കേരള എം.ബി.എ ഓൺലൈൻ അപേക്ഷ 15 വരെ
text_fieldsകേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് 2025-27 വർഷം നടത്തുന്ന മൂന്നു എം.ബി.എ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ഓൺലൈനായി ഏപ്രിൽ15 രാത്രി 10 വരെ അപേക്ഷിക്കാം. പ്രോഗ്രാമുകൾ ചുവടെ:
- എം.ബി.എ (ജനറൽ): സീറ്റുകൾ 40, സെമസ്റ്റർ ഫീസ് 17,465 രൂപ
- എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം): സീറ്റ് 40, സെമസ്റ്റർ ഫീസ് 26,250 രൂപ.
- എം.ബി.എ (ഷിപ്മെന്റ് ആൻഡ് ലോജിസ്റ്റിക്സ്): സീറ്റ് 25, സെമസ്റ്റർ ഫീസ് 26,250 രൂപ.യോഗ്യത: ബിഎ/ ബി.എസ്സി/ ബി.കോം/ ബി.ഇ/ ബി.ടെക്/ ബി.എസ്സി അഗ്രികൾചർ/ എം.എ/ എം.എസ്സി/ എം.കോം (50 ശതമാനം മാർക്കിൽ കുറയരുത്). എസ്.സി/ എസ്.ടി/ എസ്.ഇ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് മാർക്കിളവുണ്ട്.
പ്രാബല്യത്തിലുള്ള കെ-മാറ്റ്/ സിമാറ്റ്/ ഐ.എ.എംകാറ്റ് സ്കോർ ഉണ്ടായിരിക്കണം. 2025 വർഷത്തെ കെ-മാറ്റ് സ്കോർ മാത്രമേ പരിഗണിക്കൂ. സിമാറ്റ്/ കാറ്റ് സ്കോർ 2024/ 2025 വർഷത്തേതാവണം.അവസാന വർഷം/ സെമസ്റ്റർ ബിരുദ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷാ സമർപ്പണത്തിനും വിശദ വിവരങ്ങൾക്കും www.admissions.keralauniversity.ac.in സന്ദർശിക്കേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 1000 രൂപ. പട്ടിക വിഭാഗക്കാർക്ക് 500 രൂപ മതി.സെലക്ഷൻ: കെ-മാറ്റ്/ സിമാറ്റ്/ കാറ്റ് സ്കോറിന് 80 ശതമാനം, ഗ്രൂപ് ചർച്ചക്ക് 10ശതമാനം, അഭിമുഖത്തിന് 10 ശതമാനം എന്നിങ്ങനെ വെയിറ്റേജ് നൽകി റാങ്ക് ലിസ്റ്റ് തയാറാക്കും.
ഒറിജിനൽ സ്കോർ കാർഡ് സ്കാൻ ചെയ്ത് യഥാസമയം imkadmission@gmail.com ൽ മെയിൽ ചെയ്യണം. ഏപ്രിൽ 24, 25 തീയതികളിലാണ് ഗ്രൂപ് ചർച്ചയും അഭിമുഖവും. റാങ്ക് ലിസ്റ്റ് ഏപ്രിൽ 30ന്. അഡ്മിഷൻ കൗൺസലിങ് മേയ് ഏഴിന്.