Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightബി.എ. അഫ്ദലുൽ ഉലമ:...

ബി.എ. അഫ്ദലുൽ ഉലമ: രണ്ട് റാങ്കുകൾ ഒരു കുടുംബത്തിലേക്ക്

text_fields
bookmark_border
ബി.എ. അഫ്ദലുൽ ഉലമ: രണ്ട് റാങ്കുകൾ ഒരു കുടുംബത്തിലേക്ക്
cancel
camera_alt

മു​സ്‌​ന,              ബാ​സി​ല

പ​ട്ടാ​മ്പി: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ പ​രീ​ക്ഷ​യി​ൽ ഒ​രേ കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​ർ റാ​ങ്ക് ജേ​താ​ക്ക​ളാ​യി. തി​രു​വേ​ഗ​പ്പു​റ വി​ള​ത്തൂ​ർ ഫ​ല​ക്കി കു​ടും​ബ​ത്തി​ലേ​ക്കാ​ണ് ഒ​ന്നും ആ​റും റാ​ങ്കു​ക​ൾ എ​ത്തി​യ​ത്. ഒ​ന്നാം റാ​ങ്കു​കാ​രി മു​സ്‌​ന മ​ണ്ണെ​ങ്ങോ​ട് എ​ട​ത്തോ​ൾ അ​ബ്ദു​ൽ ക​രീം - പാ​ല​ക്കാ​പ​റ​മ്പി​ൽ ലു​ബ്‌​ന ദ​മ്പ​തി​ക​ളു​ടെ പു​ത്രി​യും ആ​റാം റാ​ങ്കു​കാ​രി ബാ​സി​ല വി​ള​ത്തൂ​ർ പാ​ല​ക്കാ​പ​റ​മ്പി​ൽ അ​ബു​ൽ ബ​റ​കാ​ത്ത് -സീ​ന​ത്ത് ദ​മ്പ​തി​ക​ളു​ടെ പു​ത്രി​യു​മാ​ണ്.

കോ​ഴി​ക്കോ​ട് ഫ​റൂ​ഖ് റൗ​ദ​ത്തു​ൽ ഉ​ലൂം അ​റ​ബി​ക് കോ​ള​ജി​ലാ​ണ് മു​സ്ന പ​ഠി​ച്ച​ത്. എ​ട​വ​ണ്ണ ജാ​മി​അ ന​ദ്‌​വി​യ്യ വി​മ​ൻ​സ് അ​റ​ബി കോ​ള​ജി​ലാ​യി​രു​ന്നു ബാ​സി​ല​യു​ടെ പ​ഠ​നം. 2022ൽ ​രാ​ഹു​ൽ​ഗാ​ന്ധി എം.​പി എ​ട​വ​ണ്ണ​യി​ൽ വ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ് പ്ര​സം​ഗം മ​ല​യാ​ള​ത്തി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത് ബാ​സി​ല​യാ​യി​രു​ന്നു. പ​ണ്ഡി​ത​നും അ​റ​ബി ക​വി​യും അ​ധ്യാ​പ​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ഫ​ല​ക്കി മു​ഹ​മ്മ​ദ് മൗ​ല​വി​യു​ടെ പു​ത്രി സ​ൽ​മ​യു​ടെ പേ​ര​ക്കു​ട്ടി​ക​ളാ​ണ് ഇ​ര​വ​രും.

Show Full Article
TAGS:Career And Education News achievements Rank holders BA Afdalul Ulama 
News Summary - B.A. Afdalul Ulama: Two ranks for one family
Next Story