Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightമ്യൂച്ച്വൽ...

മ്യൂച്ച്വൽ ഫണ്ടി​​നേക്കാൾ ലാഭകരം മട്ടൻ ഫണ്ട്! നിങ്ങൾ ഏ​ത് തിരഞ്ഞെടുക്കും?

text_fields
bookmark_border
മ്യൂച്ച്വൽ ഫണ്ടി​​നേക്കാൾ ലാഭകരം മട്ടൻ ഫണ്ട്! നിങ്ങൾ ഏ​ത് തിരഞ്ഞെടുക്കും?
cancel

മുംബൈ: മ്യൂച്ച്വൽ ഫണ്ട് നിക്ഷേപം ഒരു ട്രെൻഡായി മാറിയിട്ടുണ്ട്. എന്നാൽ മ്യൂച്ച്വൽ ഫണ്ടിന് പകരം മട്ടൻ ഫണ്ടിൽ നിക്ഷേപിക്കുന്ന​താണ് ലാഭകരം എന്ന ചിലർ പറയുന്നു. ശരിയാണെങ്കിൽ സ്റ്റാർട്ട്അപുകൾക്ക് പിന്നാലെ പോകുന്നതിന് പകരം കുറച്ച് ആടുക​ളെ വാങ്ങി വളർത്തിക്കൂടെ. കർഷകനായ ഒരു യുവാവാണ് ആട് വളർത്തലിലൂടെ മ്യൂച്ച്വൽ ഫണ്ടുക​ളേക്കാൾ ലാഭമുണ്ടാക്കാമെന്ന് അവകാശപ്പെട്ട് താരമായത്. എക്സിൽ പോസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ വിഡിയോ വൈറലായിരിക്കുകയാണ്.

മൂന്ന് വർഷം കൊണ്ട് ആട് വളർത്തലിലൂടെ 10 മടങ്ങ് അതായത് 1000 ശതമാനം ലാഭം നേടിയെന്നാണ് വിഡിയോയിൽ യുവാവ് പറയുന്നത്. അതേസമയം, മൂച്ച്വൽ ഫണ്ട് നിക്ഷേപത്തിൽനിന്ന് ഇരട്ടി ലാഭം പോലും ലഭിച്ചില്ല. 2022 മാർച്ചിൽ 12,000 രൂപ മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചിരുന്നു. അതിപ്പോൾ ഏകദേശം 20500 രൂപയായി വളർന്നു. അതേ വർഷം ഒക്ടോബറിൽ 12,000 രൂപ നൽകി ഒരു ആടിനെ വാങ്ങി. അത് രണ്ട് കുട്ടികളെ നൽകി. രണ്ടും പെൺകുഞ്ഞുങ്ങൾ. മൂന്ന് വർഷത്തിനിടെ ആടുകളുടെ എണ്ണം 15 ആയി വളർന്നു. ഇന്ന് ഒരു ആടിന് 12,000 രൂപ കിട്ടിയാൽ പോലും മൊത്തം ലാഭം 1.80 ലക്ഷം രൂപയാണെന്ന് യുവാവ് വിഡിയോയിൽ പറയുന്നു. മാത്രമല്ല, വിൽക്കുമ്പോഴോ വാങ്ങുമ്പോഴോ അഞ്ച് പൈസ നികുതിയും നൽകേണ്ട.

സത്യത്തിൽ യുവാവ് പറഞ്ഞതിൽ ചില കാര്യങ്ങൾ ശരിയാണെന്ന് തോന്നും. കാരണം, കുറഞ്ഞ നിക്ഷേപം മാത്രമേ ആട് വളർത്തലിന് ആവശ്യമുള്ളൂ. ഉത്പാദനക്ഷമത കൂടുതലും സ്വയം പര്യാപ്തവുമാണ്. പുറത്തുനിന്ന് വലിയൊരു നിക്ഷേപകന്റെ പിന്തുണയൊന്നും വേണ്ട. ഓരോ ആടും പെറ്റുപെരു​കുമ്പോൾ നമ്മൾ ആരും അറിയാതെ ലാഭം കുതിച്ചുയരും. ആടുകളെ വളർത്താൻ അധികം ചെലവില്ല. കുറച്ച് തീറ്റയും നിങ്ങളുടെ ശ്രദ്ധയും മാത്രം മതി. ആട്ടിൻ പാലിന് ഡിമാൻഡ് കൂടുതലാണ്, വിലയും. ഇറച്ചിക്കും കമ്പിളിക്കും നല്ല വില കിട്ടും. ജീവിത ചെലവ് എത്ര കൂടിയാലും നിങ്ങളെ ബാധിക്കില്ല. കാരണം നിങ്ങളുടെ ലാഭം പണപ്പെരുപ്പത്തേക്കാൾ വേഗത്തിൽ വളരും.

പക്ഷെ, മട്ടൻ ഫണ്ട് ആശയം വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്നാണ് വിഡിയോയുടെ കമന്റിൽ പലരും പ്രതികരിച്ചിരിക്കുന്നത്. അതായത് നാടോടിക്കാറ്റ് സിനിമയിൽ ദാസനും വിജയനും പശുവിനെ വാങ്ങി ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് കണക്കുകൂട്ടി പരാജയപ്പെട്ട​തുപോലെയാകാൻ സാധ്യതയുണ്ട്. മ്യൂച്ച്വൽ ഫണ്ടുകൾക്ക് പകരം ആട് വാങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾകൂടി ആലോചിച്ചുനോക്കണം. നിങ്ങൾ വാങ്ങിയ രണ്ട് ആടുകളും പ്രസവിച്ചത് രണ്ട് ആൺ കുഞ്ഞുങ്ങളെയാണെങ്കിൽ അതോടെ കച്ചവടം പൂട്ടും. അങ്ങനെ സംഭവിക്കാൻ 50 ശതമാനം സാധ്യതയുണ്ട്.

ഒളിഞ്ഞിരിക്കുന്ന നിരവധി ചെലവുകളുണ്ട് ആട് വളർത്തലിൽ. എണ്ണം കൂടുന്നതിന് അനുസരിച്ച് ചെലവ് വർധിക്കുമെന്നതാണ് ആട് വളർത്തുന്നതിലെ പ്രധാന പ്രശ്നം. കൂടുതൽ ആടുകൾ ഉണ്ടെങ്കിൽ കുടുംബത്തിന് ഒറ്റക്ക് നോക്കി വളർത്താൻ കഴിയില്ല. ഒരു തൊഴിലാളിയെ നിയമിക്കേണ്ടി വരും. ഭൂമി വാടകക്ക് എടുക്കേണ്ടി വരും. ആടുകളുടെ തീറ്റ ചെലവ് വർധിക്കുകയാണ്. അസുഖങ്ങൾക്കും മറ്റുമുള്ള ചികിത്സ ചെലവും വരും. പാലിനും ഇറച്ചിക്കുമെല്ലാം കടുത്ത മത്സരമാണ് കർഷകർ വിപണിയിൽ നേരിടുന്നത്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് പാലും ഇറച്ചിയും നൽകുന്നവർക്ക് മാത്രമേ പിടിച്ചുനിൽക്കാൻ കഴിയൂ.

ഒരു തെരുവ് കച്ചവടക്കാരന് നല്ല ഉത്പന്നത്തിലൂടെ വൻ സാമ്പത്തിക കുതിപ്പ് കൈവരിക്കാൻ കഴിയാത്തത് പോലെ ഒരു ആട് കർഷകനും നല്ല കച്ചവടം ലഭിച്ചാലും വലിയ വളർച്ച നേടാൻ സാധിക്കില്ല. മികച്ച വൈദഗ്ധ്യമുണ്ടെങ്കിലും കഠിനാധ്വാനികളാണെങ്കിലും ​ഐ.ടി മേഖല പോലെ വൻ നേട്ടം നൽകുന്നതല്ല ഇരുവരുടെയും ബിസിനസ്. ഒരുപാട് റിസ്കുണ്ട് എന്നുള്ളതാണ് ഈ രണ്ട് വിഭാഗത്തിന്റെയും പ്രശ്നം. അതേസമയം, ഒരു കമ്പനി പരാജയപ്പെട്ടാൽ പോലും ദീർഘകാലത്തെ നിങ്ങളുടെ മ്യൂച്ച്വൽ ഫണ്ട് നിക്ഷേപം മികച്ച റിട്ടേൺ നൽകും. അതുകൊണ്ട് ആടു വളർത്തുന്നയാളുടെയും ​​തെരുവ് കച്ചവടക്കാരന്റെയും കുഞ്ഞു ബിസിനസുകൾക്ക് ദീർഘകാലത്തെ ചെറിയ തുകയുടെ എസ്‌.ഐ.പിയെ മറികടക്കാൻ കഴിയില്ല. മ്യൂച്വൽ ഫണ്ട് ശരിയായ തീരുമാനമാണ്. കാരണം മ്യൂച്ച്വൽ ഫണ്ടുകൾക്ക് വാക്സിനുകളോ പുല്ലോ വേണ്ട. വളരാൻ ലിംഗസമത്വവും ആവശ്യമില്ല. മാത്രമല്ല, ആടു വളർത്തൽ കർഷകന്റെ ജോലിയാണ്. അതൊരിക്കലും എസ്‌.ഐ.പിക്ക് പകരമാവില്ല.

Show Full Article
TAGS:stock market sip sheep farm investment plan share market 
News Summary - Mutual Funds vs Mutton Funds: Should you ditch your mutual fund and give your money to a sheep farmer?
Next Story