Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_right10 വയസ്സിനു മുകളിൽ...

10 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാം, ഇടപാടുകൾ നടത്താം; സുപ്രധാന നീക്കവുമായി റിസർവ് ബാങ്ക്

text_fields
bookmark_border
10 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാം, ഇടപാടുകൾ നടത്താം; സുപ്രധാന നീക്കവുമായി റിസർവ് ബാങ്ക്
cancel

മുംബൈ: 10 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഇനിമുതൽ സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും ഇടപാടുകൾ നടത്താനുമാകുന്ന രീതിയിൽ സുപ്രധാന നീക്കവുമായി റിസർവ് ബാങ്ക്. രക്ഷിതാക്കളുടെയോ മാതാപിതാക്കളുടെയോ ഒപ്പം മാത്രമേ നിലവിൽ 18 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാനാകൂ. പ്രായപൂർത്തിയായ ശേഷം സ്വതന്ത്രമായി ഉപയോഗിക്കാം. ഇതിൽ കാതലായ മാറ്റം വരുത്തുന്ന പുതിയ മാർഗനിർദേശങ്ങൾ വരുന്ന ജൂലൈ ഒന്നുമുതൽ ബാങ്കുകൾ നടപ്പാക്കണമെന്ന് തിങ്കളാഴ്ച ആർ.ബി.ഐ അറിയിച്ചു.

ബാങ്ക് അക്കൗണ്ടിനു പുറമെ ഉപയോക്താവിന്റെ ആവശ്യവും ബാങ്കിന്റെ റിസ്ക് പോളിസിയും അനുസരിച്ച് ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡുകൾ, ചെക്ക് ബുക്കുകൾ എന്നിവയും നൽകാം. എന്നാൽ അക്കൗണ്ടിൽ ഒരിക്കലും മൈനസ് ബാലൻസ് ആകരുതെന്നും ആർ.ബി.ഐ മാർഗനിർദേശത്തിൽ പറയുന്നു. പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് നിലവിലെ രീതി തന്നെ തുടരും.

അതേസമയം റിസർവി ബാങ്ക് നിർദേശത്തിനു നേരെ സമ്മിശ്ര പ്രതികരണമാണ് വരുന്നത്. കുട്ടികൾ പണം ഉപയോഗിക്കാൻ പക്വത ആർജിക്കാതെ അക്കൗണ്ടുകൾ ആരംഭിക്കുകയും ഇടപാടുകൾ നടത്തുകയും ചെയ്യുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം വിമർശിക്കുന്നു. എന്നാൽ പുതിയ തീരുമാനം കുട്ടികളിൽ കൂടുതൽ ഉത്തരവാദിത്ത ബോധം കൊണ്ടുവരുമെന്നും സമ്പാദ്യശീലം വളർത്തുമെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു.

Show Full Article
TAGS:reserve bank of india personal finance 
News Summary - RBI Allows Minors Over 10 Years To Open Bank Accounts Independently
Next Story