Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightവാങ്ങിച്ച് കൂട്ടുന്ന...

വാങ്ങിച്ച് കൂട്ടുന്ന കേരളം

text_fields
bookmark_border
വാങ്ങിച്ച് കൂട്ടുന്ന കേരളം
cancel
camera_alt

പ്രതീകാത്മക ചിത്രം 

എന്ത് കണ്ടാലും വാങ്ങിച്ചു കൊണ്ട് പോകും. അതാണ് നമ്മുടെ ശൈലി. സമ്പാദിച്ച് സമ്പാദിച്ച് പണക്കാരനാകുന്നതല്ല നമ്മുടെ നാട്ടുനടപ്പ്. വാങ്ങിച്ച് വാങ്ങിച്ച് മറ്റുള്ളവർക്കൊപ്പം എത്തുന്നതാണ് ഇവിടുത്തെ പൊതു രീതി. അയലത്തെ വീട്ടിലുള്ളതൊക്കെ നമ്മുടെ വീട്ടിലും ഉണ്ടാകുന്നതാണ് ഇപ്പോൾ നമ്മുടെ നാട്ടിലെ സോഷ്യലിസം. ഒരോന്ന് കാണുമ്പോൾ അത് സ്വന്തമാക്കാൻ തോന്നുന്നതും അതിന് കഴിയുന്നതും അതിനുള്ള വക പോക്കറ്റിലുള്ളതുകൊണ്ടാണല്ലോ. ഇങ്ങനെ കണ്ണിൽ കണ്ടെതെല്ലാം വാങ്ങിച്ച് കൂട്ടുന്നതാണ് സാമ്പത്തിക രംഗത്ത് കേരളത്തിന്‍റെ വലിയ കരുത്ത്. അക്കാര്യത്തിൽ നാൾക്കുനാൾ നാം കേമന്മാരാകുകയാണ്.

കേരള ഖജനാവിന് ലോട്ടറി

സാമ്പത്തിക പരാധീനതയിൽപെട്ട് നട്ടം തിരിയുന്ന കേരള ഖജനാവിന് നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ പകുതിയായ 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ബംമ്പർ ലോട്ടറിയടിച്ച കാലയളവാണ്. സംസ്ഥാനത്തിന്‍റെ നികുതി വരുമാനത്തിൽ ഈ കാലയളവിൽ 18.8 ശതമാനത്തിന്‍റെ വളർച്ചയുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിലുണ്ടായിരുന്ന 16,482 കോടിയിൽനിന്ന് 19,583 കോടിയായാണ് ജി.എസ്.ടി വരുമാനമെത്തിയത്. മറ്റു സംസ്ഥാനങ്ങളിലെ ശരാശരി ജി.എസ്.ടി വർധന 16 ശതമാനം മാത്രമാണ്.

ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്കുള്ള വ്യാപാരത്തിൽ ലഭിക്കുന്ന ഐ.ജി.എസ്.ടിയിലും സംസ്ഥാനത്തിനുള്ളിലെ വ്യാപാരത്തിലൂടെ ലഭിക്കുന്ന എസ്.ജി.എസ്.ടിയിലും വളർച്ചയുണ്ടായി. എസ്.ജി.എസ്.ടി ഇക്കാലയളവിൽ 13.8 ശതമാനം വർധിച്ച് 8,970 കോടിയായി. ദേശീയ ശരാശരി 5.8 ശതമാനം മാത്രമാണ്. അതായത്, ദേശീയ ശരാശരിയേക്കാൾ ഇരട്ടിയിലേറെ വേഗത്തിലാണ് കേരളത്തിന്‍റെ ആഭ്യന്തര നികുതി വരുമാനം വളർന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതിവർഷം ഏകദേശം 1.5 ലക്ഷം കോടി രൂപയുടെ ഉൽപന്നങ്ങളാണ് ഇവിടേക്ക് വരുന്നത്. സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന (കയറ്റുമതി) ഉൽപന്നങ്ങളുടെ മൂല്യം ഏകദേശം 55,000 കോടി രൂപയുടേത് മാത്രമാണ്. ഇവിടേക്ക് കുടുതൽ ഉൽപന്നങ്ങൾ എത്താൻ കാരണമാകുന്നത് നമ്മുടെ വാങ്ങൽ ശേഷിയാണ്.

എല്ലാം വാങ്ങികൂട്ടുന്നു നമ്മൾ

ഈ വാങ്ങൽ ശേഷി എത്രകാലം നിലനിൽകും. പോക്ക് കണ്ടിട്ട് വാങ്ങൽ ശേഷിയിൽ അടുത്തകാലത്തൊന്നും നമ്മൾ പിന്നാക്കം പോകുമെന്ന് കരുതാനാവില്ല. ഇവിടെ കൂലി ഉയർന്ന് നിൽകുന്നിടത്തോളം വാങ്ങിച്ച് കൂട്ടൽ തുടരുക തന്നെ ചെയ്യും. വാങ്ങിച്ച് കൂട്ടുന്നവരായി തുടർന്നാൽ മതിയോ എന്നതിനും ഉത്തരം അങ്ങനെ തുടരുകയേ ഉള്ളൂ എന്നാണ്. ഇവിടെ വലിയ വ്യവസായങ്ങൾ വരുന്നില്ല.

എം.എസ്.എം.ഇ (മൈക്രോ, സ്മാൾ ആൻഡ് മീഡിയം എന്‍റർപ്രൈസസ്), സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയാണ് പുതുതായി ഉണ്ടാകുന്നവയിൽ ഏറെയും. ദേശീയ തലത്തിൽ ഇവയുടെ അതിജീവന ശേഷി ഏകദേശം 40 ശതമാനം മുതൽ ശതമാനം വരെയാണ്. കേരളത്തിൽ ഇവയുടെ അതിജീവന ശേഷി ശരാശരി 88 ശതമാനമാണെന്നതാണ് പ്രതീക്ഷ. 2026-27 വർഷം കേരളത്തിന്‍റെ മൊത്തം ആഭ്യന്തര ഉൽപാദനം 16.29 ലക്ഷം കോടി രൂപയായി ഉയരുമെന്നും 14ശതമാനം നോമിനൽ വളർച്ച കൈവരിക്കുമെന്നുമാണ് കേരള ബജറ്റ് അനാലിസിസിൽ പറയുന്നത്.

കേരളത്തിന്‍റെ വാങ്ങൽശേഷി കരുത്തോടെ തുടരും?

അതും പ്രതീക്ഷ പകരുന്നതാണ്. തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ വലിയ വ്യവസായ കേന്ദ്രീകൃത സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്‍റെ ദീർഘകാല ശരാശരി വളർച്ചാ നിരക്ക് അൽപം പിന്നിലാണ്. കഴിഞ്ഞ കുറച്ചുകാലമായി ദേശീയ ശരാശരിയേക്കാൾ നേരിയ വ്യത്യാസത്തിൽ താഴെയോ ഒപ്പത്തിനൊപ്പമോ ആണ് കേരളത്തിന്‍റെ വളർച്ചാ നിരക്ക്.

കേരളത്തിലെ എം.എസ്.എം.ഇ ഉൽപന്നങ്ങളിൽ സാധാരണക്കാരെയും ആകർഷിക്കുന്നവയുമുണ്ട്. സ്റ്റാർട്ടപ്പുകളുടെ ഉൽപന്നങ്ങൾ ഭൂരിഭാഗവും ഇടത്തരക്കാർ മുതൽ മുകളിലോട്ടുള്ളവർക്ക് പ്രാപ്യമാകുന്ന വില നിലവാരത്തിലുള്ളവയാണ് എന്ന് ചൂണ്ടികാണിക്കപെടുന്നുണ്ട്. പൊതുവിൽ കേരളത്തിന്‍റെ വാങ്ങൽ ശേഷി കരുത്തോടെ തുടരുമെന്ന സൂചനയാണ് കാണിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:tax revenue purchasing GST Lifestyle 
News Summary - Kerala GST Collection Surges Amid Rising Consumer Spending
Next Story