Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightജർമനിയിൽ 250 നഴ്സിങ്...

ജർമനിയിൽ 250 നഴ്സിങ് ഒഴിവ്: 2.72 ലക്ഷം വരെ ശമ്പളം; നോർക്ക വഴി അപേക്ഷിക്കാം

text_fields
bookmark_border
ജർമനിയിൽ 250 നഴ്സിങ് ഒഴിവ്: 2.72 ലക്ഷം വരെ ശമ്പളം; നോർക്ക വഴി അപേക്ഷിക്കാം
cancel

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ജർമനിയിലേയ്ക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിനായുള്ള (ഹോസ്പ്പിറ്റൽ) നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടം 250 ഒഴിവുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 14 വരെ നീട്ടി. ഉദ്യോഗാർഥികൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് ലിങ്ക് വഴി അപേക്ഷ നൽകാം.

ആർക്കൊക്കെ അപേക്ഷിക്കാം?

കേരളീയരായ ഉദ്യോഗാർഥികൾക്ക് മാത്രമാണ് ട്രിപ്പിൾ വിന് പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. ബി.എസ്.സി/ജനറൽ നഴ്സിങ്ങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി.എസ്.സി യോഗ്യതയുളളവർക്ക് തൊഴിൽ പരിചയം ആവശ്യമില്ല. എന്നാൽ, ജനറൽ നഴ്സിങ് പാസ്സായവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. 2025 മെയ് 31ന് 38 വയസ്സ് കവിയരുത്.

ജർമൻ ഭാഷ പരിജ്ഞാനം നിർബന്ധമില്ല

ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായുള്ള അഭിമുഖം മേയ് 20 മുതൽ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയിൽ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർഥികൾക്ക് ജർമ്മൻ ഭാഷ പരിജ്ഞാനം നിർബന്ധമില്ല. എന്നാൽ ഇതിനോടകം ജർമ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർ എറണാകുളം/തിരുവനന്തപുരം സെന്ററിൽ ജർമൻ ഭാഷാ പരിശീലനത്തിൽ (ബി-1 വരെ) പങ്കെടുക്കണം. ഒമ്പതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂർണമായും സൗജന്യമായിരിക്കും. ജർമനിയിൽ നിയമനത്തിനുശേഷം ബി.2 ലെവൽ പരിശീലനവും ലഭിക്കും.

കുടുബാംഗങ്ങളേയും കൊണ്ടുപോകാം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാൻസിൽ എ2 അല്ലെങ്കിൽ ബി1 പാസ്സാവുന്നവർക്ക് 250 യൂറോ ബോണസിനും അർഹതയുണ്ട്. രജിസ്റ്റേർഡ് നഴ്സ് ആകുന്ന മുറയ്ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകാം.

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിന് കേരള. കൂടുതൽ വിവരങ്ങൾക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാം.

Show Full Article
TAGS:Nursing Vacancy germany Norka Roots 
News Summary - 250 nursing vacancies in Germany: Apply through Norka
Next Story