Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഐ.എസ്.ആർ.ഒയിൽ 244...

ഐ.എസ്.ആർ.ഒയിൽ 244 ഒഴിവുകൾ; അസിസ്റ്റന്റ്, യു.‍ഡി.സി, സ്റ്റെനോഗ്രാഫർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ISRO Recruitment
cancel

ന്യൂഡൽഹി: ഐ.എസ്.ആർ.ഒയിൽ വിവിധ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളിലേക്കാണ് നിയമനം. 244 ഒഴിവുകളിലേക്കാണ് വിജ്ഞാപനം.

ഒഴിവുകളിൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് , സ്റ്റെനോഗ്രാഫർ എന്നീ തസ്തികകൾ ഉൾപ്പെടുന്നു. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഐ.എസ്.ആർ.ഒയുടെ സെൻട്രലൈസ്ഡ് റിക്രൂട്ട്മെന്റ് ബോർഡ് (ഐ.സി.ആർ.ബി), രാജ്യത്തെ വിവിധ ഐ.എസ്.ആർ.ഒ കേന്ദ്രങ്ങൾ, വകുപ്പ് സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായാണ് 244 ഒഴിവുകൾ.

ഐ.എസ്.ആർ.ഒ അസിസ്റ്റന്റ് തസ്തികയിൽ 113 ഒഴിവുകളും ജൂനിയർ പേഴ്‌സനൽ അസിസ്റ്റന്റ് തസ്തികയിൽ 81 ഒഴിവുകളും അപ്പർ ഡിവിഷൻ ക്ലർക്ക് തസ്തികയിൽ 22 ഒഴിവുകളും സ്റ്റെനോഗ്രാഫർ തസ്തികയിൽ 10 ഒഴിവുകളുമാണുള്ളത്. കൂടാതെ, ഐ.എസ്.ആർ.ഒയിലെ മറ്റ് യൂണിറ്റുകളിലായി 17 അസിസ്റ്റന്റ് തസ്തികകളി​ലേക്കും ഒരു ജൂനിയർ പേഴ്‌സണൽ അസിസ്റ്റന്റ് തസ്തികയിലേക്കും നിയമനം നടത്തും.

അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം. ബന്ധപ്പെട്ട തസ്തികകൾക്കനുസരിച്ച് കമ്പ്യൂട്ടർ പരിജ്ഞാനം, ടൈപ്പിങ് അല്ലെങ്കിൽ സ്റ്റെനോഗ്രാഫി വൈദഗ്ധ്യം എന്നിവയും ആവശ്യമാണ്. അപേക്ഷകരുടെ പരമാവധി പ്രായം 28 വയസാണ്. സംവരണ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ചട്ടങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.

എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്/ടൈപ്പിങ് ടെസ്റ്റ് (ബാധകമായ തസ്തികകൾക്ക്), രേഖാ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. രാജ്യത്തുടനീളമുള്ള 38 കേന്ദ്രങ്ങളിലായി നടത്തുന്ന എഴുത്തുപരീക്ഷയോടെയാണ് നിയമന പ്രക്രിയ ആരംഭിക്കുക. 150 മിനിറ്റ് ദൈർഘ്യമുള്ള ഒറ്റ ഒബ്ജക്റ്റീവ് ടൈപ്പ് പേപ്പറായിരിക്കും പരീക്ഷ. എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികളെ സ്‌കിൽ ടെസ്റ്റിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഓരോ വിഭാഗത്തിലെയും വിജ്ഞാപനം ചെയ്ത ഒഴിവുകളുടെ പരമാവധി അനുപാതത്തിൽ ഐ.എസ്.ആർ.ഒ ഉദ്യോഗാർഥികളുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഐ.എസ്.ആർ.ഒയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരീക്ഷാ രീതി, അപേക്ഷാ ഫീസ്, ആവശ്യമായ രേഖകൾ എന്നിവ സംബന്ധിച്ച വിശദമായ വിജ്ഞാപനം വായിക്കണമെന്ന് ഐ.എസ്.ആർ.ഒ നിർദേശിച്ചു. ഔദ്യോഗിക വിജ്ഞാപനവും അപേക്ഷയും ഐ.എസ്.ആർ.ഒ വെബ്സൈറ്റിൽ.

Show Full Article
TAGS:isro Indian Space Research Organisation RECRUITMENT Career jobs 
News Summary - ഐ.എസ്.ആർ.ഒയിൽ 244 ഒഴിവുകൾ| അസിസ്റ്റന്റ് യുഡിസി സ്റ്റെനോഗ്രാഫർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Next Story