Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightകളച്ചെടിയെ കൃഷിക്ക്...

കളച്ചെടിയെ കൃഷിക്ക് ഉപയോഗിക്കാം; എഐ പരീക്ഷണവുമായി രുദ്ര, അന്താരാഷ്ട്ര ശാസ്ത്രമേളയിൽ അംഗീകാരം

text_fields
bookmark_border
കളച്ചെടിയെ കൃഷിക്ക് ഉപയോഗിക്കാം; എഐ പരീക്ഷണവുമായി രുദ്ര, അന്താരാഷ്ട്ര ശാസ്ത്രമേളയിൽ അംഗീകാരം
cancel

ജൊഹന്നാസ്ബർഗ്: എല്ലാവരും വെട്ടിക്കളയുന്ന കളച്ചെടി വിളകൾക്ക് വളമാകുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ... ഇത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (എഐ) സഹായത്തോടെ പരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണ് ജൊഹന്നാസ്ബർഗ് യൂനിവേഴ്സിറ്റി അക്കാദമി സ്കൂളിലെ വിദ്യാർഥിയായ രുദ്ര പട്ടേൽ. നിലവിൽ ഇതിന് അന്താരാഷ്ട്ര ശാസ്ത്രമേളയായ 46-ാമത് എസ്കോം എക്സ്പോ ഇന്റർനാഷണൽ സയൻസ് ഫെയറിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. സ്വർണ മെഡലും ടോപ് സീനിയർ സയന്റിസ്റ്റ് പുരസ്കാരവും നേടിയ രുദ്ര പട്ടേലിന് 75,000 റാൻഡ് (ഏകദേശം 4.1 ലക്ഷം രൂപ) സമ്മാനത്തുകയും കാംബ്രി ലേൺ ബിൽറ്റ് ഫോർ ഹൗ യു തിങ്ക് പുരസ്കാരവും ലാപ്ടോപ്പും ലഭിച്ചു.

പ്രാദേശിക ആവാസവ്യവസ്ഥക്ക് ഭീഷണിയായ ലാന്റാന എന്ന കളച്ചെടിയുടെ സത്ത് ഗോതമ്പ് തൈകളുടെ വളർച്ചക്ക് സഹായിക്കുമോ എന്നാണ് രുദ്ര പരിശോധിച്ചത്. ആദ്യം മറ്റൊരു കളച്ചെടിയെക്കുറിച്ച് പഠിക്കാനാണ് ആലോചിച്ചതെങ്കിലും അത് ഏറെക്കുറെ നശിപ്പിക്കപ്പെട്ടതിനാൽ പരീക്ഷണത്തിന് ആവശ്യമായ അളവിൽ ലഭിച്ചില്ല. തുടർന്ന് എളുപ്പത്തിൽ ലഭിക്കുന്ന ലാന്റാനയിലേക്ക് മാറുകയായിരുന്നു. പരിസ്ഥിതിക്ക് ഭീഷണിയായ ഇത്തരം ചെടികൾക്ക് ഫലപ്രദമായ ഉപയോഗം കണ്ടെത്തുക എന്ന ലക്ഷ്യവും പഠനത്തിനുണ്ടായിരുന്നു.

വ്യത്യസ്ത അളവിൽ ലാന്റാന സത്ത് നൽകിയാൽ ഗോതമ്പ് തൈകൾ എങ്ങനെ വളരുമെന്ന് ആദ്യം എഐയുടെ മാതൃകകൾ ഉപയോഗിച്ച് പ്രവചിച്ചു. പിന്നീട് ലാബിൽ നേരിട്ട് പരീക്ഷണം നടത്തുക‍യും പ്രവചനം ശരിയാണോ എന്ന് പരിശോധിക്കുകയും ചെയ്തു. പഴയ വിവരങ്ങൾ വെച്ച് എഐ നന്നായി പ്രവചിച്ചിട്ടുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ പ്രവചനം അത്ര കൃത്യമായില്ലെന്ന് കണ്ടെത്തി. എഐക്ക് മാത്രം ലാബിലെ പരീക്ഷണങ്ങൾക്ക് പകരമാകാൻ കഴിയില്ലെന്ന് ഈ പഠനം വ്യക്തമാക്കുന്നു. കാർഷിക മേഖലയിൽ പ്രായോഗികമായി ഇത് ഉപയോഗിക്കുന്നതിന് ഇനിയും പരീക്ഷണങ്ങൾ ആവശ്യമാണ്.

മെന്റർ ലിന്ദിവെ മാപല്ലയുടെ മാർഗനിർദേശപ്രകാരം ജനുവരിയിലാണ് രുദ്ര പഠനം തുടങ്ങിയത്. തുടക്കം വൈകിയെങ്കിലും പിന്നീട് വേഗത്തിൽ പൂർത്തിയാക്കി. 2026 മേയിൽ അമേരിക്കയിൽ നടന്ന റെജനറോൺ ഇന്റർനാഷണൽ സയൻസ് ആൻഡ് എൻജിനീയറിങ് ഫെയറിൽ (ഐ.എസ്.ഇ.എഫ്) ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. തിരിച്ചെത്തിയ ശേഷം മാതൃകയുണ്ടാക്കൽ, ലാബ് പരീക്ഷണം, റിപ്പോർട്ട് തയാറാക്കൽ എന്നിവക്കൊപ്പം റീജനൽ സയൻസ് ഫെയറിനും ജൂൺ പരീക്ഷക്കും ഒരുമിച്ച് തയാറെടുക്കേണ്ടി വന്നു. പല രാത്രികളും ഉറക്കമിളച്ചാണ് പഠിച്ചത്. പലതവണ ഉപേക്ഷിക്കാൻ തോന്നിയെങ്കിലും മെന്ററുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് മുന്നോട്ട് നയിച്ചതെന്ന് രുദ്ര പറഞ്ഞു. സമയം കൃത്യമായി ക്രമീകരിക്കാനും അക്കാദമിക് ലേഖനങ്ങൾ വായിക്കാനും ഇത് സഹായിച്ചെന്നും രുദ്ര കൂട്ടിച്ചേർത്തു.

സമ്മാനത്തുക ആഡംബരങ്ങൾക്കായി ചെലവാക്കാൻ ഇഷ്ടമില്ലാത്ത രുദ്രക്ക് പണം സർവകലാശാലാ പഠനത്തിനായി മാറ്റിവെക്കാനാണ് താൽപര്യം. ആദ്യം മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ച് എയ്റോസ്പേസ് മേഖലയിലേക്ക് പോകാനായിരുന്നു. എന്നാൽ ഇപ്പോൾ ബയോമെഡിക്കൽ അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് പഠിച്ച ശേഷം കംപ്യൂട്ടേഷണൽ മൈക്രോബയോളജിയിൽ ഉപരിപഠനം നടത്താനാണ് ആഗ്രഹം.

പഠനത്തിന് പുറമെ ക്രോഷെ ചെയ്യാൻ ഇഷ്ടപ്പെടുന്ന രുദ്ര യഥാർഥ വലിപ്പത്തിലുള്ള എംപറർ പെൻഗ്വിനെയും യഥാർഥ വലിപ്പത്തിന്റെ മൂന്നിലൊന്ന് വലിപ്പമുള്ള സ്നോർലാക്സ് പാവയെയും ഉണ്ടാക്കിയിട്ടുണ്ട്. അടുത്തിടെ ബേക്കിങ്ങും തുടങ്ങി. അനിമെ കാണാൻ ഇഷ്ടമുള്ള രുദ്രക്ക് ഒഴിവുസമയത്ത് ഏറ്റവും ഇഷ്ടമുള്ള വിനോദം ഉറക്കമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:science award Johannesburg agriculture Technology Artificial Intelligence 
News Summary - Student Wins Science Award
Next Story