പ്ലാൻ ബി ഉണ്ടായിരുന്നു; ഇന്ത്യൻ ഇക്കണോമിക്സ് സർവീസിൽ മൂന്നാം റാങ്ക് നേടിയ അഹാന പറയുന്നു
text_fieldsഅഹാന സൃഷ്ടി
സ്വപ്നം കണ്ടതിനേക്കാളും വലിയ നേട്ടമാണ് യു.പി.എസ്.സിയുടെ കടുകട്ടി പരീക്ഷയിൽ അഹാന സൃഷ്ടി കരസ്ഥമാക്കിയത്. 2024ലെ ഇന്ത്യൻ ഇക്കണോമിക്സ്(ഐ.ഇ.എസ്) പരീക്ഷയിൽ മൂന്നാം റാങ്കാണ് അഹാന സ്വന്തമാക്കിയത്.
ഐ.ഇ.എസ് പരീക്ഷ എഴുതിയെങ്കിലും മികച്ച റാങ്ക് കിട്ടുമെന്നൊന്നും അഹാന പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ തന്നെ മറ്റൊരു പ്ലാനും മനസിലുണ്ടായിരുന്നു. പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിച്ചില്ല എങ്കിൽ പിഎച്ച്.ഡിക്ക് പോകാനായിരുന്നു അഹാന സൃഷ്ടിയുടെ തീരുമാനം.
പരീക്ഷ വിചാരിച്ച പോലെയായില്ലെങ്കിൽ ഒരിക്കലും നിരാശപ്പെടരുതെന്നും മറ്റൊരു പ്ലാൻ തീർച്ചയായും വേണമെന്നും അഹാന പറയുന്നു. നിലവിൽ ഇന്ത്യൻ ഇക്കണോമിക്സ് സർവീസിൽ പ്രബേഷണറി ഓഫിസറായി ജോലി ചെയ്യുകയാണ് അഹാന സൃഷ്ടി.
2022ലെ സിവിൽ സർവീസ് പരീക്ഷ എഴുതിയെങ്കിലും അഹാനക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ല. അടുത്ത പരീക്ഷയുടെ പ്രിലിമിനറിയും എഴുതാൻ സാധിച്ചില്ല. ഇതോടെ അഹാന മാനസികമായി തളർന്നു. തുടർന്ന് സിവിൽ സർവീസ് പരീക്ഷ എഴുതുന്നത് നിർത്തി. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയായിരുന്നു അപ്പോൾ അഹാന കടന്നുപോയത്. അതിനു ശേഷം ബിരുദാനന്തര ബിരുദം നേടാൻ തീരുമാനിച്ചു. അധിക യോഗ്യത നേടുന്നത് തൊഴിൽ ക്ഷമത വർധിപ്പിക്കും എന്ന് മാത്രമല്ല, തൊഴിൽ മേഖലയിൽ മികച്ച സ്ഥാനം നേടിയെടുക്കാൻ സഹായിക്കുമെന്നും അഹാന വിശ്വസിച്ചു. ആ വിശ്വാസം വെറുതെയായില്ല.