Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightമാധ്യമം എജു കഫേ;...

മാധ്യമം എജു കഫേ; ആകാംക്ഷയുടെ മുനമ്പിലെത്തിച്ച് മെൻറലിസ്റ്റ് താഹിർ

text_fields
bookmark_border
മാധ്യമം എജു കഫേ; ആകാംക്ഷയുടെ മുനമ്പിലെത്തിച്ച് മെൻറലിസ്റ്റ് താഹിർ
cancel
camera_alt

മെന്റലിസ്റ്റ് താഹിർ മാധ്യമം എജുകഫേ വേദിയിൽ

കൊച്ചി: പഠനത്തിനും കരിയർ ചിന്തകൾക്കുമപ്പുറം സദസ്സിനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി മെന്റലിസ്റ്റ് താഹിർ എജുകഫേ വേദിയിൽ ആവേശം തീർത്തു. കാഴ്ചക്കാരുടെ മനസ്സും ചിന്തകളും വായിച്ചെടുക്കുന്ന അദ്ദേഹത്തിന്റെ അമ്പരപ്പിക്കുന്ന ‘മെന്റലിസം ഷോ’ ക്കാണ് ആദ്യ ദിനത്തിന്‍റെ അവസാന മണിക്കൂർ സാക്ഷ്യം വഹിച്ചത്.സദസിലുള്ള വിദ്യാർഥികളിൽ പലരെയും വേദിയിലേക്ക് വിളിപ്പിച്ച് അവരുടെകൂടി പങ്കാളിത്തത്തോടെയായിരുന്നു ഷോ.

ഷോയിലെ ഓരോ ഇനങ്ങളും നിറഞ്ഞ സദസ്സ് കൈയ്യടികളോടെ സ്വീകരിച്ചു. തങ്ങളുടെ മനസ് വായിക്കുന്നതും ഉള്ളിലുള്ള രഹസ്യങ്ങൾ അതുപോലെ പറയുന്നതും കേട്ട് വിദ്യാർഥികൾക്ക് അമ്പരപ്പും ജിജ്ഞാസയും അടക്കാനായില്ല. ഏറ്റവും അവസാനത്തെ സെഷനായിട്ടും പരിപാടി ആസ്വദിക്കുന്നവരെ കൊണ്ട് സദസ്സ് നിറഞ്ഞു കവിഞ്ഞിരുന്നു. വിവിധ ഇനങ്ങൾ അവതരിപ്പിക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ നർമത്തിൽ ചാലിച്ച സംഭാഷണങ്ങൾ സദസ്സിനിടയിൽ പൊട്ടിച്ചിരിയുടെ അലമാലയും തീർത്തു. മെൻറലിസത്തിന്‍റെ അനന്ത സാധ്യതകളെ പ്രായോഗികതയിലൂടെ പരിചയപ്പെടുത്തിയ താഹിർ, ഈ മേഖലയിലെ ശാസ്ത്രീയ വശങ്ങൾ കൃത്യമായി പഠിക്കാത്ത പ്രകടനങ്ങൾ മുറി വൈദ്യനെ പോലെ അപകടകരമാണെന്നും ചൂണ്ടിക്കാട്ടി.

Show Full Article
TAGS:Madhyamam Educafe Kochi Career and eduction expo latest 
News Summary - Media Eju Cafe; Mentalist Tahir takes you to the edge of excitement
Next Story