Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightഇ.എം.ഐ കുറയും; ആർ.ബി.ഐ...

ഇ.എം.ഐ കുറയും; ആർ.ബി.ഐ പലിശനിരക്ക് കുറച്ചതിന്റെ നേട്ടമിങ്ങനെ

text_fields
bookmark_border
ഇ.എം.ഐ കുറയും; ആർ.ബി.ഐ പലിശനിരക്ക് കുറച്ചതിന്റെ നേട്ടമിങ്ങനെ
cancel

ബാ​ങ്കു​ക​ൾ​ക്ക് റി​സ​ർ​വ് ബാ​ങ്ക് ന​ൽ​കു​ന്ന ഹ്ര​സ്വ​കാ​ല വാ​യ്പ​യു​ടെ നി​ര​ക്ക് കു​റ​യു​​​ന്ന​ത് വ്യ​ക്തി​ക​ളെ​ടു​ത്ത വാ​യ്പ​ക​ളി​ലും പ്ര​തി​ഫ​ലി​ക്കും. അ​ഞ്ച് വ​ർ​ഷ​മാ​യി ഇ​ട​ക്കി​ടെ ഉ​യ​രു​ന്ന റി​പ്പോ നി​ര​ക്ക് കാ​ര​ണം ഭാ​രം താ​ങ്ങു​ന്ന​വ​ർ​ക്ക് കാ​ൽ ശ​ത​മാ​നം പ​ലി​ശ നി​ര​ക്ക് കു​റ​ഞ്ഞ​ത് അ​ൽ​പം ആ​ശ്വാ​സ​മാ​കും. 25 ല​ക്ഷം രൂ​പ​യു​ടെ ഭ​വ​ന വാ​യ്പ​യു​​ണ്ടെ​ന്ന് സ​ങ്ക​ൽ​പി​ക്കൂ. തി​രി​ച്ച​ട​ക്കേ​ണ്ട​ത് 20 വ​ർ​ഷ​വും പ​ലി​ശ​നി​ര​ക്ക് ഒ​മ്പ​ത് ശ​ത​മാ​ന​വും ആ​ണെ​ങ്കി​ൽ പ്ര​തി​മാ​സ തി​രി​ച്ച​ട​വ് (ഇ.​എം.​ഐ) തു​ക 22,493 രൂ​പ​യാ​ണെ​ന്നും ക​രു​തു​ക. പു​തി​യ നി​ര​ക്ക് കാ​ൽ​ശ​ത​മാ​നം കു​റ​ച്ച​തോ​ടെ പ​ലി​ശ 8.75 ശ​ത​മാ​ന​മാ​കും. പ്ര​തി​മാ​സ തി​രി​ച്ച​ട​വി​ൽ 400 രൂ​പ കു​റ​യും. ഫ്ലോ​ട്ടി​ങ് പ​ലി​ശ നി​ര​ക്കു​ള്ള വാ​യ്പ​ക​ൾ​ക്കും പു​തു​താ​യി വാ​യ്പ​യെ​ടു​ക്കു​ന്ന​വ​ർ​ക്കു​മാ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. സ്ഥി​ര (ഫി​ക്സ​ഡ്) നി​ര​ക്കു​ള്ള പ​ലി​ശ​യി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ല.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്കാ​യ റി​പ്പോ നി​ര​ക്ക് വെ​ട്ടി​ക്കു​റ​ച്ച് ആ​ശ്വാ​സ ന​ട​പ​ടി​യു​മാ​യി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ.​ബി.​ഐ). വാ​ണി​ജ്യ ബാ​ങ്കു​ക​ൾ​ക്ക് റി​സ​ർ​വ് ബാ​ങ്ക് ന​ൽ​കു​ന്ന ഹ്ര​സ്വ​കാ​ല വാ​യ്പ​യു​ടെ പ​ലി​ശ​നി​ര​ക്കാ​യ റി​പ്പോ നി​ര​ക്ക് കാ​ൽ ശ​ത​മാ​ന​മാ​ണ് കു​റ​ച്ച​ത്. 6.25ൽ​നി​ന്ന് ആ​റ് ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​ൻ മും​ബൈ​യി​ൽ ചേ​ർ​ന്ന പ​ണ​ന​യ സ​മി​തി യോ​ഗ​മാ​ണ് തീ​രു​മാ​നി​ച്ച​ത്.

പ​ണ​ന​യ സ​മി​തി​യി​ലെ ആ​റം​ഗ​ങ്ങ​ളും ഐ​ക​ക​ണ്​​ഠ്യേ​ന​യാ​ണ് താ​രി​ഫ് കു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പ​ണ​പ്പെ​രു​പ്പ​വും ആ​ഗോ​ള എ​ണ്ണ​വി​ല കു​റ​ഞ്ഞ​തും ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ തീ​രു​വ യു​ദ്ധ​വു​മ​ട​ക്ക​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് റി​പ്പോ നി​ര​ക്ക് കു​റ​ച്ച​ത്. പ​ലി​ശ​നി​ര​ക്ക് കു​റ​യു​ന്ന​തോ​ടെ വി​പ​ണി​യി​ൽ കൂ​ടു​ത​ൽ പ​ണ​ല​ഭ്യ​ത​യു​ണ്ടാ​കും. ഭാ​വി​യി​ൽ നി​ര​ക്ക് ഇ​നി​യും കു​റ​ക്കു​മെ​ന്ന് ആ​ർ.​ബി.​​ഐ ഗ​വ​ർ​ണ​ർ സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര സൂ​ച​ന ന​ൽ​കി.

2020 മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി റി​പ്പോ നി​ര​ക്ക് കു​റ​ച്ച​ത് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു. ഡി​സം​ബ​റി​ലാ​ണ് മ​ൽ​ഹോ​ത്ര ഗ​വ​ർ​ണ​റാ​യി സ്ഥാ​ന​മേ​റ്റ​ത്. വി​ല സ്ഥി​ര​ത, സു​സ്ഥി​ര വ​ള​ർ​ച്ച എ​ന്നീ ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ സ്ഥി​ര​മാ​യ പു​രോ​ഗ​തി കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ൽ​ഹോ​ത്ര പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നി​ര​ക്ക് വ​രും വ​ർ​ഷം കു​റ​യു​മെ​ന്ന സൂ​ച​ന​യും അ​ദ്ദേ​ഹം ന​ൽ​കി.

Show Full Article
TAGS:rbi EMI 
News Summary - EMI will decrease; What are the benefits of RBI interest rate reduction?
Next Story