37 തസ്തികകളിൽ ദേവസ്വം നിയമനം; ഒഴിവുകൾ 312
text_fieldsകേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തിരുവിതാംകൂർ, ഗുരുവായൂർ, കൊച്ചി, കൂടൽമാണിക്യം ദേവസ്വം ബോർഡുകളിലെ വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. 37 തസ്തികകളിലായി 312 ഒഴിവുകളുണ്ട്. സ്ഥിരം നിയമനമാണ്. ചില തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ: സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.
എൽ.ഡി ക്ലർക്ക്/സബ്ഗ്രൂപ് ഓഫിസർ ഗ്രേഡ്-2: (തിരുവിതാംകൂർ ദേവസ്വം ബോർഡ്) ഒഴിവുകൾ-113, ശമ്പളം 26,500-60,700 രൂപ. യോഗ്യത- പ്ലസ്ടു/തത്തുല്യം+ഗവൺമെന്റ് അംഗീകൃത കമ്പ്യൂട്ടർ വേഡ് പ്രോസസിങ് സർട്ടിഫിക്കറ്റ്. പ്രായം: 18-36.
പ്യൂൺ/ഓഫിസ് അറ്റൻഡന്റ്: (തിരുവിതാംകൂർ ദേവസ്വം) ഒഴിവുകൾ 14, ശമ്പളം 23,000-50,200 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, സൈക്ലിങ് അറിഞ്ഞിരിക്കണം. (വനിതകൾക്കും ഭിന്നശേഷിക്കാർക്കും സൈക്ലിങ് നിർബന്ധമില്ല). പ്രായം: 18-36
വാച്ച്മാൻ: (ഗുരുവായൂർ ദേവസ്വം). ഒഴിവുകൾ- 38, ശമ്പളം 23,000-50,200 രൂപ. യോഗ്യത: ഏഴാംക്ലാസ് വിജയം/തത്തുല്യം. (സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കാൻ അർഹരല്ല).പ്രായം: 18-36.
പ്രൈമറി ടീച്ചർ: (പി.ആർ.ടി), ഒഴിവുകൾ-11, ശമ്പളം 35,600-75,400 രൂപ. (ഗുരുവായൂർ ദേവസ്വം). യോഗ്യത- 50 ശതമാനം മാർക്കോടെ ഹയർസെക്കൻഡറി/തത്തുല്യം+ഡി.എൽ.എഡ്/ബി.ഇ.എൽ.എഡ് അല്ലെങ്കിൽ ബിരുദവും ഡി.എൽ.എഡും. ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പേപ്പർ 1 വിജയിച്ചിരിക്കണം. സ്പെഷൽ എജുക്കേഷനിൽ യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായം- 20-40.
ശാന്തി (കൊച്ചിൻ ദേവസ്വം) ഒഴിവുകൾ-51, ശമ്പളം-22,600-55,200 രൂപ. യോഗ്യത: ഒമ്പതാംക്ലാസ് വിജയം/തത്തുല്യം. പ്രവൃത്തിപരിചയം, സംസ്കൃതത്തിലുള്ള പരിജ്ഞാനം. (പുരുഷന്മാർ മാത്രം). പ്രായം: 18-45.
കഴകം (കൊച്ചിൻ ദേവസ്വം): ഒഴിവുകൾ-15, ശമ്പളം 22,200-50,200 രൂപ. യോഗ്യത- ഏഴാം ക്ലാസ് വിജയം/തത്തുല്യം, കഴകം പ്രവൃത്തിപരിചയം. പ്രായപരിധി: 18-36.
കൂടുതൽ തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാഫീസ്, അപേക്ഷിക്കേണ്ട രീതി, സെലക്ഷൻ നടപടിക്രമം മുതലായ വിവരങ്ങളും https://recruitment.kdrb.kerala.gov.inൽ ലഭിക്കും.