ഐ.ഡി.ബി.ഐ ബാങ്കിൽ 119 സ്പെഷലിസ്റ്റ് ഓഫിസർ; ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 20 വരെ
text_fieldsന്യൂ ഡൽഹി: ഐ.ഡി.ബി.ഐ ബാങ്ക് ലിമിറ്റഡ്, മുംബൈ സ്പെഷലിസ്റ്റ് ഓഫിസർമാരെ നിയമിക്കുന്നു. (പരസ്യ നമ്പർ 1/2025). ഡെപ്യൂട്ടി ജനറൽ മാനേജർ (ഡി.ജി.എം) ഗ്രേഡ് ഡി, അസിസ്റ്റന്റ് ജനറൽ മാനേജർ (എ.ജി.എം) ഗ്രേഡ് സി, മാനേജർ ഗ്രൂപ് ബി തസ്തികകളിൽ വിവിധ പ്രവർത്തനമേഖലകളിൽ 119 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഓരോ തസ്തിക/പ്രവർത്തന മേഖലയിലും ലഭ്യമായ ഒഴിവുകൾ ചുവടെ: ഓഡിറ്റ്-ഇൻഫർമേഷൻ സിസ്റ്റം (ഐ.എസ്) -1, ഫിനാൻസ് ആന്റ് അക്കൗണ്ട്സ്-3, ലീഗൽ 2, റിസ്ക് മാനേജ്മെന്റ് 3, ഡിജിറ്റൽ ബാങ്കിങ്-1, അഡ്മിനിസ്ട്രേഷൻ-രാജ്ഭാഷ 1, ഫ്രോഡ് റിസ്ക് മാനേജ്മെന്റ് -4, ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ് ഡിപ്പാർട്മെന്റ് പ്രിെമെസിസ് 12, സെക്യൂരിറ്റി 2, കോർപറേറ്റ് ക്രഡിറ്റ്/റീട്ടെയിൽ ബാങ്കിങ് (റീട്ടെയിൽ ക്രഡിറ്റ് ഉൾപ്പെടെ)-61, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് എം.ഐ.എസ്-29.
യോഗ്യതാ മാനദണ്ഡങ്ങൾ, ഫീസ്, അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ, സെലക്ഷൻ നടപടികൾ അടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം www.idbibank.in/careersൽ ലഭിക്കും. ഓൺലൈനായി ഏപ്രിൽ 20 വരെ അപേക്ഷ സ്വീകരിക്കും.