50 വയസ്സിൽ വിരമിക്കൽ സാധ്യമോ?
text_fields9 മുതൽ 6 മണി വരെ ജോലി ചെയ്ത് 50 വയസ്സിൽ റിട്ടയർമെന്‍റ് സ്വപ്നം കാണുന്ന നിരവധി ആളുകളുണ്ട്. എന്നാൽ പൂർണമായും മാസ വരുമാനത്തെ ആശ്രയിക്കുന്ന ഒരു മധ്യവർഗ കുടുംബത്തിന് ഇത് സാധ്യമാവുക അത്ര എളുപ്പമല്ല. എന്നാൽ ഇത്തരമൊരു സമ്പാദ്യം ഉണ്ടാക്കി എടുക്കുക എന്നത് ശ്രമിച്ചാൽ നടക്കാത്ത കാര്യവുമല്ല. സാമ്പത്തിക അച്ചടക്കവും ആത്മ നിയന്ത്രണവുമാണ് അതിന് വേണ്ടത്. വെള്ളി, സ്വർണം തുടങ്ങി വ്യത്യസ്ത പോർട്ട് ഫോളിയോകളിൽ തുടർച്ചയായി നിക്ഷേപിച്ച് ഇത് സാധ്യമാക്കാമെന്ന് സാമ്പത്തിക വിദഗ്ദൻ അജയ് കുമാർ യാദവ് പറയുന്നു. 50 വയസിൽ വിരമിക്കുക എന്നാൽ നിങ്ങളുടെ പണം 30-35 വർഷം വരെ നിലനിൽക്കണമെന്നാണ്.
എങ്ങനെ ശരിയായ കോർപ്പസ് കണക്കു കൂട്ടാം?
സസ്റ്റൈനബിൾ വിഡ്രോവൽ നിരക്കിന്‍റെ അടിസ്ഥാനത്തിൽ വാർഷിക ചെലവ് 25 അല്ലെങ്കിൽ 30 കൊണ്ട് ഗുണിക്കണം. ഉദാഹരണത്തിന് ഒരാളുടെ വാർഷിക ചെലവ് 12 ലക്ഷം ആണെങ്കിൽ കോർപ്പസ് മൂന്ന് മുതൽ 3.6 കോടി വരെ ആയിരിക്കണം.
നല്ലൊരു കോർപ്പസ് കെട്ടിപ്പടുക്കാൻ ഏപ്പോഴും തടസ്സം പണപ്പെരുപ്പമാണ്. അതായത് ഇന്ന് 100 രൂപ ഉപയോഗിച്ച് വാങ്ങാൻ കഴിയുന്ന സാധനം അടുത്ത അഞ്ച് വർഷം കഴിഞ്ഞ് വാങ്ങാൻ കഴിയില്ല.
6 ശതമാനം പണപ്പെരുപ്പത്തിൽ ഇപ്പോഴത്തെ 1 ലക്ഷം മാസച്ചെലവ് 1.34 ലക്ഷമായി മാറുന്നു. അപ്പോൾ വാർഷിക ചെലവ് 16.1 ലക്ഷമാകും. ഇത് ആവശ്യമായ കോർപ്പസിന്‍റെ അളവ് 4കോടിയിൽ നിന്ന് 4.8 കോടി ആക്കും.
ഇക്വിറ്റി പോലെ തന്നെ പ്രധാനമാണ് മറ്റ് സ്വത്തുക്കളുമെന്ന് യാദവ് പറയുന്നു. ഇക്വിറ്റി പോലെ തന്നെ സ്ഥിര വരുമാനത്തിലും നിക്ഷേപിച്ചിരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് നിക്ഷേപകന് സാമ്പത്തിക അച്ചടക്കം ഉണ്ടാക്കി നൽകും.


