Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎയ്ഡഡ് സ്കൂൾ നിയമനം:...

എയ്ഡഡ് സ്കൂൾ നിയമനം: അധ്യാപക, അനധ്യാപക പ്രായപരിധി നാല് വർഷം ഉയർത്തി

text_fields
bookmark_border
teachers
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള ഉയർന്ന പ്രായപരിധിയിൽ നാല് വർഷത്തെ വർധനവ് വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സർക്കാർ വിദ്യാലയങ്ങളിൽ പി.എസ്.സി മുഖേനയുള്ള അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധിയിൽ വരുത്തിയ ഇളവ്, എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്കും ബാധകമാക്കിയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

കേരള വിദ്യാഭ്യാസ നിയമം (കെ.ഇ.ആർ) പ്രകാരം സർക്കാർ സ്കൂളുകളിലെ അധ്യാപകർക്കും അനധ്യാപകർക്കും നിയമന കാര്യത്തിൽ ബാധകമായ പ്രായപരിധിയിലെ ഇളവുകൾ എയ്ഡഡ് സ്കൂൾ ജീവനക്കാർക്കും ബാധകമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ, പി.എസ്.സി നിയമനങ്ങളുടെ പ്രായപരിധി വർധിപ്പിച്ചു കൊണ്ട് 2026 ഫെബ്രുവരി 27-ന് പുറത്തിറങ്ങിയ ഉത്തരവിലെ (സ.ഉ.(കൈ)നം. 8/2026/P&ARD) ആനുകൂല്യം എയ്ഡഡ് മേഖലയ്ക്കും നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ ഇപ്പോൾ തീരുമാനമെടുത്തത്.

പുതിയ ഉത്തരവ് പ്രകാരം എയ്ഡഡ് സ്കൂൾ അധ്യാപക-അനധ്യാപക നിയമനങ്ങളിൽ ഉയർന്ന പ്രായപരിധിയിൽ നാല് വർഷത്തെ വർധനവ് ഉണ്ടായിരിക്കും.

Show Full Article
TAGS:aided schools teacher recruitment age limit education department 
News Summary - Aided school appointment age limit for teaching, non-teaching staff raised by 4 years
Next Story