Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightഎസ്.ഐ.പിയിൽനിന്ന് ബംപർ...

എസ്.ഐ.പിയിൽനിന്ന് ബംപർ റിട്ടേൺ ലഭിക്കുന്നത് എപ്പോഴാണ്​? ഉത്തരം ഇവിടെയുണ്ട്!

text_fields
bookmark_border
എസ്.ഐ.പിയിൽനിന്ന് ബംപർ റിട്ടേൺ ലഭിക്കുന്നത് എപ്പോഴാണ്​? ഉത്തരം ഇവിടെയുണ്ട്!
cancel

മുംബൈ: സാമ്പത്ത് വളർത്താൻ ഏറ്റവും ലളിതമായ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ അഥവ എസ്.​ഐ.പി. വളരെ ചിട്ടയോടെ വർഷങ്ങളോളം പതിവായി നടത്തുന്ന നിക്ഷേപമാണ് എസ്.ഐ.പി. നിക്ഷേപത്തിൽനിന്ന് ലാഭം നേടാമെന്ന് മാത്രമല്ല, ലാഭത്തിൽനിന്നും റിട്ടേൺ ലഭിക്കുമെന്നതാണ് (കോമ്പൗണ്ടിങ് റിട്ടേൺ) എസ്.ഐ.പിയുടെ പ്രത്യേകത. എന്നാൽ, എല്ലാഴ്പ്പോഴും അങ്ങനെയല്ല കാര്യങ്ങളെന്ന് എസ്.ഐ.പിയെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചവർക്ക് മനസിലാകും. ചില കാലയളവിൽ വളരെ പെട്ടെന്ന് മികച്ച ലാഭം ലഭിക്കും. മറ്റുചില ഘട്ടങ്ങളിൽ നമ്മുടെ ക്ഷമ പരീക്ഷിക്കും. പിന്നെ എസ്.ഐ.പിയിൽനിന്ന് മികച്ച റിട്ടേൺ ലഭിക്കുന്നത് എ​​പ്പോഴാണ്​?

ദീർഘകാല നിഫ്റ്റി50 എസ്.ഐ.പി നിക്ഷേപത്തെ വിശകലനം ചെയ്താൽ റിട്ടേണിനെ കുറിച്ച് വ്യക്തമായ ഒരു ചിത്രം ലഭിക്കും. ഓരോ കാലഘട്ടത്തിലും ഈ എസ്.ഐ.പിയുടെ പ്രകടനം എങ്ങനെയായിരുന്നുവെന്ന് ശ്രദ്ധിച്ചാൽ, നിക്ഷേപകന്റെ അനുഭവം കാലത്തിനനുസരിച്ച് മാറുന്നുവെന്ന് കാണാം. ശരാശരി റിട്ടേണിനെ കുറിച്ച് മാത്രമല്ല. ഹ്രസ്വ, ദീർഘകാല നിക്ഷേപത്തിൽ ഏതിലാണ് കൂടുതൽ സാധ്യതയുള്ളതെന്ന് മനസ്സിലാക്കാനുള്ള പഠനംകൂടിയാണ് ഈ വിശകലനം. ഓരോ കാലയളവിലും എസ്.ഐ.പിക്ക് എന്ത് സംഭവിക്കുമെന്ന് ഇതിൽനിന്ന് മനസ്സിലാക്കാൻ കഴിയും.

2000ത്തിന് ശേഷം നിഫ്റ്റി50 എസ്.ഐ.പി വിവിധ കാലയളവുകളിൽ നഷ്ടത്തിലാവുകയോ ഒരു ലാഭവും നൽകാതിരിക്കുകയോ ചെയ്തിട്ടണ്ടെന്ന് ​ഫണ്ട്സ്ഇന്ത്യ ​ഫെബ്രുവരിയി​ൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സമ്പത്ത് സംവാദങ്ങൾ എന്നാണ് റി​പ്പോർട്ടിന്റെ പേര്. സാധാരണ ഒന്നു മുതൽ മൂന്ന്‍ വർഷം വരെ നിക്ഷേപിക്കുന്ന എസ്.ഐ.പിയെ​ ഓഹരി വിപണിയിലുണ്ടാകുന്ന ഏതൊരു ചാഞ്ചാട്ടവും ശക്തമായി സ്വാധീനിക്കും. ചില പ്രത്യേക സാഹചര്യങ്ങളിൽ, ഒരു വർഷത്തെ എസ്.ഐ.പിക്ക് 65 ശതമാനം വരെ നഷ്ടം നേരിട്ടിട്ടുണ്ട്. അതേസമയം, രണ്ട് വർഷത്തെയും മൂന്ന് വർഷത്തെയും എസ്.ഐ.പികൾക്ക് യഥാക്രമം 40 ശതമാനത്തിനും 22 ശതമാനത്തിനും ഇടയിലാണ് നഷ്ടം സംഭവിച്ചത്.

ചാഞ്ചാട്ടങ്ങളുടെ ലോകമാണ് ഓഹരി വിപണി. അതുകൊണ്ട് നഷ്ടമുണ്ടായാലും അത്ഭുതപ്പെടാനില്ല. പല സമയങ്ങളിലും കുതിപ്പിലൂടെയും കിതപ്പിലൂടെയുമാണ് വിപണി കടന്നുപോകുക. വിപണിയിലെ ഇടിവിലു​ണ്ടാകുന്ന നഷ്ടം തിരിച്ചുപിടിക്കാൻ ഹ്രസ്വകാല നിക്ഷേപത്തിന്റെ സമയം മതിയാകില്ല. തിരുത്തലിന്റെ കാലയളവിലാണ് എസ്.ഐ.പി തുടങ്ങിയതെങ്കിൽ വിപണി തിരിച്ചുകയറുന്നതിന് മുമ്പ് വിറ്റാൽ നിരാശയായിരിക്കും ഫലം. ചുരുക്കി പറഞ്ഞാൽ, ഏറ്റവും അപകട സാധ്യതയുള്ളതാണ് ഹ്രസ്വകാല നിക്ഷേപം. വിപണിയുടെ ഇടിവിലുണ്ടാകുന്ന നഷ്ടം നികത്താൻ എസ്.ഐ.പിക്ക് സമയം നൽകണം.

കൂടുതൽ സമയം നൽകിയാൽ എന്തു സംഭവിക്കും?

നിക്ഷേപത്തിന്റെ കാലയളവ് വർധിക്കുന്നതിന് അനുസരിച്ച് റിട്ടേണിലും വളരെ വ്യത്യാസം വരുന്നതായി കാണാൻ കഴിയും. 5-7 വർഷം എസ്.ഐ.പി നിക്ഷേപം നടത്തുകയാണെങ്കിൽ വിപണിയി​ലെ ഇടിവുകളിൽനിന്ന് പെട്ടെന്ന് കരകയറിയതായി കാണാം. വിപണിയുടെ ചാഞ്ചാട്ട കാലത്ത് തുടങ്ങിയ അഞ്ച് വർഷത്തെ പല എസ്.ഐ.പികളും തിരിച്ചുകയറിയ ശേഷം ഒമ്പത് ശതമാനത്തിന് മുകളിൽ വാർഷിക റിട്ടേൺ നൽകിയിട്ടുണ്ട്. ഏഴ് വർഷം കഴിയുമ്പോൾ ഏതു കാലത്ത് തുടങ്ങിയെന്ന വ്യത്യാസമില്ലാതെ മികച്ച ലാഭം നൽകിയിട്ടുണ്ടെന്നും ‘സമ്പത്ത് സംവാദങ്ങൾ’ റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രായോഗികമായി പറഞ്ഞാൽ മൂന്ന് വർഷത്തിനിടയിലുള്ള ഏറ്റക്കുറച്ചിലുകൾ ദീർഘകാല നിക്ഷേപത്തിലൂടെ പെട്ടെന്ന് മറികടക്കാൻ കഴിയും. ഓരോ ഇടിവിലുമുണ്ടാകുന്ന നഷ്ടത്തെ തിരിച്ചുവരവിലൂടെ കാലക്രമേണ വിപണി മറികടക്കും. നേരത്തെ നേടിയ ലാഭവും (കോമ്പൗണ്ടിങ് റിട്ടേൺ) ഫണ്ടിന്റെ ഭാവി വളർച്ചക്ക് ഇന്ധനം പകരുന്നതിനാൽ എസ്.ഐ.പി അതിവേഗം കുതിക്കും. ഇതാണ് ദീർഘകാല എസ്.ഐ.പി വിപണിയിലെ ചാഞ്ചാട്ടങ്ങൾ മറികടന്ന് സമ്പത്ത് സമ്മാനിക്കുമെന്ന് പറയുന്നതിന്റെ പൊരുൾ.

നിക്ഷേപകർക്ക് ഇതൊരു പാഠമാണ്

മിക്ക എസ്.ഐ.പികളും നിക്ഷേപകർ നേരത്തെ അവസാനിപ്പിക്കുകയാണ് പതിവ്. നിക്ഷേപ തന്ത്രം പരാജയപ്പെട്ടത് കൊണ്ടല്ല നിർത്തുന്നത്. മറിച്ച്, നിക്ഷേപ കാലയളവിൽ പ്രതീക്ഷിച്ച റിട്ടേൺ ലഭിക്കാത്തതിനാലാണ്. 2-3 വ​ർഷം കൊണ്ട് എസ്.ഐ.പി നിർത്തിയാൽ വിപണിയിലെ ചാഞ്ചാട്ടത്തിൽ നഷ്ടം സംഭവിച്ചേക്കാം. പക്ഷെ, എസ്.ഐ.പിയിലൂടെ മികച്ച റിട്ടേൺ ലഭിച്ചതിൽ നിക്ഷേപ കാലയളവിന് സുപ്രധാന പങ്കുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. എത്ര വർഷം കൂടുതൽ നിങ്ങൾ നിക്ഷേപം തുടരുന്നുവോ, അത്രയും ഇടിവുകൾ മറികടന്ന് മികച്ച റിട്ടേൺ നൽകാൻ എസ്.ഐ.പികൾക്ക് കഴിയും.

Show Full Article
TAGS:stock market sip mutual fund Stock News Equity investment 
News Summary - When does an SIP give positive returns?
Next Story