ഡിഗ്രി, പി.ജി പഠനാവസരങ്ങളുമായി ജാമിഅ ഹംദർദ്
text_fieldsകൽപിത സർവകലാശാലയായ ന്യൂഡൽഹിയിലെ ജാമിഅ ഹംദർദ് 2025-26 വർഷത്തെ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ‘നാക് എ പ്ലസ്’ അക്രഡിറ്റേഷനുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണിത്. വാഴ്സിറ്റിയുടെ വിവിധ സ്കൂളുകളിലായി എൻജിനീയറിങ്/ടെക്നോളജി, സയൻസ്, ഹ്യൂമാനിറ്റീസ്, മാനേജ്മെന്റ്, ഫാർമസി, നിയമം ഉൾപ്പെടെ വൈവിധ്യമാർന്ന നിരവധി വിഷയങ്ങളിൽ പഠനാവസരമുണ്ട്.
സ്കൂളുകളൂം ലഭ്യമായ കോഴ്സുകളും ചുവടെ
സ്കൂൾ ഓഫ് എൻജിനീയറിങ് സയൻസസ് ആൻഡ് ടെക്നോളജി: ബി.ടെക്- കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണികസ് ആൻഡ് കമ്യൂണിക്കേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; ബി.സി.എ, ബി.എസ്‍സി (ഓണേഴ്സ്) -കമ്പ്യൂട്ടർ സയൻസ്, എം.ടെക് -കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഡേറ്റ സയൻസ്, സൈബർ ഫോറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, എം.സി.എ, എം.എസ്‍സി കമ്പ്യൂട്ടേഷനൽ ബയോളജി ആൻഡ് സിസ്റ്റംസ് ബയോളജി ബയോ ഇൻഫർമാറ്റിക്സ്.
സ്കൂൾ ഓഫ് കെമിക്കൽ ആൻഡ് ലൈഫ് സയൻസസ്: ബി.എസ്‍സി (ഓണേഴ്സ്)- ബയോ കെമിസ്ട്രി, ബയോ ടെക്നോളജി, ബോട്ടണി, കെമിസ്ട്രി, ക്ലിനിക്കൽ റിസർച്ച്, ടോക്സികോളജി, ഫോറസ്ട്രി, മെറ്റീരിയൽ സയൻസ് ആൻഡ് നാനോ ടെക്നോളജി, എം.എസ്‍സി-ബയോ കെമിസ്ട്രി, ബയോ ടെക്നോളജി, ബോട്ടണി, കെമിസ്ട്രി, ക്ലിനിക്കൽ റിസർച്ച്, ഫോറൻസിക് സയൻസ്, ഫാർമകോ വിജിലൻസ്, ടോക്സിക്കോളജി, മൈക്രോബയോളജി; എം.ടെക് ബയോ ടെക്നോളജി.
സ്കൂൾ ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസസ് ആൻഡ് ടെക്നോളജി: ബി.എസ്‍സി (ഓണേഴ്സ്) -ബയോ മെഡിക്കൽ സയൻസ്, ബി.ടെക് ഫുഡ് ടെക്നോളജി, എം.എസ്‍സി ബയോ മെഡിക്കൽ സയൻസ്, മെഡിക്കൽ വൈറോളജി, ന്യൂട്രീഷ്യൻ ആൻഡ് ഡറ്റിറ്റിക്സ്, ഫൂഡ് സയൻസ്, എൻവയൺമെന്റൽ സയൻസ് ആൻഡ് സെസ്റ്റെനബ്ൾ ഡെവലപ്മെന്റ്; എം.ടെക് ഫുഡ് ടെക്നോളജി.
സ്കൂൾ ഓഫ് യൂനാനി മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് : -ഡിപ്ലോമ ഇൻ യൂനാനി ഫാർമസി, ബി.യു.എം.എസ് (ജനറൽ/എസ്.എഫ്.എസ്); എം.ഡി യൂനാനി.
സ്കൂൾ ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്: ബി.എ (ഓണേഴ്സ്) -ഇസ്‍ലാമിക് സ്റ്റഡീസ്, പൊളിറ്റിക്സ് ആൻഡ് ഗവേണൻസ്, പബ്ലിക് പോളിസി, ഇന്റർനാഷനൽ സ്റ്റഡീസ് ആൻഡ് ഗ്ലോബൽ പൊളിറ്റിക്സ്, എം.എ പൊളിറ്റിക്സ് ആൻഡ് ഗവേണൻസ്, പബ്ലിക് പോളിസി, ഫെഡറൽ സ്റ്റഡീസ്, ഇന്റർനാഷനൽ സ്റ്റഡീസ്, ഇസ്‍ലാമിക് സ്റ്റഡീസ്, ഹ്യൂമെൻ റൈറ്റ്സ്, പൊളിറ്റിക്കൽ സയൻസ്.
ഹംദർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച്:-ബി.എ-എൽഎൽ.ബി (ഇന്റഗ്രേറ്റഡ്), എൽഎൽ.ബി, എൽ.എൽ.എം (വീക്കെൻഡ്).
സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ്: ബി.ബി.എ (ഓണേഴ്സ്), ബി.എം.എസ് (ഓണേഴ്സ്), ഹെൽത്ത് കെയർ മാനേജ്മെന്റ്, ബി.എ (ഓണേഴ്സ്) -ഹെൽത്ത് കെയർ മാനേജ്മെന്റ്; ബി.എ (ഓണേഴ്സ്) ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി, ബി.കോം (ഓണേഴ്സ്), എം.ബി.എ, എം.ബി.എ ഹെൽത്ത് കെയർ ആൻഡ് ഹോസ്പിറ്റൽ മാനേജ്മെന്റ്/ഫാർമസ്യൂട്ടിക്കൽ മാനേജ്മെന്റ്.
സ്കൂൾ ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്: ഡി.ഫാം, ബി.ഫാം; എം.ഫാം -ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്സ്, ഫാർമകോഗ്നസി,ഫാർമക്കോളജി, ഫാർമസിപ്രാക്ടീസ്, ഫാർമസ്യൂട്ടിക്കൽ ബയോ ടെക്നോളജി.
സ്കൂൾ ഓഫ് നഴ്സിങ് സയൻസസ് ആൻഡ് അലൈഡ് ഹെൽത്ത്: ഡിപ്ലോമ -ജനറൽ നഴ്സിങ് ആൻഡ് മിഡ്ഫൈറി, ബി.എസ്‍സി (ഓണേഴ്സ്) -നഴ്സിങ്, പോസ്റ്റ് ബേസിക് നഴ്സിങ്, ബി.പി.ടി, ബി.ഒ.ടി, ബി.എസ്‍സി -മെഡിക്കൽ ലാബറട്ടറി ടെക്നിക്സ്, ബി.എസ്‍സി മെഡിക്കൽ ഇമേജിങ് ടെക്നിക്സ്, ബി.എസ്‍സി-അനസ്തേഷ്യ ആൻഡ് ഓപറേഷൻ തിയറ്റർ ടെക്നിക്സ്, ബാച്ചിലർ ഓഫ് ഓപ്ടോമെട്രി , ബി.എസ്‍സി -കാർഡിയോളജി ലാബറട്ടറി ടെക്നിക്സ്, ഡയാലിസിസ് ടെക്നിക്സ് എമർജൻസി ആൻഡ് ട്രോമകെയർ ടെക്നിക്സ്; എം.എസ്‍സി-നഴ്സിങ്, മെഡിക്കൽ ലാബ് സയൻസ്, മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നിക്സ്, ഓപ്ട്രോമെട്രി, അനസ്തേഷ്യ ആൻഡ് ഓപറേഷൻ തിയറ്റർ ടെക്നിക്സ്, ഡയാലിസിസ് ടെക്നിക്സ്; എം.ഡി.ടി, എം.പി.ടി.
സെന്റർ ഫോർ മീഡിയ ആൻഡ് മാസ് കമ്യൂണിക്കേഷൻ സ്റ്റഡീസ്: ബി.എ (ഓണേഴ്സ്), ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഫിലിം മേക്കിങ്, എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ.
സെന്റർ ഫോർ പെർഫോമിങ് ആൻഡ് ഫൈൻ ആർട്സ്: ബി.എ (ഓണേഴ്സ്) -ഹിന്ദുസ്ഥാനി മ്യൂസിക്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ ഡെവലപ്മെന്റ്: ബി.വോക് (ഓണേഴ്സ്) -റീട്ടെയിൽ മാനേജ്മെന്റ്, ഫിനാൻഷ്യൽ അനലിറ്റിക്സ്, ബി.എഫ്.എസ്.ഐ, ഓട്ടോമോട്ടിവ് മാനുഫാക്ചറിങ്, ടെക്നോളജി, പേഷ്യന്റ് കെയർ മാനേജ്മെന്റ്.
യോഗ്യത മാനദണ്ഡങ്ങൾ
പ്രവേശന നടപടികൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ അടങ്ങിയ 2025-26 വർഷത്തെ അഡ്മിഷൻ പ്രോസ്പെക്ടസ് www.jamiahamdard.ac.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. എം.ബി.എ പ്രവേശനത്തിന് ഏപ്രിൽ 11 വരെയും മറ്റെല്ലാ കോഴ്സുകൾക്കും മേയ് 30 വരെയും അപേക്ഷകൾ സ്വീകരിക്കും.
അന്വേഷണങ്ങൾക്ക് admissions@jamiahamdard.ac.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാം. (ഫോൺ: 7042519957, 9205774417)