കേന്ദ്ര പൊലീസിൽ ജോലി നേടാം; 11,927 ഒഴിവുകൾ
text_fieldsപ്രതീകാത്മക ചിത്രം
കേന്ദ്ര പൊലീസിന്‍റെ വിവിധ തസ്തികകളിലെ 11,927 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
7565 കോൺസ്‌റ്റബിൾ
അപേക്ഷ ഒക്ടോബർ 21 വരെ; സ്ത്രീകൾക്കും അപേക്ഷിക്കാം. പ്രായം: 18-25. അർഹതയുള്ളവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.
യോഗ്യത: പ്ലസ് ടു ജയം.
പുരുഷ ഉദ്യോഗാർഥികൾ കായിക ക്ഷമതാ പരീക്ഷാവേളയിൽ നിലവിലുള്ള എൽ.എം.വി (ഇരുചക്ര വാഹനവും കാറും) ലൈസൻസ് ഹാജരാക്കണം.
ശമ്പളം: പേ ലെവൽ-3: 21,700-69,100 രൂപ.
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കായിക ക്ഷമതാ പരീക്ഷ, ശാരീരികയോഗ്യതാ പരിശോധന, വൈദ്യപരിശോധന എന്നിവ മുഖേന. ഡിസംബർ-ജനുവരിയിലാകും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ.
സബ് ഇൻസ്പെക്ടർ-3073 ഒഴിവുകൾ
അപേക്ഷ ഒക്ടോബർ 16 വരെ; സ്ത്രീകൾക്കും അവസരം.
സി.എ.പി.എഫിൽ 2861 ഒഴിവും ഡൽഹി പൊലീസിൽ 212 ഒഴിവുമുണ്ട്.
പ്രായം: 20-25. അർഹർക്ക് ഇളവുണ്ട്.
യോഗ്യത: ബിരുദം. ഡൽഹി പൊലീസിലേക്ക് അപേക്ഷിക്കുന്ന പുരുഷൻമാർ കായികക്ഷമതാ പരീക്ഷാവേളയിൽ നിലവിലു ള്ള എൽഎംവി (ഇരുചക്രവാഹ നവും കാറും) ഡ്രൈവിങ് ലൈസൻസ് ഹാജരാക്കണം.
ശമ്പളം: എസ്ഐ (ജിഡി), സിഎപിഎഫ്: 35,400-1,12,400 (ഗ്രൂപ്പ് ബി). എസ്ഐ (എക്സിക്യൂട്ടീവ്),
ഡൽഹി പൊലീസ്: 35,400-1,12,400 രൂപ ((ഗ്രൂപ്പ് സി).
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബർ-ഡിസംബറിൽ.
കോൺസ്‌റ്റബിൾ ഡ്രൈവർ 737 ഒഴിവ്
അപേക്ഷ ഒക്ടോബർ 15 വരെ. പുരുഷന്മാർക്കു മാത്രം അപേക്ഷിക്കാം.
യോഗ്യത: പ്ലസ് ടു ജയം, ഹെവി വെഹിക്കിൾ മോട്ടർ ഡ്രൈവർ ലൈസൻസ്.
പ്രായം: 21-30. അർഹർക്ക് ഇളവ് (2025 ജൂലൈ 1 അടിസ്ഥാനമാക്കിയാകും കണക്കാക്കുക).
ശമ്പളം: പേ ലെവൽ-3 (21,700-69,100).
തിരഞ്ഞെടുപ്പ്: ട്രേഡ് പരീ ക്ഷ, കായികക്ഷമതാ പരീക്ഷ, ശാരീരിക യോഗ്യതാ പരിശോ ധന, കംപ്യൂട്ടർ ബേസ്‌ഡ് ടെസ്റ്റ് എന്നിവ മുഖേന.
ഹെഡ് കോൺസ്‌റ്റബിൾ (AWO/ TPO) 552 ഒഴിവുകൾ
അപേക്ഷ ഒക്ടോബർ 15 വരെ
ഒഴിവുകൾ പുരുഷൻമാർക്ക് 370ഉം, സ്ത്രീകൾക്ക് 182ഉം.
യോഗ്യത: പ്ലസ്ടു ജയം.(സയൻസും കണക്കും പഠിച്ച്)/ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്(മെക്കാനിക് കം ഓപ്പറേറ്റർഇലക്ട്രോണിക് കമ്യൂണിക്കേഷൻ സിസ്റ്റം). ടൈപ്പിങ് പ്രാഗൽഭ്യം. കംപ്യൂട്ടസ് പരിഞ്ജാനം.
പ്രായം: 18-27(2025 ജൂലൈ ഒന്നിന്)
ശമ്പളം: പേ ലെവൽ-4; 25,500-81,100 രൂപ
തിരഞ്ഞെടുപ്പ ്; ട്രേഡ് പരീക്ഷ, കായികക്ഷമതാ പരീക്ഷ, ശാരീ രിക യോഗ്യതാ പരിശോധന, കം പ്യൂട്ടർ ടെസ്റ്റ‌്, ടൈപ്പിങ് ടെസ്റ്റ് എന്നിവ മുഖേന.
അപേക്ഷിക്കേണ്ട വിധം
https://ssc.nic.in സൈറ്റ് വഴിയോ mySSC മൊ ബൈൽ ആപ് വഴിയോ അപേക്ഷ നൽകാം. വെബ്സൈറ്റിൽ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷിക്കുക. റീജനൽ ഓഫിസ് വിലാസം: regional director(KKR), staff selection commission, 1st florr, E wing, kendriya sadan, karamanagala, bengaluru, 560 034
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളും സെന്റർ കോഡും: കണ്ണൂർ (9202), കോഴിക്കോട് (9206), തൃശൂർ (9212), എറണാകുളം (9213), കോട്ടയം(9205), കൊല്ലം (9210), തിരുവനന്തപുരം (9211)
ശാരീരിക യോഗ്യത, കായിക ക്ഷമതാ പരീക്ഷ എന്നിവയുടെ വിശദ വിവരങ്ങൾ വിജ്‌ഞാപനത്തിൽ