‘മിൽമ’യിൽ 338 ഒഴിവുകൾ; ഓൺലൈനിൽ നവംബർ 27വരെ അപേക്ഷിക്കാം
text_fieldsമിൽമ’ തിരുവനന്തപുരം, മലബാർ മേഖല സഹകരണ ക്ഷീരോൽപാദക യൂനിയൻ ലിമിറ്റഡിലേക്ക് വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റിനായി അപേക്ഷകൾ ക്ഷണിച്ചു. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://www.milma.com/ൽ ലഭിക്കും. തസ്തിക, ശമ്പളം, ഒഴിവുകൾ, സംവരണം, യോഗ്യത, മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, അപേക്ഷിക്കേണ്ട രീതി അടക്കമുള്ള വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. സ്ഥിരം നിയമനമാണ്. ഓരോ മേഖലയിലും ലഭ്യമായ തസ്തികകളും ഒഴിവുകളും ചുവടെ- ആകെ 338 ഒഴിവുകളാണുള്ളത്.
തിരുവനന്തപുരം മേഖല: അസി. എൻജിനീയർ -മെക്കാനിക്കൽ-3, ഇലക്ട്രിക്കൽ-3, അസി. മാർക്കറ്റിങ് ഓഫിസർ-7, അസി. ഡെയറി ഓഫിസർ-15, അസി. എച്ച്.ആർ.ഡി ഓഫിസർ-2, അസി. ക്വാളിറ്റി അഷുറൻസ് ഓഫിസർ-4, അസി. വെറ്ററിനറി ഓഫിസർ-4, ജൂനിയർ സിസ്റ്റംസ് ഓഫിസർ-2, സിസ്റ്റം സൂപ്പർവൈസർ-2, സെക്രട്ടേറിയറ്റ് അസിസ്റ്റൻറ്-3, ജൂനിയർ സൂപ്പർ വൈസർ (പി.ആൻഡ്.ഐ)-23, ജൂനിയർ അസിസ്റ്റന്റ് -12, ടെക്നീഷ്യൻ ഗ്രേഡ്-2, ബോയിലർ-4, ഇലക്ട്രോണിക്സ്-4, എം.ആർ.എ.സി-4, ഇലക്ട്രീഷ്യൻ-5, ലാബ് അസിസ്റ്റന്റ് -4, മാർക്കറ്റിങ് അസിസ്റ്റന്റ് -3, ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് ഗ്രേഡ്-2-1, പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് 3-93
മലബാർ മേഖല: അസി.എൻജിനീയർ- മെക്കാനിക്കൽ-2, അസി. മാർക്കറ്റിങ് ഓഫിസർ-4, അസി.ഡെയറി ഓഫിസർ-7, അസി.എച്ച്.ആർ.ഡി ഓഫിസർ-1, അസി. ക്വാളിറ്റി അഷുറൻസ് ഓഫിസർ-3, അസി. ഫിനാൻസ് ഓഫിസർ-1, അസി. വെറ്ററിനറി ഓഫിസർ-1, അസി. പർച്ചേസ് ഓഫിസർ-3, അസി. എൻജിനീയർ-ഇൻസ്ട്രുമെന്റേഷൻ-1, മെക്കാനിക്കൽ-1, ഇലക്ട്രിക്കൽ-1, അസി. ഡെയറി ഓഫിസർ-പ്രോജക്ട്-4, സിസ്റ്റം സൂപ്പർ വൈസർ-5, മാർക്കറ്റിങ് ഓർഗനൈസർ-3, ജൂനിയർ അസിസ്റ്റന്റ് -24, ജൂനിയർ സൂപ്പർ വൈസർ (പി.ആൻഡ്. ഐ)-10, മാർക്കറ്റിങ് അസിസ്റ്റന്റ് -1, ലാബ് അസിസ്റ്റന്റ് -4, ടെക്നീഷ്യൻ ഗ്രേഡ്-2-എം.ആർ.എ.സി-4, ഇലക്ട്രീഷ്യൻ-9, ഇലക്ട്രോണിക്സ്-3, ബോയിലർ/ ഫിറ്റർ-1, പ്ലാന്റ് അസിസ്റ്റന്റ്-47.
ഒഴിവുകളിൽ 50 ശതമാനം മിൽമയിൽ മൂന്നു വർഷത്തിൽ കുറയാതെ സേവനമനുഷ്ഠിക്കുന്ന യോഗ്യതയുള്ള സ്ഥിരം ജീവനക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു. വിജ്ഞാപനത്തിലെ വ്യവസ്ഥകളും യോഗ്യതാ മാനദണ്ഡങ്ങളും മനസ്സിലാക്കി വേണം അപേക്ഷിക്കേണ്ടത്.ഓൺലൈനിൽ നവംബർ 27ന് വൈകീട്ട് 5 മണി വരെ അപേക്ഷ സ്വീകരിക്കും.


