Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightഊർജ മേഖലയിൽ യുവ...

ഊർജ മേഖലയിൽ യുവ എൻജിനീയറാകാം; നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി ഡി​​പ്ലോമ കോഴ്സുകൾ

text_fields
bookmark_border
ഊർജ മേഖലയിൽ യുവ എൻജിനീയറാകാം; നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി ഡി​​പ്ലോമ കോഴ്സുകൾ
cancel

നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വിവിധ സെന്ററുകളിലായി നടത്തുന്ന ഏകവർഷ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വൈദ്യുതി ഉൽപാദന, വിതരണ മേഖലകൾക്ക് ആവശ്യമായ യുവ എൻജിനീയർമാരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. മികച്ച പ്ലേസ്മെന്റ് ട്രാക്ക് റെക്കോഡ്സുള്ള സ്ഥാപനമാണിത്. ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ 30നകം.

കോഴ്സുകൾ: (എൻ.പി.ടി.ഐയുടെ വിവിധ സെന്ററുകളിൽ ലഭ്യമായ പി. ജി.ഡി.സി കോഴ്സുകൾ-ആകെ 640 സീറ്റുകൾ)

● പവർ പ്ലാന്റ് എൻജിനീയറിങ്-ഫരീദാബാദ്-70, നാഗ്പൂർ-90, നെയ് വേലി-60, ആലപ്പുഴ-60, ഷിവ്പൂരി -60, ദുർഗാപ്പൂർ-60, (400 സീറ്റുകൾ).

● റിന്യൂവബ്ൾ എനർജി ആൻഡ് ഗ്രിഡ് ഇന്റർഫേസ് ടെക്നോളജീസ് ബദർപൂർ (ന്യൂ ഡൽഹി)-30, നെയ് വേലി-60, ഗുവാഹതി-40 (130).

● പവർ ഡിസ്ട്രിബ്യൂഷൻ ആൻഡ് എമർജിങ് ടെക്നോളജീസ്-ബദർപൂർ-50

● ഹൈഡ്രോ പവർ പ്ലാന്റ് എൻജിനീയറിങ് -നങ്കൽ -60

യോഗ്യത: പവർ പ്ലാന്റ് എൻജിനീയറിങ്, റിന്യൂവബ്ൾ എനർജി ആൻഡ് ഗ്രിഡ് ഇന്റർഫേസ് ടെക്നോളജീസ്, പി.ജി.ഡി കോഴ്സുകൾക്ക് 60 ശതമാനം മാർക്കിൽ കുറയാതെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ /ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / പവർ എൻജിനീയറിങ്/ കമ്പ്യൂട്ടർ സയൻസ്/ ഐ.ടി/ അനുബന്ധ ബ്രാഞ്ചുകളിൽ ബി.ഇ/ബി.ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിലും 60 ശതമാനം മാർക്കിൽ കുറയരുത്.

പവർ ഡിസ്ട്രിബ്യൂഷൻ ആൻഡ് എമർജിങ് ടെക്നോളജീസ് ഏതെങ്കിലും ബ്രാഞ്ചിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ബി.ഇ/ബി.ടെക് ബിരുദം മതി. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിലും 60 ശതമാനം മാർക്കുണ്ടാകണം.

ഹൈഡ്രോ പവർ പ്ലാന്റ് എൻജിനീയറിങ് കോഴ്സിന് 60 ശതമാനം മാർക്കിൽ കുറയാതെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ സിവിൽ/ എനർജി/ ഹൈഡ്രോ പവർ/ പവർ എൻജിനീയറിങ് ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് ബിരുദമാണ് യോഗ്യത. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ ജനറൽ വിഭാഗത്തിന് 50 ശതമാനം മാർക്കും ഇ.ഡബ്ല്യു.എസ്/ ഒ.ബി.സി /എസ്.സി /എസ്.ടി വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്കും മതി.

എല്ലാ കോഴ്സുകൾക്കും പ്രായപരിധി 35 വയസ്സാണ്. രജിസ്ട്രേഷൻ ഫീസ് 500 രൂപ. ഓൺലൈനായി ഫീസ് അടക്കാം.

യോഗ്യത: പരീക്ഷക്ക് ലഭിച്ച മാർക്ക് (80 ശതമാനം), വ്യക്തിഗത അഭിമുഖം (20 ശതമാനം) എന്നിങ്ങനെ വെയിറ്റേജ് പൊതു മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് തിരഞ്ഞെടുപ്പ്. എൻ.പി.ടി.ഐ ഫരീദാബാദ് ആഗസ്റ്റ്-ആറ്, ഏഴ് തീയതികളിൽ നടത്തുന്ന കൗൺസലിങ് മുഖേനയാണ് സീറ്റ് അലോട്ട്മെന്റ്. 12ന് കോഴ്സുകളും ആരംഭിക്കും. പഠിച്ചിറങ്ങുന്നവർക്ക് എൻ.പി.ടി.ഐ ഫരീദാബാദ് കേന്ദ്രീകൃത പ്ലേസ്മെന്റ് സഹായം നൽകും. വിശദവിവരങ്ങൾ www.npti.gov.inൽ ലഭിക്കും.

Show Full Article
TAGS:Career News energy sector PG Diploma Course National Power Training Institute 
News Summary - Become a young engineer in the energy sector; PG Diploma courses at National Power Training Institute
Next Story