Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightടി.ഡി.എസ്...

ടി.ഡി.എസ് ച​ട്ട​ക്കൂ​ടും മാ​ന​ദ​ണ്ഡ​ങ്ങ​ളും സ​ങ്കീ​ർ​ണ​മാ​ണെ​ന്ന്​ ഹ​ര​ജി; സു​പ്രീം​കോ​ട​തി ത​ള്ളി

text_fields
bookmark_border
ടി.ഡി.എസ് ച​ട്ട​ക്കൂ​ടും മാ​ന​ദ​ണ്ഡ​ങ്ങ​ളും സ​ങ്കീ​ർ​ണ​മാ​ണെ​ന്ന്​ ഹ​ര​ജി; സു​പ്രീം​കോ​ട​തി ത​ള്ളി
cancel

ന്യൂ​ഡ​ൽ​ഹി: ഉ​റ​വി​ട നി​കു​തി സ​​മ്പ്ര​ദാ​യ​ത്തി​നെ​തി​രെ (ടി.​ഡി.​എ​സ്) സ​മ​ർ​പ്പി​ച്ച പൊ​തു താ​ൽ​പ​ര്യ ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ടി.​ഡി.​എ​സ്​ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​വും യു​ക്തി​ര​ഹി​ത​വു​മാ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ബി.​ജെ.​പി നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ശ്വി​നി കു​മാ​ർ ഉ​പാ​ധ്യാ​യ​യാ​ണ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

നി​കു​തി വെ​ട്ടി​പ്പ്​ ത​ട​യാ​നു​ള്ള ഫ​ല​പ്ര​ദ​മാ​യ സം​വി​ധാ​ന​മെ​ന്ന നി​ല​യി​ലാ​ണ്​ ടി.​ഡി.​എ​സ്​ കൊ​ണ്ടു​വ​ന്ന​തെ​ന്നും എ​ന്നാ​ൽ, ഇ​തി​ന്റെ ച​ട്ട​ക്കൂ​ടും മാ​ന​ദ​ണ്ഡ​ങ്ങ​ളും സ​ങ്കീ​ർ​ണ​മാ​ണെ​ന്ന്​ ഹ​ര​ജി​യി​ൽ ബോ​ധി​പ്പി​ച്ചി​രു​ന്നു. ഹ​ര​ജി​ക്കാ​ര​ന്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്ന് കോടതി വ്യ​ക്ത​മാ​ക്കി.

Show Full Article
TAGS:tds income tax 
News Summary - SC refuses to examine PIL for scrapping TDS system under income tax law
Next Story