Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightക്വാറി, ക്രഷർ...

ക്വാറി, ക്രഷർ ഉത്പന്നങ്ങൾക്ക് തീവില; സർക്കാർ ഇടപെടണമെന്ന് ആവശ്യം

text_fields
bookmark_border
ക്വാറി, ക്രഷർ ഉത്പന്നങ്ങൾക്ക് തീവില; സർക്കാർ ഇടപെടണമെന്ന് ആവശ്യം
cancel

കണ്ണൂർ: ക്വാറി, ക്രഷർ ഉൽപന്നങ്ങളുടെ വില അനിയന്ത്രിതമായി കുതിക്കുമ്പോഴും നടപടി കൈക്കൊള്ളാൻ കഴിയാതെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും വിലവർധനയും മൂലം നിർമാണമേഖല ഗുരുതരമായ പ്രതിസന്ധിയിലാണ്. നിയമ ലംഘനങ്ങൾ നടത്തിയതിന്റെ പേരിൽ സർക്കാർ കർശന നടപടി സ്വീകരിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തെ ക്വാറികളുടെ പ്രവർത്തനം ഗണ്യമായി കുറഞ്ഞതാണ് നിലയിൽ പ്രവർത്തിക്കുന്ന ക്വാറികളിലെ നിർമാണ വസ്തുക്കൾക്ക് വില വർധിക്കാൻ കാരണം.

ക്വാറി ഉൽപനങ്ങളുടെ വില തീരുമാനിക്കാനുള്ള അധികാരം ഉടമകളിൽ മാത്രം നിക്ഷിപ്തമായതാണ് വിലവർധനക്ക് കാരണമെന്ന് കരാറുകാരും പറയുന്നു. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. പത്തു വർഷം മുമ്പ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിനു കീഴിൽ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത് 3886 ക്വാറികളായിരുന്നെങ്കിൽ കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്ത് നിയമ ലംഘനം നടത്തിയവക്കെതിരെ നടപടി സ്വീകരിച്ചതിനാൽ 219 ക്വാറികളിലേക്ക് ചുരുങ്ങിയിരുന്നു.

ഒരടി ബോളറിന് ക്വാറികളിൽ 20 മുതൽ 25 രൂപവരെയായിരുന്നതിപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 40 രൂപ വരെയെത്തി. മെറ്റലിന് ഒരടിക്ക് 50 രൂപവരെ വാങ്ങുന്നുണ്ട്. നിലവിൽ 295 ക്വാറികൾ മാത്രമാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ക്വാറി, ക്രഷർ ഉൽപന്നങ്ങളുടെ വില നിർണയിക്കാനുള്ള അധികാരം ജില്ല കലക്ടർ അധ്യക്ഷനായ ജില്ലാതല സമിതിയിൽ നിക്ഷിപ്തമാക്കണമെന്ന് ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.സി. മുഹമ്മദലി പറഞ്ഞു.

അടച്ചിട്ടിരിക്കുന്ന ക്വാറികൾ നിയമാനുസൃതം തുറക്കാനുള്ള നടപടികൾ സ്വീകരിച്ചാൽ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നും ക്വാറികളെക്കുറിച്ച് പരാതി ഉയരുമ്പോൾ ഉടമകളെ കേൾക്കാതെ ഭീമമായ പിഴ ചുമത്തി ക്വാറികൾ അടപ്പിക്കുന്ന സമീപനം മാറ്റണമെന്നും മൈനിങ് ആൻഡ് ക്രഷിങ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.കെ. ബാബു പറഞ്ഞു. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ക്വാറികൾ എന്നതിനാൽ ഏറ്റവും വില കുറവും മലപ്പുറത്താണെന്നും ഏഴിൽ താഴെ ക്വാറികൾ പ്രവർത്തിക്കുന്ന തിരുവനന്തപുരത്താണ് വിലക്കൂടുതലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രകൃതി സമ്പത്ത് കൊള്ളയടിക്കുന്നതിനെതിരെ കർശന നിയമം സർക്കാർ കൊണ്ടുവരണമെന്നും തോന്നുംപടി വില വർധിപ്പിക്കുന്നതിനെതിരെ നിയമം കൊണ്ടുവരണമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ പറഞ്ഞു. ഖനനത്തിനുള്ള പെർമിറ്റ് നൽകുമ്പോൾ തന്നെ വില നിയന്ത്രണ അധികാരം സർക്കാറിൽ നിക്ഷിപ്തമായിരിക്കുന്ന തരത്തിൽ നിയമ നിർമാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:price hike Mining and geology department quarry-crusher 
Next Story