Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightവ്യവസായ പാർക്കുകളിലെ...

വ്യവസായ പാർക്കുകളിലെ വസ്തുനികുതി പിരിവ് നിർത്തും

text_fields
bookmark_border
property tax
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ പാർക്കുകളിലെ വസ്തുനികുതി പിരിവ് തൽക്കാലം നിർത്തിവെക്കും. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി.

വ്യവസായ വകുപ്പിന്‍റെയും കെ.എസ്.ഐ.ഡി.സി, കിൻഫ്ര, സിഡ്കോ തുടങ്ങിയ സർക്കാർ ഏജൻസികളുടെയും കീഴിലുള്ള വ്യവസായ പാർക്കുകൾക്ക് ഉത്തരവ് ബാധകമാണ്.

വ്യവസായ പാർക്കുകളിലെ വസ്തുനികുതി പിരിവ് സംബന്ധിച്ച് വ്യവസായ വാണിജ്യ ഡയറക്ടറും തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും സർക്കാറിന് സംയുക്ത റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 1994 ലെ കേരള പഞ്ചായത്തീരാജ് നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത് സർക്കാർ പരിശോധിക്കുകയാണ്. ഈ ഭേദഗതി നടപ്പിൽ വരുന്നതുവരെയാണ് വ്യവസായ ഏരിയ, എസ്റ്റേറ്റ്, പ്ലോട്ട് എന്നിവിടങ്ങളിലെ നികുതി പിരിവ് നിർത്തുക.

Show Full Article
TAGS:property tax industrial parks 
News Summary - Collection of property tax on industrial parks will be stopped
Next Story