Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightഗവേഷണം വിട്ട് സിവിൽ...

ഗവേഷണം വിട്ട് സിവിൽ സർവീസിലെത്തി; അനുകൃതി ശർമക്ക് ആഭ്യന്തര മന്ത്രിയുടെ എഫിഷ്യൻസി മെഡൽ

text_fields
bookmark_border
ഗവേഷണം വിട്ട് സിവിൽ സർവീസിലെത്തി; അനുകൃതി ശർമക്ക് ആഭ്യന്തര മന്ത്രിയുടെ എഫിഷ്യൻസി മെഡൽ
cancel

ലഖ്നോ: നൂറ് കോടി രൂപയിലധികം വരുന്ന അന്തർസംസ്ഥാന ഇൻഷുറൻസ് തട്ടിപ്പ് കണ്ടെത്തിയ ഉത്തർപ്രദേശ് ഐപിഎസ് ഉദ്യോഗസ്ഥ അനുകൃതി ശർമ ആഭ്യന്തര മന്ത്രിയുടെ എഫിഷ്യൻസി മെഡൽ 2026ന് തെരഞ്ഞെടുക്കപ്പെട്ടു. സംഭലിൽ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് ഈ വലിയ സാമ്പത്തിക തട്ടിപ്പ് അവർ പുറത്തുകൊണ്ടുവന്നത്. ദേശീയ തലത്തിൽ അവരെ ശ്രദ്ധേയയാക്കിയതും ഈ അന്വേഷണമാണ്.

രാജസ്ഥാനിലെ അജ്മീർ സ്വദേശിയായ അനുകൃതി ശർമ നിലവിൽ ഗൗതം ബുദ്ധ നഗറിൽ വനിതാ സുരക്ഷാ വിഭാഗം അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറായി പ്രവർത്തിക്കുകയാണ്. 2026 ഫെബ്രുവരിയിലാണ് അവർ സംഭലിൽ നിന്ന് നോയിഡയിലേക്ക് സ്ഥലം മാറിയത്.

സംഭലിലെ തട്ടിപ്പ് കേസ് വളരെ സങ്കീർണമായിരുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിച്ച സംഘമാണ് ഇൻഷുറൻസ് തുക തട്ടിയെടുത്തത്. പ്രാഥമിക സംശയത്തിൽ നിന്ന് ആരംഭിച്ച അന്വേഷണം രേഖകൾ വിശദമായി പരിശോധിച്ചതോടെയാണ് വലിയ തട്ടിപ്പിലേക്ക് എത്തിയത്.

ജയ്പൂരിലെ ഇന്തോ ഭാരത് ഇന്റർനാഷണൽ സ്കൂളിലായിരുന്നു അനുകൃതിയുടെ സ്കൂൾ വിദ്യാഭ്യാസം. പിന്നീട് കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ നിന്ന് ബിഎസ് എംഎസ് ബിരുദം നേടി. 2012ൽ അമേരിക്കയിലെ റൈസ് യൂനിവേഴ്സിറ്റിയിൽ പിഎച്ച്ഡി പ്രോഗ്രാമിൽ ചേർന്നു. അഗ്നിപർവതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു ശ്രദ്ധ. പഠനകാലത്ത് നാസക്കൊപ്പം പ്രവർത്തിക്കാനും അവസരം ലഭിച്ചു. അക്കാലത്ത് പ്രതിമാസം ഏകദേശം രണ്ട് ലക്ഷം രൂപ വരുമാനമുണ്ടായിരുന്നുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

ശാസ്ത്ര ഗവേഷണ രംഗത്ത് മികച്ച ഭാവി ഉണ്ടായിരുന്നിട്ടും സിവിൽ സർവീസിലൂടെ രാജ്യത്തെ സേവിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു. 2014ൽ തയ്യാറെടുപ്പ് ആരംഭിച്ച് 2015ൽ ആദ്യമായി പരീക്ഷ എഴുതി. ആദ്യ ശ്രമത്തിൽ പ്രിലിമിനറി വിജയിച്ചെങ്കിലും മെയിൻസിൽ പരാജയപ്പെട്ടു. രണ്ടാം ശ്രമത്തിൽ പ്രിലിമിനറി പോലും വിജയിക്കാനായില്ല. എന്നാൽ തുടർച്ചയായ പരാജയങ്ങൾ അവരുടെ നിശ്ചയദാർഢ്യത്തെ ബാധിച്ചില്ല.

2018ലെ നാലാം ശ്രമത്തിൽ ഓൾ ഇന്ത്യ റാങ്ക് 355 നേടി ഇന്ത്യൻ റവന്യൂ സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഐപിഎസ് എന്ന ലക്ഷ്യത്തിൽ ഉറച്ചുനിന്നതിനാൽ ആ അവസരം ഉപേക്ഷിച്ചു. ഒടുവിൽ 2020ലെ അഞ്ചാം ശ്രമത്തിൽ ഓൾ ഇന്ത്യ റാങ്ക് 138 നേടി ഇന്ത്യൻ പൊലീസ് സർവീസിൽ പ്രവേശിച്ചു.

സിവിൽ സർവീസ് ലക്ഷ്യമിടുന്ന യുവാക്കൾക്ക് അനുകൃതിയുടെ ജീവിതം വലിയ പ്രചോദനമാണ്. വിദേശത്തെ ഉയർന്ന ജോലി ഉപേക്ഷിച്ച് രാജ്യസേവനം തെരഞ്ഞെടുത്തതും പരാജയങ്ങൾക്കിടയിലും ലക്ഷ്യത്തിൽ ഉറച്ചുനിന്നതുമാണ് അനുകൃതിയെ വ്യത്യസ്തയാക്കുന്നത്. നിലവിൽ സ്ത്രീ സുരക്ഷാ മേഖലയിൽ പരാതികളിൽ വേഗത്തിലുള്ള നടപടിയും ഇരകൾക്ക് പിന്തുണയും ഉറപ്പാക്കുന്നതിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തുടർച്ചയായ പരിശ്രമവും വ്യക്തമായ ലക്ഷ്യബോധവുമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് അവരുടെ യാത്ര വ്യക്തമാക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:IPS officer medal research Police officer 
News Summary - IPS Officer Awarded Medal
Next Story