യുവാക്കൾക്കിടയിൽ വായ്പയോട് ഡിമാന്‍റ് കുറയുന്നെന്ന് റിപ്പോർട്ട്
text_fieldsജൂണിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ വായ്പയെടുക്കുന്ന യുവാക്കളുടെ എണ്ണം കുറഞ്ഞുവെന്ന് ട്രാൻസ് യൂനിയൻ സിബിലിന്‍റെ 2025ലെ ക്രെഡിറ്റ് മാർക്കറ്റ് ഇൻഡക്സ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേ സമയം 9 ശതമാനമായിരുന്നു.
18-35 വയസ്സിനിടയിലുള്ളവരിൽ വായ്പാ ഡിമാന്‍റ് കുറഞ്ഞതാണ് സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിൽ ക്രെഡിറ്റ് മാർക്കറ്റ് ഇൻഡിക്കേറ്റർ 98 ശതമാനമായി ഇടിയുന്നതിലേക്ക് നയിച്ചത്. ഡിമാന്‍റ്, സപ്ലെ, ഉപഭോക്തൃ സ്വഭാവം, പെർഫോമൻസ് എന്നിവ മൂല്യ നിർണയം നടത്തിയാണ് ക്രെഡിറ്റ് മാർക്കറ്റ് ഇൻഡക്സ് തയാറാക്കുന്നത്.
യുവാക്കൾക്കിടിയിൽ 2025 ജൂണിൽ ആദ്യ പകുതിയിൽ വായ്പാ ഡിമാൻഡ് 56 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 58 ശതമാനമായിരുന്നു. പേഴ്സണൽ ലോൺ, ഗോൾഡ് ലോൺ, ദീർഘ കാല വായ്പകൾ എന്നിവക്ക് വേണ്ടിയുള്ള അന്വേഷണം വർധിച്ചു. എന്നാൽ ക്രെഡിറ്റ് കാർഡിന് ആവശ്യക്കാർ കുറയുകയും ചെയ്തു. മെട്രോ, അർബൻ നഗരങ്ങളിലെ യുവാക്കൾക്കിടയിൽ വായ്പ എടുക്കുന്നത് കഴിഞ്ഞ 2 വർഷത്തിനിടെ 3 ശതമാനമായി കുറഞ്ഞുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സെമി അർബൻ, റൂറൽ മേഖലയിലെ യുവാക്കൾക്കിടയിൽ വായ്പാ ഡിമാൻഡ് കൂടുതൽ ശക്തമായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ മേഖലയിൽ വായ്പകൾ ഓരോ വർഷവും 9 ശതമാനമായി വർധിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഈ മേഖലയിൽ പേഴ്സണൽ ലോണുകൾ 15 ശതമാനമായി വർധിച്ചു. അതുപോലെ ദീർഘ കാല വായ്പകൾ 9 ശതമാനമായും സ്വർണ വായ്പ 7 ശതമാനമായും. അതായ്ത് ജൂൺ മാസത്തിൽ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ മൊത്തം വായ്പയിൽ 61 ശതമാനം വർധനവുണ്ടായെന്ന് ഇൻഡക്സ് ചൂണ്ടിക്കാട്ടുന്നു.