Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎയിംസിൽ നഴ്സാകാം;...

എയിംസിൽ നഴ്സാകാം; നോർസെറ്റ് എഴുതൂ

text_fields
bookmark_border
എയിംസിൽ നഴ്സാകാം; നോർസെറ്റ് എഴുതൂ
cancel

ന്യൂഡൽഹി അടക്കമുള്ള 19 ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കൽ സയൻസസ് (എയിംസുകൾ), ചിത്തരഞ്ജൻ നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത, വാർധമാൻ മഹാവീർ മെഡിക്കൽ കോളജ് ആൻഡ് സഫ്ദർജങ് ഹോസ്പിറ്റൽ ന്യൂഡൽഹി എന്നിവിടങ്ങളിൽ നഴ്സിങ് ഓഫിസർ റിക്രൂട്ട്മെന്റിനായുള്ള കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (നോർസെറ്റ് 8) ഓൺലൈനായി മാർച്ച് 17 വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.aiimsexams.ac.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. എയിംസ് ന്യൂഡൽഹിയാണ് അപേക്ഷ സ്വീകരിച്ച് പരീക്ഷ സംഘടിപ്പിച്ച് റിക്രൂട്ട്മെന്റ് നടത്തുന്നത്.

യോഗ്യത: അംഗീകൃത ബി.എസ് സി (ഓണേഴ്സ്) നഴ്സിങ്/ബി.എസ് സി നഴ്സിങ്/പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിങ് ബിരുദം. സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്വൈഫ് ആയി രജിസ്റ്റർ ചെയ്തിരിക്കണം. അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ് വൈഫർ ഡിപ്ലോമയും 50 കിടക്കകളെങ്കിലുമുള്ള ആശുപത്രിയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

ചിത്തരഞ്ജൻ നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ജനറൽ നഴ്സിങ് മിഡ് വൈഫറി + ഓങ്കോളജി നഴ്സിങ് ഡിപ്ലോമക്കാരെയും പരിഗണിക്കും. പ്രായപരിധി എയിംസുകളിലേക്ക് 18-30 വയസ്സ്. മറ്റു സ്ഥാപനങ്ങളിലേക്ക് 18-35 . നിയമാനുസൃത വയസ്സിളവുണ്ട്.

അപേക്ഷ ഫീസ്: ജനറൽ/ഒ.ബി.സി വിഭാഗങ്ങൾക്ക് 3000 രൂപ. എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 2400 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല. www.aiimsexams.ac.in ൽ ഓൺലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷയുടെ പകർപ്പ് എടുത്ത് റഫറൻസിനായി കൈവശം കരുതാം.

നോർസെറ്റ്: കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പ്രിലിമിനറി പരീക്ഷ ഏപ്രിൽ 12നും മെയിൻ പരീക്ഷ മേയ് രണ്ടിനും നടത്തും. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവരെ മെയിൻ പരീക്ഷക്ക് ക്ഷണിക്കും. പ്രിലിമിനറി പരീക്ഷയുടെ മാർക്ക് അന്തിമ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് പരിഗണിക്കില്ല. മെയിൻ പരീക്ഷയുടെ മാർക്കാണ് റാങ്കിങ്ങിന് ആധാരം. പരീക്ഷയുടെ വിശദ വിവരങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്. അപ്ഡേറ്റുകൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Show Full Article
TAGS:AIIMS nurse AIIMS Delhi Education News 
News Summary - Nurse in AIIMS; NURSET exam
Next Story