കരിയർ ബ്രേക്കെടുത്ത വനിതകൾക്ക് ജോലി വാഗ്ദാനവുമായി ഇന്‍ഫോസിസ്; അവസരം 900 പേർക്ക്
text_fieldsകുറഞ്ഞത് ആറുമാസമെങ്കിലും കരിയർ ബ്രേക്കുള്ള വനിതൾക്ക് തൊഴിലവസരവുമായി ഇൻഫോസിസ്. കുറഞ്ഞത് രണ്ടു വർഷം എക്സ്പീരിയൻ്സ് ഉള്ളവർക്കാണ് അവസരം ലഭിക്കുക. ജാവ,.നെറ്റ്, സാപ്പ്, ഒറാക്കിൾ, സെയിൽസ് ഫോഴ്സ്, റിയാക്ട്, പൈത്തൺ, തുടങ്ങിയവയിൽ പരിജ്ഞാനം ഉള്ളവരെയാണ് ഡെവലപ്പർ, ടെക്നിക്കൽ ലീഡ്, മാനേജർ പദവികളിലേക്ക് നിയമിക്കുന്നത്. റീസ്റ്റാർട്ട് വിത്ത് ഇൻഫോസിസ് എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്.
2020 ഓടെ കമ്പനിയുടെ തൊഴിൽ ശക്തിയിൽ 45 ശതമാനം സ്ത്രീകളെ ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് തീരുമാനം. നിലവിൽ 3,23000 തൊഴിലാളികളിൽ 39 ശതമാനം സ്ത്രീകളാണ്. മെന്‍റർഷിപ്പ്, റീസ്കില്ലിങ് അവസരങ്ങൾ, ഫ്ലെക്സിബിൾ വർക്ക് ഓപ്ഷൻ(റിമോട്ട് വർക്ക്) തുടങ്ങിയവയാണ് നിയമിതരാകുന്നവർക്ക് കമ്പനി മുന്നോട്ട് വെക്കുന്ന അവസരങ്ങൾ.
ജീവനക്കാരോട് റഫറലുകൾ നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഇൻഫോസിസ്. ജോലിയുടെ നിലയനുസരിച്ച് വിജയകരമാകുന്ന റഫറലുകൾക്ക് 25000 രൂപ മുതൽ 35000 രൂപ വരെ പ്രതിഫലം കമ്പനി വാഗ്ദാനം ചെയ്യുന്നു.
പല ടെക് കമ്പനികളും കരിയർ ബ്രേക്ക് വന്ന വനിതകൾക്ക് തൊഴിലവസരം നൽകാറുണ്ട്. ടാറ്റാ ടെക്നോളജി, എച്ച്.സി.എൽ ടെക്ക്, വിപ്രോ തുടങ്ങിയ ഐ.ടി കമ്പനികളും ഇത്തരത്തിൽ കരിയർ ബ്രേക്കെടുത്ത വനിതാ എൻജിനീയർമാരെ തിരികെ കൊണ്ടുവരുന്ന പദ്ധതി ലോഞ്ച് ചെയ്തിരുന്നു.