Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_right197 ഫുൾ എ പ്ലസ്, നാല്...

197 ഫുൾ എ പ്ലസ്, നാല് പേർക്ക് ഫുൾ മാർക്ക്; സംസ്ഥാനത്ത് വീണ്ടും ഒന്നാമതായി റഹ്മാനിയ ഹയർസെക്കൻഡറി സ്കൂൾ

text_fields
bookmark_border
197 ഫുൾ എ പ്ലസ്, നാല് പേർക്ക് ഫുൾ മാർക്ക്; സംസ്ഥാനത്ത് വീണ്ടും ഒന്നാമതായി റഹ്മാനിയ ഹയർസെക്കൻഡറി സ്കൂൾ
cancel
camera_alt

ആതിര. ഡി, ഹാദി റഹ്മാൻ എ.എം, മുഹമ്മദ് റോഷൻ, അഫ്സീന

​കോഴിക്കോട്: രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷാ ഫലത്തിൽ സംസ്ഥാനത്ത് വീണ്ടും സമാനതകളില്ലാത്ത വിജയക്കുതിപ്പുമായി റഹ്മാനിയ ഹയർസെക്കൻഡറി സ്കൂൾ. ഫലം പ്രസിദ്ധികരിച്ചപ്പോൾ ഇത്തവണയും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ സ്കൂൾ എന്ന അഭിമാന പദവി റഹ്മാനിയ നിലനിർത്തി.

സ്കൂളിലെ 197 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടി ഉജ്ജ്വല വിജയം കൈവരിച്ചത്. ​ഫുൾ എ പ്ലസ് നേട്ടത്തിന് പുറമെ, പരീക്ഷയിൽ മുഴുവൻ മാർക്കും (Full Mark) നേടി സ്കൂൾ, സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായി. സംസ്ഥാനത്താകെ 60 കുട്ടികൾക്ക് മാത്രം ലഭിച്ച ഈ അപൂർവ്വ നേട്ടത്തിൽ നാല് പേർ റഹ്മാനിയ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ്. ആതിര. ഡി, മുഹമ്മദ് റോഷൻ, ഹാദി റഹ്മാൻ എ.എം, അഫ്സീന. പി എന്നിവരാണ് മുഴുവൻ മാർക്കും നേടി സ്കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറിയത്.

​തുടർച്ചയായ വർഷങ്ങളിൽ സ്കൂൾ കൈവരിക്കുന്ന ഈ ചരിത്ര നേട്ടം വിദ്യാർഥികളുടെ കഠിനാധ്വാനത്തിന്റെയും അധ്യാപകരുടെയും സ്കൂൾ മാനേജ്‌മെന്റിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമാണെന്ന് പ്രിൻസിപ്പൽ ശ്രീമതി സുബൈദ അറിയിച്ചു. മികച്ച വിജയം കൈവരിച്ച മുഴുവൻ വിദ്യാർഥികളെയും അധ്യാപകരെയും റഹ്മാനിയ സ്കൂൾ മാനേജ്‌മെന്റും പി.ടി.എയും അഭിനന്ദിച്ചു.

Show Full Article
TAGS:Rahmaniya higher secondary School Higher Secondary Result Latest News 
News Summary - Rahmaniya Higher Secondary School again tops the state
Next Story