Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightഭീം ആപ്പിലൂടെ എങ്ങനെ...

ഭീം ആപ്പിലൂടെ എങ്ങനെ എൻ.പി.എസ് അക്കൗണ്ട് തുറക്കാം?

text_fields
bookmark_border
ഭീം ആപ്പിലൂടെ എങ്ങനെ എൻ.പി.എസ് അക്കൗണ്ട് തുറക്കാം?
cancel

ഭീം പേയ്‌മെന്‍റ്സ് ആപ്പിലെ പുതിയ തത്കാൽ എൻ.പി.എസ് സൗകര്യം വഴി വിരമിക്കൽ കാലത്തേക്കുള്ള സാമ്പത്തിക ആസൂത്രണം ഇപ്പോൾ കൂടുതൽ എളുപ്പമാക്കുന്നു. ബാങ്ക് ശാഖകൾ നേരിട്ട് സന്ദർശിക്കാതെയും പുതിയ രേഖകൾ സമർപ്പിക്കാതെയും യോഗ്യരായ ഉപഭോക്താക്കൾക്ക് ഡിജിറ്റലായി എൻ.പി.എസ് അക്കൗണ്ട് തുറക്കാനാകും. 250 രൂപയുടെ പ്രാരംഭ വിഹിതത്തോടെ ആരംഭിക്കാവുന്ന ഈ സംവിധാനം വിരമിക്കൽ സമ്പാദ്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്.

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) നിയന്ത്രിക്കുന്ന ഒരു വിപണി അധിഷ്ഠിത സമ്പാദ്യ പദ്ധതിയാണ് എൻ.പി.എസ്. വരിക്കാർ നിക്ഷേപിക്കുന്ന പണം പെൻഷൻ ഫണ്ട് മാനേജർമാർ വഴിയാണ് ഇൻവെസ്റ്റ് ചെയ്യുന്നത്. ലഭിക്കുന്ന ലാഭം വിപണിയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ, നിക്ഷേപിക്കുന്നതിന് മുമ്പ് ഇതിന്റെ റിസ്കുകൾ മനസിലാക്കേണ്ടത് പ്രധാനമാണ്.

ഭീം ആപ്പ് ഉപയോക്താക്കൾക്ക് ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ എൻ.പി.എസ് അക്കൗണ്ട് തുറക്കാൻ തത്കാൽ എൻ.പി.എസ് സൗകര്യം വഴി സാധിക്കും. പി.എഫ്.ആർ.ഡി.എ അവതരിപ്പിച്ച ഈ സേവനം, ബാങ്കുകളിൽ നിലവിലുള്ള കെ.വൈ.സി വിവരങ്ങൾ ഉപയോഗിക്കുന്നതിനാൽ രജിസ്ട്രേഷൻ പ്രക്രിയ വളരെ ലളിതമാണ്.18 മുതൽ 85 വയസ് വരെയുള്ള ഇന്ത്യൻ പൗരന്മാർക്ക് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം. സ്മാർട്ട്‌ഫോണിലൂടെ തന്നെ ഭാവി സുരക്ഷിതമാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന രീതിയിലാണ് ഈ ഡിജിറ്റൽ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഭീം ആപ്പിലൂടെ അക്കൗണ്ട് തുറക്കുന്നതിന് ഉപയോക്താക്കൾ കുറഞ്ഞത് 250 രൂപ ആദ്യ വിഹിതമായി നൽകണം. അക്കൗണ്ട് തുറന്നതിനുശേഷം, നിയമങ്ങൾക്ക് വിധേയമായി 10 രൂപ മുതൽ തുടർന്നുള്ള നിക്ഷേപങ്ങൾ നടത്താവുന്നതാണ്. ഇത് വരിക്കാർക്ക് തങ്ങളുടെ സമ്പാദ്യം ക്രമേണ വർധിപ്പിക്കാൻ അവസരം നൽകുന്നു.

ഭീം ആപ്പ് വഴി അക്കൗണ്ട് തുറക്കുന്ന വിധം:

  • ഭീം പേയ്‌മെന്റ്സ് ആപ്പ് തുറന്ന് എൻ.പി.എസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ ജനനത്തീയതി നൽകി, യോഗ്യമായ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക.
  • യു.പി.ഐ വഴി കുറഞ്ഞത് 250 രൂപയുടെ ആദ്യ നിക്ഷേപം നടത്തുക.

നിങ്ങളുടെ നിലവിലുള്ള ബാങ്ക് കെ.വൈ.സി വിവരങ്ങൾ ഉപയോഗിച്ച് അക്കൗണ്ട് തുറക്കൽ പ്രക്രിയ ഡിജിറ്റലായി പൂർത്തിയാകും.

നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളിലെ ഉപയോക്താക്കൾക്കാണ് ഈ തത്കാൽ സൗകര്യം ലഭ്യമായിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ബാങ്കുകളെ ഇതിൽ ഉൾപ്പെടുത്തുമെന്ന് എൻ.പി.സി.ഐ ഭീം സർവിസസ് ലിമിറ്റഡ് അറിയിച്ചിട്ടുണ്ട്.

ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾക്കും വരിക്കാർ തിരഞ്ഞെടുക്കുന്ന ടാക്സ് റെജീമിനും വിധേയമായി എൻ.പി.എസ് നിക്ഷേപങ്ങൾക്ക് നികുതി ഇളവുകൾ ലഭിക്കും. എന്നാൽ, ഇതിൽ നിന്നുള്ള ലാഭം വിപണിക്ക് വിധേയമായതിനാൽ ഉറപ്പുള്ള ഒന്നല്ല. നിക്ഷേപിക്കുന്നതിന് മുമ്പ് പദ്ധതിയുടെ റിസ്കുകൾ, പിൻവലിക്കൽ നിയമങ്ങൾ, നികുതി വ്യവസ്ഥകൾ എന്നിവ കൃത്യമായി പരിശോധിക്കുക..

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:nps BHIM personal finance Business News 
News Summary - How to open an NPS account through BHIM app
Next Story