Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightബ്രവേ പരീക്ഷയിൽ മികച്ച...

ബ്രവേ പരീക്ഷയിൽ മികച്ച വിജയവുമായി യു.പി സ്വദേശി

text_fields
bookmark_border
ബ്രവേ പരീക്ഷയിൽ മികച്ച വിജയവുമായി യു.പി സ്വദേശി
cancel
camera_alt

അ​യാ​ൻ

മാ​ഹി: യു.​പി സ്വ​ദേ​ശി മു​സ്ത​ക്കി​ന്റെ​യും രേ​ഷ്മ​യു​ടെ​യും മൂ​ത്ത​മ​ക​ൻ അ​യാ​നാ​ണ് താ​രം. കേ​ര​ള എ​സ്.​എ​സ്.​എ​ൽ.​സി പൊ​തു പ​രീ​ക്ഷ​ക്ക് ത​ത്തു​ല്യ​മാ​യ ബ്ര​വേ എ​ലൈ​മാ​ന്‍തേ​ര്‍ ഫ്ര​ഞ്ച് പ​രീ​ക്ഷ​യി​ൽ മി​ക​വാ​ർ​ന്ന വി​ജ​യം നേ​ടി യു.​പി​യി​ലെ​യും അ​ഴി​യൂ​രി​ലെ​യും ബ​ന്ധു​ക്ക​ളു​ടെ മു​ന്നി​ലും മാ​ഹി​യി​ലെ മ​റ്റു സ​ഹ​പാ​ഠി​ക​ൾ​ക്കി​ട​യി​ലും താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് അ​യാ​ൻ.

ഉ​പ​ജീ​വ​ന​ത്തി​നാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് അം​റോ​ഹ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​യ അ​യാ​ന്റെ പി​താ​വ് മു​സ്ത​ക്കി മാ​ഹി​യു​ടെ ച​രി​ത്ര​വും ഫ്ര​ഞ്ച് ഭാ​ഷ പ​ഠി​പ്പി​ക്കു​ന്ന സ്കൂ​ളി​നെ​ക്കു​റി​ച്ചും അ​റി​ഞ്ഞ​പ്പോ​ൾ മ​ക​നെ ഫ്ര​ഞ്ച് പ​ഠി​പ്പി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചു. മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തു​ക​യാ​ണ് മു​സ്ത​ക്കി.

ഇ​തേ തു​ട​ർ​ന്നാ​ണ് അ​ഴി​യൂ​രി​ലെ വി​ദ്യാ​ല​യ​ത്തി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന അ​യാ​നെ ഫ്ര​ഞ്ച് മീ​ഡി​യം വി​ദ്യാ​ല​യ​മാ​യ എ​ക്കോ​ൽ സം​ന്ത്രാ​ൽ എ ​കൂ​ർ ക്ലോം​പ്ലേ മാ​ന്തേ​ർ മ​ഹെ​യി​ലേ​ക്ക് മാ​റ്റി ചേ​ർ​ത്ത​ത്. ഈ ​വി​ദ്യാ​ല​ത്തി​ലെ മു​ഖ്യ വി​ഷ​യ​ങ്ങ​ൾ ഫ്ര​ഞ്ചി​ൽ ആ​ണ് പ​ഠി​ക്കു​ന്ന​ത് ഇ​തി​നൊ​പ്പം ഉ​പ​ഭാ​ഷ​യാ​യി ഇം​ഗ്ലീ​ഷും മ​ല​യാ​ള​വു​മു​ണ്ട്. എ​ഴു​ത്ത് പ​രീ​ക്ഷ​യ്ക്കൊ​പ്പം വാ​ചാ പ​രീ​ക്ഷ​യും ഉ​ണ്ട്.

പു​തു​ച്ചേ​രി​യി​ലാ​ണ് വാ​ചാ​പ​രീ​ക്ഷ. ഇ​തി​നൊ​പ്പം ത​ന്നെ കാ​യി​ക പ​രീ​ക്ഷ​യും തു​ന്ന​ൽ പ​രീ​ക്ഷ​യു​മു​ണ്ട്. മാ​ഹി​ക്ക് പു​റ​മേ കാ​ര​യ്ക്ക​ലി​ൽ ഒ​രു സ്കൂ​ളു​ക​ളി​ലും പു​തു​ച്ചേ​രി​യി​ൽ ര​ണ്ട് സ്കൂ​ളു​ക​ളി​ലു​മാ​ണ് നി​ല​വി​ൽ ഫ്ര​ഞ്ച് മാ​ധ്യ​മ​ത്തി​ലു​ള്ള പ​ഠ​നം. വീ​ട്ടി​ൽ ഹി​ന്ദി​യും കൂ​ട്ടു​കാ​രോ​ട് മ​ല​യാ​ളം സം​സാ​രി​ച്ചി​രു​ന്ന ഇം​ഗ്ലീ​ഷ് പ​ഠി​ച്ചു തു​ട​ങ്ങി​യ അ​യാ​ന് ഫ്ര​ഞ്ചും വ​ള​രെ വേ​ഗ​ത്തി​ൽ വ​ഴ​ങ്ങി.

ഇ​ന്നി​താ വി​ദ്യാ​ല​യ​ത്തി​നും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ഭി​മാ​ന​മാ​യി മാ​റി പ​ത്താം ത​രം പ​രീ​ക്ഷ ഫ്ര​ഞ്ചി​ൽ എ​ഴു​തി വി​ജ​യി​ച്ച് അ​യാ​ൻ ച​രി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു. ഫ്ര​ഞ്ച് സ്കൂ​ളി​ൽ നി​ന്ന് ബ്ര​വേ പാ​സാ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് മാ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു എ​ച്ച്.​എ​സ്.​എ​സി​ൽ 11 ാം ക്ലാ​സി​ൽ സീ​റ്റ് റി​സ​ർ​വേ​ഷ​നു​ണ്ട്.

അ​തി​നാ​ൽ സ​യ​ൻ​സ് വി​ഷ​യ​മെ​ടു​ത്ത് 12 പാ​സാ​യി സോ​ഫ്റ്റ് വേ​ർ എ​ൻ​ജി​നി​യ​റി​ങ് കോ​ഴ്സി​ന് ചേ​രാ​നാ​ണ് അ​യാ​ന് ആ​ഗ്ര​ഹം. ഫ്ര​ഞ്ച് ഭാ​ഷ​യി​ൽ നി​ര​വ​ധി തൊ​ഴി​ൽ സാ​ധ്യ​ത​യാ​ണു​ള്ള​തെ​ന്നും മ​ക്ക​ളെ ഫ്ര​ഞ്ച് പ​ഠി​പ്പി​ച്ചാ​ൽ ഫ്രാ​ൻ​സി​ലും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലും തൊ​ഴി​ൽ ല​ഭി​ക്കാ​ൻ ഉ​പ​ക​രി​ക്കു​മെ​ന്നും അ​യാ​ന്റെ അ​മ്മ രേ​ഷ്മ പ​റ​ഞ്ഞു.

Show Full Article
TAGS:Examinations achievements kannur 
News Summary - Brave Elementor Exam
Next Story