Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightനാറ്റ-2025:...

നാറ്റ-2025: രജിസ്ട്രേഷൻ ജൂൺ 24 വരെ

text_fields
bookmark_border
നാറ്റ-2025: രജിസ്ട്രേഷൻ ജൂൺ 24 വരെ
cancel

അ​ഞ്ചു​വ​ർ​ഷ​ത്തെ ആ​ർ​ക്കി​ടെ​ക്ച​ർ ബി​രു​ദ പ​ഠ​ന​ത്തി​നാ​യു​ള്ള (ബി.​ആ​ർ​ക്) ദേ​ശീ​യ അ​ഭി​രു​ചി പ​രീ​ക്ഷ (നാ​റ്റ-2025)​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന് ഓ​ൺ​ലൈ​നി​ൽ ജൂ​ൺ 24 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. കൗ​ൺ​സി​ൽ ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​റാ​ണ് പ​രീ​ക്ഷ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ര​മാ​വ​ധി മൂ​ന്നു​ത​വ​ണ പ​രീ​ക്ഷ അ​ഭി​മു​ഖീ​ക​രി​ക്കാം.

യോ​ഗ്യ​ത: ഫി​സി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ് നി​ർ​ബ​ന്ധ വി​ഷ​യ​ങ്ങ​ളാ​യി​ട്ടു​ള്ള പ്ല​സ് വ​ൺ, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ല​സ് ടു ​മൊ​ത്തം 45 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ച​വ​ർ​ക്കും അ​ല്ലെ​ങ്കി​ൽ ത്രി​വ​ത്സ​ര ഡി​പ്ലോ​മ (മാ​ത്സ് പ​ഠി​ച്ചി​രി​ക്ക​ണം) 45 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ പാ​സാ​യ​വ​ർ​ക്കും ‘നാ​റ്റ-2025’​ന് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് അ​ർ​ഹ​ത​യു​ണ്ട്.

യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, സി​ല​ബ​സ്, നാ​റ്റാ സ്കോ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള നാ​റ്റ-2025 ബ്രോ​ഷ​റും ര​ജി​സ്ട്രേ​ഷ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും www.nata.in, www.coa.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും. നാ​റ്റ-2025 സ്കോ​റി​ന് ര​ണ്ട് അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ അ​ഡ്മി​ഷ​ന് പ്രാ​ബ​ല്യ​മു​ണ്ട്.

നാ​റ്റ-2025 പ​രീ​ക്ഷ മാ​ർ​ച്ച് ഏ​ഴി​നും ജൂ​ൺ 28നും ​മ​ധ്യേ പൊ​തു അ​വ​ധി ഒ​ഴി​കെ​യു​ള്ള എ​ല്ലാ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് ന​ട​ത്തു​ക. പ​രീ​ക്ഷ​യു​ടെ ഷെ​ഡ്യൂ​ളു​ക​ൾ, ഘ​ട​ന, സി​ല​ബ​സ് മു​ത​ലാ​യ വി​വ​ര​ങ്ങ​ൾ ബ്രോ​ഷ​റി​ലു​ണ്ട്.

Show Full Article
TAGS:nata registration Career News online application 
News Summary - NATA-2025: Registration till June 24
Next Story