ജാമിഅ മില്ലിയ പ്രവേശന പരീക്ഷ 26 മുതൽ
text_fieldsകേന്ദ്ര സർവകലാശാലയായ ന്യൂഡൽഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനത്തിന് ഏപ്രിൽ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
നൂറ്റാണ്ട് പിന്നിട്ട നാറ്റ് എ പ്ലസ് പ്ലസ് ഗ്രേഡ് അക്രഡിറ്റേഷനുള്ള ലോകോത്തര നിലവാരമുള്ള സർവകലാശാലയാണിത്. 2021ലെ ‘നിർഫ’ റാങ്കിങ്ങിൽ മൂന്നാംസ്ഥാനം. മികച്ച പഠനസൗകര്യങ്ങൾ, 44 പഠന-ഗവേഷണ വകുപ്പുകളിലായി 190 കോഴ്സുകൾ, 800 ഓളം അധ്യാപകർ, 20,000 വിദ്യാർഥികൾ, മികച്ച ലൈബ്രറി.239 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ജാമിഅ സർവകലാശാലയുടെ സവിശേഷതകൾ നിരവധിയാണ്.
എൻജിനീയറിങ് / ടെക്നോളജി, ആർക്കിടെക്ചർ, മെഡിക്കൽ (ഡെന്റൽ), സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ലാംഗ്വേജസ്, ഫൈൻ ആർട്സ്, ലോ, എജുക്കേഷൻ, മാനേജ്മെൻറ് സ്റ്റഡീസ് മുതലായ മേഖലകളിലാണ് കോഴ്സുകൾ ഉള്ളത്.
പ്രവേശനം
പ്രധാനമായും രണ്ട് രീതിയിലാണ് പ്രവേശനം. ചില കോഴ്സുകളിൽ ദേശീയതല പ്രവേശന പരീക്ഷയിലൂടെയും മറ്റ് ചിലതിൽ വാഴ്സിറ്റി നേരിട്ട് നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയും. പ്രഫഷനൽ കോഴ്സ്: എൻജിനീയറിങ് ബിരുദ കോഴ്സുകളിൽ ജെ.ഇ.ഇ മെയിൻ റാങ്കടിസ്ഥാനത്തിലും ആർക്കിടെക്ച്ചർ (ബി.ആർക്) കോഴ്സിൽ നാറ്റ സ്കോർ പ്രകാരവും ബി.ഡി.എസിന് നീറ്റ്-യു.ജി റാങ്കടിസ്ഥാനത്തിലുമാണ് പ്രവേശനം.
സി.യു.ഇ.ടി വഴി
സയൻസ്, ഹ്യുമാനിറ്റീസ്, ഭാഷാ വിഷയങ്ങളിൽ ഡിഗ്രി, പി.ജി കോഴ്സുകളിൽ ചിലതിന് സി.യു.ഇ.ടി (യു.ജി/പി.ജി) സ്കോർ പരിഗണിച്ച് പ്രവേശനം നൽകുന്നുണ്ട്. ബി.എ (ഓണേഴ്സ്) സംസ്കൃതം, ടർക്കിഷ് ലാഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഫ്രഞ്ച് സ്പാനിഷ് ആൻഡ് ലാറ്റിൻ അമേരിക്കൻ സ്റ്റഡീസ്, ഹിന്ദി, ഉറുദു, കൊറിയൻ, ബി.എസ്സി (ഓണേഴ്സ്), അപ്ലൈഡ് മാത്തമാറ്റിക്സ്; എം.എസ്സി (ഇലക്ട്രോണിക്സ്, എം.എ (സംസ്കൃതം), എം.എ- എജുക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ, കംപാരറ്റീവ് റിലീജിയൻസ് ആൻഡ് സിവിലൈസേഷൻ മുതലായ കോഴ്സുകളിലാണ് സി.യു.ഇ.ടി സ്കോർ അടിസ്ഥാനത്തിൽ പ്രവേശനം നൽകാറുള്ളത്. പ്രസ്തുത ടെസ്റ്റുകൾ എഴുതി സ്കോർ നേടുന്നതോടൊപ്പം ജാമിഅ കോഴ്സുകളിൽ പ്രവേശനത്തിന് പ്രത്യേകം ഓൺലൈനിൽ അപേക്ഷ നൽകണം.
മുഴുവൻ കോഴ്സുകളും യോഗ്യത, മാനദണ്ഡങ്ങളും പ്രവേശന നടപടിക്രമങ്ങളും അടങ്ങിയ 2025 -26 വർഷത്തെ പ്രോസ്പെക്ടസ് https://admission.jmi.ac.in ൽ ലഭിക്കും. ഈ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം.
ജാമിഅ പ്രവേശന പരീക്ഷ
ഡിഗ്രി, പി.ജി കോഴ്സുകളിലേക്ക് ജാമിഅ നടത്തുന്ന പ്രവേശന പരീക്ഷ ഏപ്രിൽ 26ന് തുടങ്ങും. കോഴിക്കോട്, ഡൽഹി, ഗുവാഹതി, ലഖ്നോ, പാറ്റ്ന, ശ്രീനഗർ, ഭോപാൽ, കൊൽക്കത്ത മുതലായവയാണ് പരീക്ഷാകേന്ദ്രങ്ങൾ. വിശദാംശങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
ഇതിലൂടെ പ്രവേശനം നൽകുന്ന ബിരുദ പ്രോഗ്രാമുകളിൽ ബി.എസ്സി (ഓണേഴ്സ്)- ഫിസിക്സ്, കെമിസ്ട്രി, ബയോസയൻസ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ബയോ ടെക്നോളജി ലൈഫ് സയൻസ് വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്); ബി.എ (ഓണേഴ്സ്)- അറബിക്, ഇസ്ലാമിക് സ്റ്റഡീസ്, പേർഷ്യൻ, ഇംഗ്ലീഷ്, മാസ് മീഡിയ ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, സൈക്കോളജി, ജ്യോഗ്രഫി, സോഷ്യൽ സയൻസ്, പൊളിറ്റിക്കൽ സയൻസ്; നാലുവർഷ ബി.എ (മൾട്ടി ഡിസിപ്ലിനറി)- ബിവോക് (സോളാർ എനർജി), ബി.എഫ്.എ (അപ്ലൈഡ് ആർട്ട്, പെയിന്റിങ്, സ്കൾപ്ച്ചർ, ആർട്ട് എജുക്കേഷൻ), ബി.എൽ.ഐ.എസ്സി, ബി.എസ്സി (എയ്റോനോട്ടിക്സ്/മെക്കാനിക്കൽ/ഏവിയോണിക്സ്,) ബി.എഡ്, ബി.പി.ടി, ബി.എ എൽഎൽ.ബി (ഓണേഴ്സ്) ബാചിലർ ഓഫ് ഡിസൈൻ, ബി.ബി.എ, ബി.കോം (ഓണേഴ്സ്) എന്നിവ ഉൾപ്പെടും.
ജാമിഅ എൻട്രൻസിലൂടെ പ്രവേശനം ലഭിക്കുന്ന പി.ജി പ്രോഗ്രാമുകളിൽ ചിലത്- എം.എ (അറബിക് ഇസ്ലാമിക് സ്റ്റഡീസ്, പേർഷ്യൻ, ഉറുദു, ഇംഗ്ലീഷ്, ഹിസ്റ്ററി, ഹിന്ദി, മാസ് മീഡിയ- ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി, സോഷ്യൽ വർക്ക്, ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റ്, സൈക്കേളജി, മീഡിയ ഗവേർണൻസ്, മാസ് കമ്യൂണിക്കേഷൻ, ഡെവലപ്മെന്റ് കമ്യൂണിക്കേഷൻ, വിഷ്വൽ ഇഫക്ടസ് ആൻഡ് ആനിമേഷൻ) എം.എസ്സി, (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിത്ത് കമ്പ്യൂട്ടർ സയൻസ്, ബയോ ഇൻഫർമാറ്റിക്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ബയോ സയൻസ്, ബയോകെമിസ്ട്രി, ബയോ ഫിസിക്സ്, ബയോടെക്നോളജി, ഇലക്ട്രോണിക്സ്, ജ്യോഗ്രഫി, എം.സി.എ, എം.എഡ്, എം.എഫ്.എ, എം.ടെക്, എൽ.എൽ.എം, എം.ബി.എ, എം.കോം, എം.പി.ടി, എം.ആർക്, മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, എം.എസ്സി (ഡിസാസ്റ്റർ മാനേജ്മെന്റ്) എം.എൽ.ഐ.എസ്.സി, എം.എസ്സി (മൈക്രോബയോളജി, ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ അനലിറ്റിക്സ്, എൻവയൺമെന്റൽ സയൻസ് ആൻഡ് മാനേജ്മെന്റ്), എം.ഡെസ്.
അതത് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ തീയതിയും സമയക്രമവും പ്രോസ്പെക്ടസിലുണ്ട്. അന്വേഷണങ്ങൾക്ക് admission@imj.ac.in എന്ന ഇമെയിലിൽ ബന്ധപ്പെടാം.