മലയാളി വിദ്യാർഥിയുടെ ഗവേഷണ പ്രബന്ധം അമേരിക്കൻ ജേർണലിൽ
text_fieldsഇർഫാൻ കറുകപ്പാടത്ത്
കൊടുങ്ങല്ലൂർ: മലയാളി വിദ്യാർഥിയുടെ ഗവേഷണ പ്രബന്ധം അമേരിക്കൻ ജേർണലിൽ പ്രസിദ്ധീകരിച്ചു. ന്യൂയോർക്ക് സർവകലാശാലയുടെ അബൂദബി സെന്ററിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ കൊടുങ്ങല്ലൂർ സ്വദേശി ഇർഫാൻ ഡോ. സോഹ യൂസഫുമൊത്ത് മെഷീൻ ലേണിങ്ങും രാമൻ സ്പെട്രോസ്കോപിയും ഉപയോഗിച്ച് ആരോഗ്യമുള്ള ടിഷ്യുകളെ ഇല്ലാത്തവയിൽ നിന്നും വേർതിരിച്ചറിയുന്ന മാതൃക സംബന്ധിച്ച ഗവേഷണമാണ് നടത്തിയത്.
ഹാർവാർഡ് സർവകശാലയിലാണ് പ്രൊജക്ട് നടത്തിയത്. അമേരിക്കൻ സൊസൈറ്റി ഫോർ ലേസർ മെഡിസിൻ ആൻഡ് സർജറിയുടെ ( എ.എസ്.എൽ.എം.എസ്) ഔദ്യോഗിക പിയർ റിവ്യൂഡ് ജേർണലായ ലേസേഴ്സ് ഇൻ സർജറി ആൻഡ് മെഡിസിന്റെ ആഗസ്റ്റിലെ എഡിറ്റേഴ്സ് ചോയിസ് ആയാണ് ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്. കൊടുങ്ങല്ലൂർ എറിയാട് കറുകപ്പാടത്ത് ചാലിൽ സഫറുല്ലയുടെയും ജുമൈലയുടെയും മകനായ ഇർഫാൻ രണ്ടു വർഷം മുമ്പാണ് അബൂദബി ന്യൂയോർക്ക് സർവകലാശാല സെന്ററിൽ ഒന്നര കോടി രൂപയുടെ സ്കോളർഷിപ്പോടെ പഠിക്കാനെത്തിയത്.