എയിംസ്, ഇ.എസ്.ഐ.സി, ഐ.സി.എം.ആർ; 4,500ലേറെ ഒഴിവുകൾ
text_fieldsരാജ്യത്തെ വിവിധ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസുകൾ), എ.ബി.വി മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ഡോ. രാംമനോഹർ ലോഹ്യ ഹോസ്പിറ്റൽ ന്യൂഡൽഹി, സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡൽഹി, ഇ.എസ്.ഐ കോർപറേഷൻ ഡൽഹി, റീജ്യനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയസൻസ് ഇംഫാൽ, പാരാ മെഡിക്കൽ ആൻഡ് നഴ്സിങ് സയൻസസ് ഐസ്വാൾ, സഫ്ദർജങ് ഹോസ്പിറ്റൽ ഡൽഹി, റൂറൽ ഹെൽത്ത് ട്രെയിനിങ് സെന്റർ, ഡൽഹി, ഐ.സി.എം.ആർ ന്യൂഡൽഹി എന്നീ കേന്ദ്ര സ്ഥാപനങ്ങളിൽ റഗുലർ നോൺ ഫാക്കൽറ്റി ഗ്രൂപ് ബി, സി തസ്തികകളിലേക്ക് ദേശീയതലത്തിൽ നടത്തുന്ന കോമൺ റിക്രൂട്ട്മെന്റ് പരീക്ഷയിൽ (സി.ആർ.ഇ-2024) പങ്കെടുക്കുന്നതിന് ഓൺലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം.
എയിംസ് ന്യൂഡൽഹി ഫെബ്രുവരി 26-28 വരെയാണ് പരീക്ഷ നടത്തുന്നത്. സ്ഥാപനം,തസ്തികകൾ, ഒഴിവുകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, സംവരണം, ശമ്പളം, അടക്കം വിശദവിവരങ്ങൾ www.aimsexams.ac.inൽ ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ വിദശാംശങ്ങളും നിർദേശങ്ങളും വിജ്ഞാപനത്തിലുണ്ട്.
അപേക്ഷാഫീസ്- ജനറൽ/ഒ.ബി.സി- 3000 രൂപ, എസ്.സി/എസ്.ടി/ഇ.ഡബ്ല്യു.എസ്- 2400 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല.
66 കാറ്റഗറിയിൽപെടുന്ന വിവിധ തസ്തികകളിലായി 4500ലേറെ ഒഴിവുകളാണുള്ളത്. ഡയറ്റീഷ്യൻ, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, അസിസ്റ്റന്റ്/ഓഫിസ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപറേറ്റർ, എൽ.ഡി/യു.ഡി ക്ലർക്ക്, അസിസ്റ്റന്റ്/ജൂനിയർ എൻജിനീയർ (സിവിൽ/ഇലക്ട്രിക്കൽ), സ്പീച്ച് തെറപ്പിസ്റ്റ്/ജൂനിയർ ഓഡിയോളജിസ്റ്റ്, ഇലക്ട്രീഷ്യൻ/ലൈൻമാൻ (ഇലക്ട്രിക്കൽ/വയർമാൻ റൂം അറ്റൻഡന്റ്സ്, പമ്പ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-3, ലോൺട്രി സൂപ്പർവൈസർ, സ്റ്റോർകീപ്പർ (ഡ്രഗ്സ്/ജനറൽ) ഫാർമസിസ്റ്റ് (ഹോമിയോപ്പതി) അക്കൗണ്ടന്റ്/കാഷ്യർ, ജൂനിയർ മെഡിക്കൽ റെക്കോഡ് ഓഫിസർ, റിസപ്ഷനിസ്റ്റ്, ലാബ് അറ്റൻഡർ/ലബോറട്ടറി അസിസ്റ്റന്റ്/ലാബ് ടെക്നീഷ്യൻ, ടെക്നീഷ്യൻ (അനസ്തേഷ്യ/ഓപറേഷൻ തിയറ്റർ), ഹോസ്പിറ്റൽ അറ്റൻഡന്റ്/ഡ്രസ്സർ/നഴ്സിങ് അറ്റൻഡന്റ്/മൾട്ടി ടാസ്കിങ് സ്റ്റാഫ്, ലിഫ്റ്റ് ഓപറേറ്റർ/ഡാർക്ക്റൂം അസിസ്റ്റന്റ്, ഇ.സി.ജി ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ (ഇ.ഇ.ജി), ടെലിഫോൺ ഓപറേറ്റർ, റേഡിയോഗ്രാഫർ, ഡന്റൽ ഹൈജിനിസ്റ്റ്/ഡന്റൽ മെക്കാനിക്/ഒപ്ട്രോമെട്രിസ്റ്റ്/റിഫ്രാക്ഷനിസ്റ്റ്, ടെക്നീഷ്യൻ (പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ്) ഫാർമസിസ്റ്റ് (ആയുർവേദിക്) എംബ്രിയോളജിസ്റ്റ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫിസർ, ഫയർ ടെക്നീഷ്യൻ/സെക്യൂരിറ്റി-കം ഫയർ അസിസ്റ്റന്റ്, സോഷ്യൽ വർക്കർ, ജൂനിയർ/സീനിയർ ഹിന്ദി ട്രാൻസ് ലേറ്റർ, ഫിസിയോതെറപ്പിസ്റ്റ്/ഒക്കുപേഷനൽ തെറപ്പിസ്റ്റ്, ലൈബ്രേറിയൻ ഗ്രേഡ്-3/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് ഡ്രൈവർ, മെഡിക്കൽ സോഷ്യൽ വർക്കർ/സൈക്യാട്രിക് സോഷ്യൽ വർക്കർ/ഹെൽത്ത് എജുക്കേറ്റർ (സോഷ്യൽ സൈക്കോളജിസ്റ്റ്), ആർട്ടിസ്റ്റ്, യോഗ ഇൻസ്ട്രക്ടർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, ഹോസ്റ്റൽ വാർഡൻ, സ്റ്റെനോ (ഹിന്ദി), സ്റ്റെനോഗ്രാഫർ, ഫാർമസി (അലോപ്പതി)/കെമിക്കൽ എക്സാമിനർ/ഫാർമ കെമിസ്റ്റ്, നഴ്സിങ് ഓഫിസർ/പബ്ലിക് ഹെൽത്ത് നഴ്സസ്/എ.എൻ.എം/സ്റ്റാഫ് നഴ്സ്, മൾട്ടി പർപ്പസ് വർക്കർ, കെയർടേക്കർ/സാനിറ്ററി ഇൻസ്പെക്ടർ ട്രെയിലർ ഗ്രേഡ്-3, പ്ലംബർ, പെയിന്റർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, വർക്ക്ഷോപ്പ് അസിസ്റ്റന്റ്, സ്റ്റോർകീപ്പർ-കം-ക്ലർക്ക്, മെക്കാനിക് ഓപറേറ്റർ-കം-കംപോസിറ്റർ, മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ/കോഡിങ് ക്ലർക്ക്, ബയോമെഡിക്കൽ എൻജിനീയർ, ഡെപ്യൂട്ടി ജനറൽ മാനേജർ (കഫ്റ്റീരിയ), ക്വാളിറ്റി കൺട്രോൾ മാനേജർ മുതലായ തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്.