മറന്നുപോയ ബാങ്ക് നിക്ഷേപങ്ങൾ ക്ലെയിം ചെയ്യാം, എങ്ങനെ?ഏതൊക്കെ?
text_fieldsഇന്ത്യയിലുടനീളം ബാങ്ക് അക്കൗണ്ടുകളിൽ അവകാശികളില്ലാതെ കോടിക്കണക്കിന് രൂപ കെട്ടിക്കിടക്കുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ധനകാര്യ മന്ത്രി നിർമലാ സീതാ രാമൻ വെളിപ്പെടുത്തിയിരുന്നു.
ഒരു അക്കൗണ്ട് 2 വർഷത്തിലധികം പ്രവർത്തന രഹിതമായി കിടന്നാൽ അതിലെ പണം ആർ.ബി.ഐയുടെ ഡി.ഇ.എ ഫണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുക. ഇത്തരത്തിൽ ഡി.ഇ.എ ഫണ്ടിലേക്ക് മാറ്റുന്ന പണം പിന്നെ ഒരിക്കലും ഉടമസ്ഥന് തിരികെ ലഭിക്കില്ലെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാൽ നിക്ഷേപകന് ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ ഈ പണം തിരികെ നൽകുമെന്നതാണ് യാഥാർഥ്യം.
ആർ.ബി ഐയുടെ ഡി.ഇ.എ ഫണ്ട് എന്താണ്?
ആർ.ബി.ഐ രൂപീകരിച്ച ഡിപ്പോസിറ്റർ എജ്യൂക്കേഷൻ ആന്‍റ് അവയർനെസ്സ് ഫണ്ട് 2014,മെയ് 14നാണ് നിലവിൽ വന്നത്. നിക്ഷേപകൻ 10ഓ അതിൽ കൂടുതലോ വർഷം കൈകാര്യം ചെയ്യാതെ നിശ്ചലമായി കിടക്കുന്ന അക്കൗണ്ടുകളിലെ ബാലൻസുകൾ ഇതിലേക്ക് കൈമാറും. ഇവയിൽ ഉൾപ്പെടുന്നവ
- സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട്
- ഫിക്സ്ഡ് അല്ലെങ്കിൽ ടേം ഡിപ്പോസ്റ്റ് അക്കൗണ്ട്
- ക്യുമുലേറ്റീവ് അല്ലെങ്കിൽ ആവർത്തന നിക്ഷേപ അക്കൗണ്ട്
- കറണ്ട് ഡിപ്പോസിറ്റ് അക്കൗണ്ട്
- കാഷ് ക്രെഡിറ്റ് അക്കൗണ്ട്
- ബാങ്കുകൾ കൃത്യമായി വിനയോഗിച്ച ശേഷമുള്ള ലോൺ അക്കൗണ്ടുകൾ
- സെക്യൂരിറ്റി ഡിപ്പോസിറ്റുകൾ
- മെയിൽട്രാൻസ്ഫർ, ഔട്ട്സ്റ്റാന്‍റിങ് ടെലിഗ്രാഫിക് ട്രാൻസ്ഫേഴ്സ്, ഡിമാന്‍റ് ഡ്രാഫ്റ്റ്, പേ ഓർഡേഴ്സ്, എൻ.ഇ.എഫ്.റ്റി തുടങ്ങിയവ
- ബാങ്കുകൾ നൽകുന്ന പ്രീപെയ്ഡ് കാർഡുകളിൽ ബാക്കിയുള്ള തുകകൾ
- വിദേശ വിനിമയ ചട്ടങ്ങൾക്കനുസൃതമായി വിദേശ കറൻസി രൂപയിലേക്ക് കൺവെർട്ട് ചെയ്ത ശേഷം ബാങ്കുകൾ കൈവശം വെക്കുന്ന വിദേശ പണം
എങ്ങനെ ക്ലെയിം ചെയ്യാം
- ആർ.ബി.ഐ യു.ഡി.ജി.എ.എം വെബ്സൈറ്റ് സന്ദർശിക്കുക https://udgam.rbi.org.in/unclaimed-deposits
- പാൻ, ആധാർ, അല്ലെങ്കിൽ പേര് നൽകി ലോഗിൻ ചെയ്യുക
- അക്കൗണ്ട് കണ്ടെത്തിയാൽ ബാങ്ക് ബ്രാഞ്ച് വിവരങ്ങൾ മനസ്സിലാക്കിയ ശേഷം തിരിച്ചറിയൽ രേഖകളും മറ്റ് അനുബന്ധ രേഖകളുമായി ബ്രാഞ്ചിനെ സമീപിക്കാം.