Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightജോലി മാറിയാൽ പിഎഫിന്...

ജോലി മാറിയാൽ പിഎഫിന് എന്ത് സംഭവിക്കും? ബാലൻസ് നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

text_fields
bookmark_border
ജോലി മാറിയാൽ പിഎഫിന് എന്ത് സംഭവിക്കും? ബാലൻസ് നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
cancel

ശമ്പളം, കരിയർ വളർച്ച എന്നിവ കാരണങ്ങൾ കൊണ്ട് ജോലി മാറുന്നത് വർക്ക് ലൈഫിന്റെ ഭാഗമാണ്. ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ പ്രൊവിഡന്റ് ഫണ്ടിന് എന്ത് സംഭവിക്കുമെന്ന് പലർക്കും അറിയില്ല. തങ്ങളുടെ പി.എഫ് പുതിയ തൊഴിലുടമയിലേക്ക് സ്വയമേവ മാറുമെന്നാണ് പലരുടെയും വിശ്വാസം. എന്നാൽ, എല്ലാപ്പോഴും അങ്ങനെയല്ല. അതിനാൽ തന്നെ ജോലി മാറിയാൽ ഇക്കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

ഇ.പി.എഫ്.ഒ മെമ്പർ പോർട്ടലിൽ ലോഗിൻ ചെയ്യുക

ഇ.പി.എഫ്.ഒ വെബ്സൈറ്റിൽ പോയി നിങ്ങളുടെ യു.എ.എൻ (UAN) നമ്പറും പാസ്‌വേഡും ഉപയോഗിച്ച് മെമ്പർ പോർട്ടലിൽ ലോഗിൻ ചെയ്യുക. പാസ്‌വേഡ് മറന്നുപോയെങ്കിൽ വെബ്സൈറ്റിൽ ലഭ്യമായ പാസ്‌വേഡ് റിക്കവറി ഓപ്ഷൻ ഉപയോഗിക്കാം.

പാസ്ബുക്ക് പരിശോധിക്കുക

ലോഗിൻ ചെയ്ത ശേഷം നിങ്ങളുടെ പി.എഫ് പാസ്ബുക്ക് പരിശോധിക്കുക. ഔദ്യോഗിക ഇ.പി.എഫ്.ഒ പാസ്ബുക്ക് വെബ്സൈറ്റ് സന്ദർശിച്ചും പാസ്ബുക്ക് നോക്കാം. പിന്നീട് പഴയ പി.എഫ് അക്കൗണ്ടിലെയും നിലവിലുള്ള തൊഴിലുടമകളിലെയും എൻട്രികൾ പരിശോധിക്കേണ്ടതുണ്ട്. നിങ്ങളുടെ പഴയ പി.എഫ് അക്കൗണ്ടിൽ നിന്നും തുക കൈമാറ്റം ചെയ്യപ്പെട്ടതായി സൂചിപ്പിക്കുന്ന 'ട്രാൻസ്ഫർ എൻട്രികൾ' ഉണ്ടോയെന്ന് നോക്കുക.

സർവീസ് ഹിസ്റ്ററി പരിശോധിക്കുക

ഇ.പി.എഫ്.ഒയിൽ നിന്നുള്ള നിങ്ങളുടെ സർവീസ് ഹിസ്റ്ററി യു.എ.എനുമായി ബന്ധപ്പെട്ട എല്ലാ തൊഴിൽ വിവരങ്ങളും അറിയാൻ സഹായിക്കും. നിങ്ങളുടെ മുൻ തൊഴിലുടമകളുടെ വിവരങ്ങളും ജോലിയിൽ പ്രവേശിച്ചതും അവസാനിച്ചതുമായ തീയതികളും കൃത്യമായി നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കുക. നിങ്ങളുടെ യു.എൻ.എൻ-ന് കീഴിൽ മുൻ തൊഴിലുടമകളെ കാണാൻ കഴിയുന്നുണ്ടെന്നതുകൊണ്ട് മാത്രം നിങ്ങളുടെ പി.എഫ് ഇതിനകം കൈമാറ്റം ചെയ്തുവെന്ന് അർത്ഥമാക്കില്ല എന്നത് ശ്രദ്ധിക്കുക.

പഴയ പി.എഫ് പണം കാണുന്നില്ലെങ്കിൽ എന്ത് ചെയ്യും?

ട്രാൻസ്ഫർ വിവരങ്ങൾ കാണുന്നില്ലെങ്കിൽ ഇ.പി.എഫ്.ഒ മെമ്പർ പോർട്ടൽ വഴി നിങ്ങളുടെ ട്രാൻസ്ഫർ ക്ലെയിം സ്റ്റാറ്റസ് പരിശോധിക്കുക. ആവശ്യമെങ്കിൽ ഓൺലൈനിൽ ലഭ്യമായ പ്രക്രിയയിലൂടെ ട്രാൻസ്ഫർ ക്ലെയിം ഫയൽ ചെയ്യുക. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഇ.പി.എഫ്.ഒ പരാതി പോർട്ടലിൽ പരാതി നൽകാവുന്നതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:PF personal finance epfo 
News Summary - Changed Job Many Times? How To Check If Your PF Balance Was Transferred
Next Story