കാലിക്കറ്റ് പി.ജി പ്രവേശന പരീക്ഷ മേയ് 6,7,8ന്
text_fieldsകാലിക്കറ്റ് സർവകലാശാലയുടെ പഠന വകുപ്പുകൾ/ അഫിലിയേറ്റഡ് കോളജുകൾ/ സ്വാശ്രയ സെന്ററുകൾ 2025-26 അധ്യയന വർഷം നടത്തുന്ന ബിരുദാനന്തര (പി.ജി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി.ജി അടക്കം വിവിധ കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശന പരീക്ഷക്ക് (CU-CET 2025) അപേക്ഷകൾ ക്ഷണിച്ചു. സർവകലാശാല പഠന വകുപ്പുകളിലെ ഓപൺ അഖിലേന്ത്യ ക്വോട്ടാ സീറ്റുകളിലേക്കും ഇതോടൊപ്പം അപേക്ഷിക്കാം. എന്നാൽ, ഓപൺ അഖിലേന്ത്യാ ക്വോട്ട, ലക്ഷദ്വീപ് ക്വോട്ട സീറ്റുകളിലെ പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷയെഴുതേണ്ടതില്ല.
പഠന വകുപ്പുകളിലെ പി.ജി പ്രോഗ്രാമുകൾ: എം.എ -അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഫങ്ഷനൽ ഹിന്ദി ആൻഡ് ട്രാൻസ്ലേഷൻ, മലയാളം, കംപാരറ്റിവ് ലിറ്ററേച്ചർ, സംസ്കൃത ഭാഷയും സാഹിത്യവും, ഉർദു, ഇക്കണോമിക്സ്, ഫോക് ലോർ, ഹിസ്റ്ററി, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, വിമൻ സ്റ്റഡീസ്, ഡവലപ്മെന്റ് സ്റ്റഡീസ്, എപ്പിഗ്രഫി ആൻഡ് മാനുസ്ക്രിപ്റ്റോളജി.
എം.എസ് സി: കെമിസ്ട്രി, അൈപ്ലഡ് ജിയോളജി, ബോട്ടണി, അൈപ്ലഡ് സൈക്കോളജി, സുവോളജി, ബയോകെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, എൻവയോൺമെന്റൽ സയൻസ്, ഹ്യൂമൻ ഫിസിയോളജി, മാത്തമാറ്റിക്സ്, മൈക്രോബയോളജി, ഫിസിക്സ്, റേഡിയേഷൻ ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫോറൻസിക് സയൻസ്, ബയോടെക്നോളജി, എം.എസ് സി ഫിസിക്സ് (നാനോ സയൻസ്), കെമിസ്ട്രി (നാനോ സയൻസ്).
എം.കോം, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, മാസ്റ്റർ ഓഫ് തിയറ്റർ ആർട്സ് (എം.ടി.എ), എൽഎൽ.എം.
സ്വാശ്രയ സെന്ററുകളിലെ പി.ജി പ്രോഗ്രാമുകൾ: എം.എസ്.ഡബ്ല്യു, എം.സി.എ (റഗുലർ ആൻഡ് ഈവനിങ്)
അഫിലിയേറ്റഡ് കോളജുകളിലെ പി.ജി പ്രോഗ്രാമുകൾ: എം.എ -ജേണലിസം, എം.എസ് സി- ഹെൽത്ത് ആൻഡ് യോഗ തെറപ്പി, ഫോറൻസിക് സയൻസ്, ജനറൽ ബയോടെക്നോളജി, എം.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു (ഡിസാസ്റ്റർ മാനേജ്മെന്റ്)
പഠന വകുപ്പുകളിലെ ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകൾ: (അവസരം പ്ലസ്ടുകാർക്ക്) -ഇന്റഗ്രേറ്റഡ് എം.എസ് സി -ബോട്ടണി, സുവോളജി, ഫിസിക്സ്, കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എം.എ, ഡവലപ്മെന്റ് സ്റ്റഡീസ്, ഇക്കണോമിക്സ്, കംപാരറ്റിവ് ലിറ്റേറച്ചർ, സംസ്കൃത ഭാഷയും സാഹിത്യവും (ജനറൽ), അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് തിയറ്റർ ആർട്സ്.
ഫിസിക്കൽ എജുക്കേഷൻ പ്രോഗ്രാമുകൾ: ടീച്ചിങ് ഡിപ്പാർട്ട്മെന്റ് എം.പി.എഡ്;ഡ്‍വാഴ്സിറ്റി സെന്ററുകൾ:ബി.പി.എഡ്, ബി.പി.ഇ.എസ് (ഇന്റഗ്രേറ്റഡ്)
അഫിലിയേറ്റഡ് കോളജുകൾ -എം.പി.എഡ്, ബി.പി.ഇ.എസ് (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്.
വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് http://admission.uoc.ac.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷ മേയ് 6,7,8 തീയതികളിൽ നടത്തും. വെബ്സൈറ്റിൽ ഓൺലൈനായി ഏപ്രിൽ 15 അഞ്ചുമണിവരെ രജിസ്റ്റർ ചെയ്യാം. ഒറ്റ അപേക്ഷ മതി.അവസാന സെമസ്റ്റർ/വർഷ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.