Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_right30 വയസിനുള്ളിൽ നിങ്ങൾ...

30 വയസിനുള്ളിൽ നിങ്ങൾ ഉറപ്പ് വരുത്തേണ്ട ഏഴ് സാമ്പത്തിക ശീലങ്ങൾ...

text_fields
bookmark_border
30 വയസിനുള്ളിൽ നിങ്ങൾ ഉറപ്പ് വരുത്തേണ്ട ഏഴ് സാമ്പത്തിക ശീലങ്ങൾ...
cancel

നല്ല ശമ്പളം ലഭിച്ചത് കൊണ്ട് മാത്രം നിങ്ങളുടെ ജീവിതം സുരക്ഷിതമാകണമെന്നില്ല. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി മികച്ച സാമ്പത്തിക ശീലങ്ങൾ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ക്ഷമയും അറിവും നിരന്തരമായ പരിശ്രമവും ആവശ്യമാണ്. സമ്പാദ്യ ശീലം എത്ര നേരത്തെ തുടങ്ങുന്നോ അത്രയും നല്ലത്. ഇങ്ങനെ 30 വയസിനു മുമ്പ് വളർത്തേണ്ട ഏഴ് സാമ്പത്തിക ശീലങ്ങൾ അറിഞ്ഞിരിക്കാം.

50-30-20 നിയമം

ചെലവുകൾ ക്രമീകരിക്കുന്നതിനും സമ്പാദ്യത്തിനും തുടക്കക്കാർക്ക് ഉപയോഗിക്കാവുന്ന ഏറ്റവും അടിസ്ഥാനപരമായ നിയമമാണിത്. നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ 50% അടിസ്ഥാന ആവശ്യങ്ങൾക്കായി നീക്കിവെക്കുക. 30% ആഗ്രഹങ്ങൾക്കായി ചെലവഴിക്കുക. ശേഷിക്കുന്ന 20% സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി മാറ്റിവെക്കുക. ഇതിലൂടെ ജീവിതശൈലിയിലും ചെലവുകളിലും കൃത്യത കൊണ്ടുവരാൻ സാധിക്കും.

എമർജൻസി ഫണ്ട്

നിങ്ങളുടെ 3 മുതൽ 6 മാസം വരെയുള്ള ജീവിതച്ചെലവിന് തുല്യമായ തുക അടിയന്തര ആവശ്യങ്ങൾക്കായി ലളിതമായി പിൻവലിക്കാവുന്ന അക്കൗണ്ടുകളിൽ സൂക്ഷിക്കുക. ഉദാഹരണത്തിന്, പ്രതിമാസ ചെലവ് ₹1,00,000 ആണെങ്കിൽ ₹3 ലക്ഷം മുതൽ ₹6 ലക്ഷം വരെ ഇത്തരത്തിൽ കരുതിവെക്കണം. ഇത് അപ്രതീക്ഷിതമായ തൊഴിൽ നഷ്ടം അല്ലെങ്കിൽ ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങളിൽ വായ്പകളെ ആശ്രയിക്കാതിരിക്കാൻ സഹായിക്കുന്നു.

നേരത്തെ നിക്ഷേപം തുടങ്ങാം

സമയം നിങ്ങളുടെ ഏറ്റവും വലിയ കരുത്താണ്. മ്യൂച്വൽ ഫണ്ടുകളിലും ഓഹരികളിലും എത്രയും നേരത്തെ നേരത്തേ നിക്ഷേപം തുടങ്ങുന്നത് മികച്ച റിട്ടേൺ ലഭിക്കാൻ സഹായിക്കും.

ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക:

നിങ്ങളെയും കുടുംബത്തെയും സാമ്പത്തികമായി സംരക്ഷിക്കാൻ ഒരു മികച്ച ഹെൽത്ത് ഇൻഷുറൻസ് പോളിസിയും ടേം ലൈഫ് ഇൻഷുറൻസ് പ്ലാനും നിർബന്ധമായും ഉണ്ടായിരിക്കണം.

ഉയർന്ന പലിശയുള്ള കടങ്ങൾ ഒഴിവാക്കുക:

ക്രെഡിറ്റ് കാർഡ് കുടിശിക, വ്യക്തിഗത വായ്പകൾ തുടങ്ങിയ ഉയർന്ന പലിശയുള്ള ബാധ്യതകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുകയും അത്യാവശ്യമെങ്കിൽ മാത്രം വായ്പ എടുക്കുകയും ചെയ്യുക.

സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുക:

ബജറ്റ് തയ്യാറാക്കൽ, നികുതി, വിരമിക്കൽ ആസൂത്രണം, നിക്ഷേപം എന്നിവയെക്കുറിച്ച് നല്ല പുസ്തകങ്ങൾ വായിച്ച് അറിവ് വർധിപ്പിക്കുക. സംശയങ്ങൾ ഉണ്ടെങ്കിൽ സർട്ടിഫൈഡ് ഫിനാൻഷ്യൽ അഡ്വൈസർമാരുടെ ഉപദേശം തേടാനും മടിക്കരുത്.

ആദ്യ ദിവസം മുതൽ വിരമിക്കൽ ആസൂത്രണം ചെയ്യുക:

PPF, NPS, EPF അല്ലെങ്കിൽ ദീർഘകാല മ്യൂച്വൽ ഫണ്ടുകൾ പോലുള്ള നിക്ഷേപങ്ങളിലേക്ക് കൃത്യമായി വിഹിതം നൽകി വിരമിക്കൽ കാലത്തേക്കായി നേരത്തെ തന്നെ പണം ആസൂത്രണം ചെയ്യുക.

ചുരുക്കത്തിൽ, 30 വയസ്സിനുള്ളിൽ ഈ ശീലങ്ങൾ വളർത്തിയെടുക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കും സുരക്ഷിതമായ ഭാവിലേക്കും നിങ്ങളെ നയിക്കും.

Show Full Article
TAGS:personal finance Finance News Biz News Latest News 
News Summary - 7 personal finance rules that should know before turn 30
Next Story