ഐ.ബിയിൽ എസ്.എസ്.എൽ.സിക്കാർക്ക് 4987 ഒഴിവുകൾ
text_fieldsകേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) അതിന്റെ തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി അടക്കം രാജ്യത്തെ 37 സബ്സിഡിയറി ഐ.ബികളിലേക്ക് സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടിവ് തസ്തികയിൽ നേരിട്ട് നിയമനം നടത്തുന്നു. ശമ്പളനിരക്ക് 21,700 -69,100 രൂപ. നിരവധി ആനുകൂല്യങ്ങളുമുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.mha.gov.in, www.ncs.gov.in എന്നീ സൈറ്റുകളിൽ ലഭിക്കും.
യോഗ്യത: മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി പരീക്ഷ പാസായിരിക്കണം. പ്രാദേശികഭാഷ അറിയണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ സ്ഥിരതാമസക്കാരാണെന്നതിന് ഡൊമിസൈൽ സർട്ടിഫിക്കറ്റ് വേണം.
ഇന്റലിജൻസ് വർക്കിൽ ഫീൽഡ് പരിചയം അഭിലഷണീയം. പ്രായപരിധി 17.08.2025ൽ 18-27 വയസ്സ്. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. ഭിന്നശേഷിക്കാർ ഈ തസ്തികക്ക് അപേക്ഷിക്കാൻ അർഹരല്ല.
അപേക്ഷ ഫീസ്: 650 രൂപ. വനിതകൾക്കും എസ്.സി/ എസ്.ടി/ വിമുക്ത ഭടന്മാർ വിഭാഗക്കർക്കും 550 രൂപ മതി. ഓൺലൈനിൽ ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം.
സെലക്ഷൻ: ഓൺലൈൻ പരീക്ഷ (ഒബ്ജക്ടിവ് മാതൃകയിൽ), വിവരണാത്മക മാതൃകയിലുള്ള എഴുത്തുപരീക്ഷ, അഭിമുഖം/പേഴ്സനാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്. കേരളത്തിൽ ഏഴു നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്..