Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_right50 ദിവസം കൊണ്ട്...

50 ദിവസം കൊണ്ട് നേടിയത് 15 ലക്ഷം രൂപയുടെ വരുമാനം! വിദ്യാഭ്യാസത്തോടൊപ്പം സംരംഭവും വിജയിപ്പിച്ച് 21കാരി

text_fields
bookmark_border
50 ദിവസം കൊണ്ട് നേടിയത് 15 ലക്ഷം രൂപയുടെ വരുമാനം! വിദ്യാഭ്യാസത്തോടൊപ്പം സംരംഭവും വിജയിപ്പിച്ച്  21കാരി
cancel

കരിയറിന്റെ തുടക്കത്തെക്കുറിച്ചും ജോലികളെക്കുറിച്ചും ആകുലപ്പെടുന്ന പ്രായത്തിൽ ബിസിനസ്സിൽ വൻ നേട്ടം കൈവരിച്ചിരിക്കുകയാണ് 21കാരിയായ കോളേജ് വിദ്യാർത്ഥിനി. ഹരിയാനയിലെ ഗുഡ്‌ഗാവില്‍ ലൂം ആൻഡ് ലൈം എന്ന പേരില്‍ വെജിറ്റേറിയൻ കഫേ ആരംഭിച്ച അനന്യ അഗർവാൾ എന്ന യുവതിയാണ് വെറും 50 ദിവസത്തിനുള്ളിൽ 15 ലക്ഷം രൂപയുടെ വരുമാനം നേടി വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.

മാനേജ്‌മെന്റ് സ്റ്റഡീസിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയായ അനന്യ, കോളേജ് ക്ലാസുകളും അസൈൻമെന്റുകളും പരീക്ഷകളും ഒരുവശത്ത് കൈകാര്യം ചെയ്യുമ്പോൾ തന്നെയാണ് തന്റെ കഫേയുടെ പ്രവർത്തനങ്ങളും വിജയകരമായി മുന്നോട്ട് നയിക്കുന്നത്. ഇറ്റാലിയൻ, മെക്സിക്കൻ, മെഡിറ്ററേനിയൻ തുടങ്ങിയ വിദേശ വിഭവങ്ങൾ അവയുടെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ ഉപഭോക്താക്കൾക്ക് നൽകുക എന്നതാണ് ഈ കഫേയുടെ പ്രത്യേകത.

സാധാരണയായി ഇത്തരം വിഭവങ്ങളിൽ ഇന്ത്യൻ രുചിക്കൂട്ടുകളും അമിതമായ മസാലകളും ചേർക്കുകയാണ് പതിവെന്നും, എന്നാൽ തങ്ങളുടെ കഫേയിൽ ആധികാരികമായ വിദേശ സ്വാദ് അതുപോലെ നിലനിർത്താനാണ് ശ്രമിക്കുന്നതെന്നും അനന്യ വ്യക്തമാക്കുന്നു. ബ്രിക്ക്-ഓവൻ പിസ്സകൾ, ടാക്കോകൾ, മെസ്സെ പ്ലാറ്ററുകൾ, കൈകൊണ്ട് നിർമ്മിച്ച പാസ്ത എന്നിവക്ക് പുറമെ സ്പെഷ്യൽ കോഫിയും ഡെസേർട്ടുകളും ഇവിടെ ലഭ്യമാണ്. രാവിലെ 9 മുതൽ രാത്രി 11 വരെയാണ് ഈ കഫേ പ്രവർത്തിക്കുന്നത്.

പഠനവും ബിസിനസ്സും ഒരുപോലെ കൊണ്ടുപോകുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും സംരംഭകത്വത്തോട് തനിക്ക് വലിയ അഭിനിവേശമുണ്ടെന്ന് അനന്യ പറയുന്നു. ഈ യാത്ര ഓരോ ദിവസവും തനിക്ക് പുതിയ അനുഭവങ്ങളും പാഠങ്ങളുമാണ് നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ചെറുപ്രായത്തിൽ തന്നെ പ്രതിസന്ധികളെ തരണം ചെയ്ത് സ്വന്തം കാൽക്കൽ നിൽക്കാൻ ആഗ്രഹിക്കുന്ന ഇന്നത്തെ യുവതക്ക് വലിയൊരു പ്രചോദനമായി മാറിയിരിക്കുകയാണ് അനന്യ അഗർവാളിന്റെ ഈ വിജയം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:cafe Entrepreneurship achievement success 
News Summary - 21 year old girl have a successful cafe
Next Story