Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightസിവിൽ സർവിസിൽ 129ാം...

സിവിൽ സർവിസിൽ 129ാം റാങ്ക്; പെരുമ്പാവൂരിന് അഭിമാനമായി ഡോ. വിനീത്

text_fields
bookmark_border
സിവിൽ സർവിസിൽ 129ാം റാങ്ക്; പെരുമ്പാവൂരിന് അഭിമാനമായി ഡോ. വിനീത്
cancel
camera_alt

ഡോ. ​വി​നീ​ത്

പെരുമ്പാവൂർ: യു.പി.എസ്.സി സിവിൽ സർവിസ് പരീക്ഷയിൽ 129ാം റാങ്ക് നേടി പെരുമ്പാവൂർ സ്വദേശി ഡോ. വിനീത് ലോഹിതാക്ഷൻ നാടിന്റെ അഭിമാനമായി.

നിലവിൽ നാഗ്പൂരിൽ ഐ.ആർ.എസ് (ഇൻകം ടാക്സ്) അസിസ്റ്റന്റ് കമീഷണറായി സേവനമനുഷ്ഠിക്കുന്ന വിനീത്, തന്റെ മൂന്നാം ശ്രമത്തിലാണ് ഉന്നത വിജയം സ്വന്തമാക്കിയത്. ആദ്യ ശ്രമത്തിൽ 179ാം റാങ്ക് നേടിയാണ് വിനീത് ഐ.ആർ.എസ് കേഡറിലെത്തിയത്. രണ്ടാം ശ്രമത്തിൽ 211ാം റാങ്ക് ലഭിച്ചിരുന്നു.

ഇത്തവണത്തെ റാങ്ക് പ്രകാരം ഐ.പി.എസ് ലഭിക്കാൻ സാധ്യതയുണ്ടായിരുന്നെങ്കിലും ആ മേഖലയോട് താൽപര്യമില്ലാത്തതിനാൽ ഐ.ആർ.എസിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഈ 27കാരൻ പറഞ്ഞു.

ചെന്നൈ മെഡിക്കൽ കോളജിൽ നിന്നാണ് വിനീത് എം.ബി.ബി.എസ് പൂർത്തിയാക്കിയത്. കൂവപ്പടി പഞ്ചായത്തിലെ കോടനാട് ശ്രീദേവി വിലാസത്തിൽ ലോഹിതാക്ഷന്റെയും ശ്രീദേവിയുടെയും മകനാണ്. ജോലിത്തിരക്കുകൾക്കിടയിലും ഫുട്ബാളിനും ഷട്ടിൽ കളിക്കും സമയം കണ്ടെത്തുന്ന കായികപ്രേമി കൂടിയാണ് ഇദ്ദേഹം.

Show Full Article
TAGS:civil services achievement 
News Summary - Dr. Vineeth ranks 129th in Civil Services
Next Story