പി.എസ്.സി വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം
text_fieldsപി.എസ്.സി
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ഇലക്ട്രിസിറ്റി വർക്കർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം) - കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഇലക്ട്രിസിറ്റി വർക്കർ. ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) -സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ അസി. മാനേജർ, സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ /ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്നീ സ്ഥാപനങ്ങളിൽ ജൂനിയർ അസിസ്റ്റന്റ്. എൻ.സി.എ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) - സംസ്ഥാന ചലച്ചിത്രവികസന കോർപറേഷനിൽ സിനി അസിസ്റ്റന്റ് (എൽ.സി./എ.ഐ.) എന്നിവയിലേക്കാണ് വിജ്ഞാപനം.
അസാധാരണ ഗസറ്റ് തീയതി ഏപ്രിൽ 30. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ മൂന്ന്. കൂടുതൽ വിവരങ്ങൾ മേയ് ഒന്ന് ലക്കം പി.എസ്.സി. ബുള്ളറ്റിനിൽ.


