ശതമാനം നഷ്ടം എസ്&പി 500 ഇടിഞ്ഞത്.

ഡൗ ജോൺസ് 2.5 ശതമാനം ഇടിഞ്ഞു. ഈ വർഷം 10 ശതമാനം ഇടിവാണ് ഉണ്ടായത്. നാസ്ഡാക്ക് 2.5 ശതമാനമാണ് ഇടിഞ്ഞത്. ജനുവരിക്ക് ശേഷം നാസ്ഡാക്കിൽ 18 ശതമാനം ഇടിവുണ്ടായി.ഡോളർ ഇൻഡക്സിൽ 2022ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഉണ്ടായത്. യു.എസ് സർക്കാറിന്റെ കടത്തിൻമേലുള്ള പലിശനിരക്കുകളുംഉയർന്നിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിൽ ഉയർന്ന് പുതിയ ഉയരത്തിലെത്തി. സ്​പോട്ട് ഗോൾഡിന്റെ വില 3400 ഡോളറായാണ് ഉയർന്നത്. സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വർണത്തെ പരിഗണിക്കുന്നതാണ് വില ഉയരുന്നതിനുള്ള പ്രധാന കാരണം.

Show Full Article
TAGS:Donald Trump US Stock market 
News Summary - US stocks and dollar plunge
Next Story