Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2026 4:27 AM GMT Updated On
date_range 25 April 2026 4:27 AM GMTതിരക്കേറി ‘സ്റ്റഡി ഇൻ മലേഷ്യ’ കോർണർ
text_fieldscamera_alt
മാധ്യമം എജുകഫേ സ്റ്റാളുകളിലെ തിരക്ക്
വിദേശപഠനം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി മലേഷ്യൻ സർക്കാറിന്റെ വിദ്യാഭ്യാസ വകുപ്പുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഔദ്യോഗിക വിദ്യാർഥി വിസ ഏജൻസിയായ ഇ.എം.ജി.എസ് (എജുക്കേഷൻ മലേഷ്യ ഗ്ലോബൽ സർവിസസ്) ഒരുക്കിയ സ്റ്റാൾ എജുകഫേയിലെ ശ്രദ്ധാകേന്ദ്രമായി. കൊച്ചിയിലെ വേദിയിൽ തയാറാക്കിയ സ്റ്റാളിൽ മലേഷ്യയിലെ പ്രമുഖ സർവകലാശാലകളുടെ പ്രതിനിധികൾ നേരിട്ട് പങ്കെടുക്കുകയും വിദ്യാർഥികളുടെ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും മറുപടി നൽകുകയും ചെയ്തു.
അന്തർദേശീയ വിദ്യാർത്ഥികളുടെ മുഴുവൻ വിസ പ്രക്രിയയും ഏകോപിപ്പിക്കുന്ന പ്രധാന ഏജൻസിയാണ് ഇ.എം.ജി.എസ്. മലേഷ്യയിലെ പഠനം, അഡ്മിഷൻ, വിസ നടപടികൾ എന്നിവ സംബന്ധിച്ചാണ് വിദ്യാർഥികൾ ഈ പവലിയനിൽ നിന്ന് വിവരങ്ങൾ തേടിയത്. സമാപനദിനമായ ശനിയാഴ്ചയും പ്രവർത്തിക്കും.
Next Story


