താരങ്ങളായി എടവനക്കാട്ടുകാർ
text_fieldsമാധ്യമം എജു കഫേയിലേക്ക് എടവനക്കാടുനിന്ന് എത്തിയ വിദ്യാർഥികൾ
ഇത്തവണയും കൊച്ചി എജുകഫേ വേദിയിൽ എടവനക്കാടുനിന്നുള്ള വിദ്യാർഥികൾ തന്നെ താരങ്ങൾ. മുൻവർഷത്തേതു പോലെ എടവനക്കാട് മഹല്ലിൽനിന്ന് ഒരു ബസ് നിറയെ വിദ്യാർഥികളാണ് അറിവിന്‍റെയും അവസരങ്ങളുടെയും വേദിയായ എജുകഫേയിൽ പങ്കെടുക്കാനെത്തിയത്.46 വിദ്യാർഥികളും മൂന്ന് രക്ഷിതാക്കളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇതിൽ 28 പേർ പെൺകുട്ടികളാണ്. വിവിധ ഇൻററാക്ടിവ് സെഷനുകളിൽ തങ്ങളുടെ സാന്നിധ്യവും അവർ പ്രകടമാക്കി. മഹല്ല് സെക്രട്ടറി അബ്ദുൽ ഖയ്യൂമിന്‍റെ നേതൃത്വത്തിലാണ് വിദ്യാർഥികൾ ടൂറിസ്റ്റ് ബസിൽ വേദിയിലെത്തിയത്.
മഹല്ലിന്റെ കീഴിലെ നാല് പള്ളികളിലൂടെയാണ് വിദ്യാർഥികളെ പരിപാടിയിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതെന്ന് അബ്ദുൽ ഖയ്യൂം അറിയിച്ചു. ഇതിനായി പ്രത്യേകം നോട്ടീസും പോസ്റ്ററും തയാറാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ പോലെ ബദ് രിയ്യ ജുമാ മസ്ജിദ് ഇമാം റിൻഷാദ് ബാഖവി ഇത്തവണയും വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു.എജുകഫേ പോലൊരു വേദിയിലെത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും മികച്ച അനുഭവമാണ് പരിപാടി സമ്മാനിച്ചതെന്നും വിദ്യാർഥികൾ വ്യക്തമാക്കി.


