എ.ഐയിൽ ഡോക്ടറേറ്റ് നേടി ജിദ്ദ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥിനി
text_fieldsഡോ. ദാനിയ നാജിഹ
ജിദ്ദ: ആർട്ടിഫിഷൽ ഇന്റലിജൻസിൽ (എ.ഐ) ഡോക്റ്ററേറ്റ് നേടിയ ജിദ്ദ ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥിനി ശ്രദ്ധേയയാകുന്നു. മലപ്പുറം ജില്ലയിലെ വാണിയമ്പലം സ്വദേശിനി ദാനിയ നാജിഹയാണ് യു.എ.ഇ ലെ മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കിയത്.
ആരോഗ്യമേഖലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ദാനിയ നാജിഹ ഡോക്ടറേറ്റ് നേടിയത്. കുസാറ്റിൽ നിന്ന് ബി.ടെക്കും സി.ഇ.ടിയിൽ നിന്ന് എം.ടെക്കും നേടിയ ശേഷമാണ് 2021ൽ ഗവേഷണം ആരംഭിച്ചത്. രാജ്യാന്തര ശാസ്ത്ര ജേർണലുകളിൽ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൊക്കാറണി അബ്ദുൽ കരീം -നസീറ ബീഗം ദമ്പതികളുടെ മകളും, ചേളാരി സ്വദേശിയും അബുദബി ഐ.ടി മേഖലയിലെ ഉദ്യോഗസ്ഥനുമായ മാലിക് സദയുടെ ഭാര്യയുമാണ്.
ഏകമകൾ : ഹെയ്സ്ലിൻ എൽനോർ.