Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightരണ്ടാമൂഴത്തിൽ...

രണ്ടാമൂഴത്തിൽ വിജയക്കൊടി നാട്ടി നഫീസത്ത്

text_fields
bookmark_border
രണ്ടാമൂഴത്തിൽ വിജയക്കൊടി നാട്ടി നഫീസത്ത്
cancel
Listen to this Article

പാലക്കാട്: ഇത് രണ്ടാം തവണയാണ് കാസർകോട് ചെമ്മനാട് സി.ജെ.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിയായ ബി.എച്ച്. നഫീസത്ത് സജ സംസ്ഥാന ശാസ്ത്രോത്സവത്തിലെ പാവ നിർമാണ മത്സരത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞതവണ മെഡൽ ഒന്നും ലഭിക്കാതിരുന്ന നഫീസത്ത് ഇത്തവണ എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതിന്‍റെ സന്തോഷത്തിലാണ്.

പ്രവൃത്തി പരിചയ മേളയുടെ പാവനിർമാണം എച്ച്.എസ്.എസ് വിഭാഗത്തിലാണ് മത്സരിച്ചത്. ഒരു നൂൽപ്പാവയും രണ്ട് കൈയുറപ്പാവയുമാണ് നഫീസത്ത് നിർമിച്ചത്. ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് സംസ്ഥാന മേളക്കെത്തിയത്. ഗൾഫിൽ ജോലി ചെയ്യുന്ന അബ്ദുൽ ഹമീദ്, വീട്ടമ്മയായ സൗജാന എന്നിവരുടെ മൂത്ത മകളാണ്. പത്താം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് സ്വബാഹ് ആണ് സഹോദരൻ.

Show Full Article
TAGS:State School Science Fair achievement Education News 
News Summary - State school science fair 2025
Next Story